വെള്ളിയാഴ്‌ച, ജൂലൈ 07, 2017

Angel

കേന്ദ്രകഥാപാത്രം ക്യാമറയും, അതുവഴി പ്രേക്ഷകനും ആകുന്ന സിനിമയെപ്പറ്റി പണ്ടിങ്ങനെ ആലോചിച്ചിരുന്നു. നായക കാഴ്ചയാണ് പ്രേക്ഷകന് ലഭിക്കുക, നായകൻ ഒരിക്കലും രംഗത്ത് വരുന്നുമില്ല. അതുപോലൊന്ന് കുറച്ചു രംഗങ്ങളിൽ കണ്ടത് വാരണം ആയിരത്തിൽ സൂര്യയുടെ  കഥാപാത്രം അമ്മയെ കാണാൻ വരുന്നിടത്താണ്‌. എന്നാൽ ചിത്രത്തിൽ നല്ല പങ്കും അങ്ങനെ ആവുന്നത് കാണുന്നത് Angel എന്ന ബെൽജിയം ചിത്രത്തിലും. വാനിഷിങ്ങ് ആക്ടിൽ പ്രാഗൽഭനായ മാന്ത്രികന്റെ മകൻ Angel ജനിക്കുന്നത് അദൃശ്യനായാണ്. ജനനത്തിനു മുൻപേ അച്ഛൻ മരണപ്പെടുന്നു, അമ്മ ഭ്രാന്താശുപത്രിയിൽ ആവുന്നു. ആശുപത്രിയിൽ അമ്മയുടെ ഭക്ഷണം പങ്കിട്ട് ആരുമറിയാതെ, ആരേയുമറിയാതെ വളർന്നു. ഒടുവിൽ ആദ്യത്തെയും അവസാനത്തേയും സുഹൃത്തായി ഒരു കാഴ്ചശക്തി ഇല്ലാത്ത ആ പെണ്കുട്ടിയെ ലഭിക്കുന്നു. എന്നാൽ ആ പെണ്കുട്ടി കാഴ്ച ശക്തി കിട്ടാനുള്ള ചികിൽസക്കായി ഗ്രാമം വിടുകയും, അമ്മ മരിക്കുകയും ചെയ്തതോടെ Angel ഒറ്റപ്പെട്ടു. വർഷങ്ങൾക്കു ശേഷം കാഴ്‌ചയുമായി ആ പെണ്കുട്ടി തിരിച്ചു വരുമ്പോൾ Angel വീണ്ടും അവൾക്ക് അദൃശ്യനാവുന്നു. ഇരുവരുടേയും പരസ്പരാന്വേഷണങ്ങളാണ് പിന്നീട് ചിത്രം. ഉത്തമമായ കലാസൃഷ്ടി എന്നൊന്നും വിളിക്കുന്നില്ല. വ്യക്തിപരമായ ഒരു താൽപര്യത്തിന്റെ പൂരണം പക്ഷെ ചിത്രത്തെ പ്രിയപ്പെട്ടതാക്കുന്നു.


ശുഭം!
മംഗളം!
 അനൂപ്‌ കിളിമാനൂര്‍

ചൊവ്വാഴ്ച, ഫെബ്രുവരി 28, 2017

ഇന്ത്യൻ ശാസ്ത്രദിനം

സി.വി.രാമൻ രാമൻ ഇഫക്ട് കണ്ടു പിടിച്ചതിന്റെ സ്മരണാർത്ഥം എല്ലാ വർഷവും ഇന്നത്തെ ദിവസം നമ്മുടെ രാജ്യം ശാസ്ത്രദിനം ആചരിക്കുന്നു. ശാസ്ത്രത്തിന്റെ വളർച്ചയേയും ചരിത്രത്തേയും പറ്റി എഴുതിയ ഒരു ചെറിയ പരമ്പര ഈ അവസരത്തിൽ വീണ്ടും ഷെയർ ചെയ്യുന്നു.

പ്രകാശത്തെക്കാള്‍ വേഗത്തില്‍ ന്യൂടീനോ: ശാസ്ത്രം ചരിത്രസന്ധിയില്‍ - ഒന്ന്

ശാസ്ത്രം ചരിത്രസന്ധിയില്‍ - രണ്ട്: ന്യൂട്ടന്റെ കാലം, മാക്സ് വെല്ലിന്റെയും...

ശാസ്ത്രം ചരിത്രസന്ധിയില്‍ - മൂന്ന്: ഐന്‍സ്റ്റീന്‍ യുഗം

ശാസ്ത്രം ജയിച്ചു; മനുഷ്യനും...

ശുഭം!
മംഗളം!