ഞായറാഴ്‌ച, ഡിസംബർ 18, 2011

IFFK 2011: കാഴ്ച്ചയുടെ മേളക്കാഴ്ചകള്‍...

ബൂലോകത്തുനിന്നു വിടപറയുംമുമ്പ് 
ഒരു പോസ്റ്റ്‌ കൂടി....


എട്ടു ദിനങ്ങള്‍, ഇരുപത്തിനാല് സിനിമകള്‍ 

എത്രയോ ദേശങ്ങള്‍, ഭാഷകള്‍, സംസ്ക്കാരങ്ങള്‍, അനുഭങ്ങള്‍, കണ്ണീരും കിനാവുകളും, പ്രണയവും പൂക്കളും, വേദനകളും സന്തോഷങ്ങളും, അടിച്ചമര്‍ത്തലുകളും പോരാട്ടങ്ങളും, വിട്ടുകൊടുക്കലും വെട്ടിപ്പിടിക്കലും, ഉയര്‍ച്ചയും പതനവും, വിശപ്പും വിരഹവും, വിലാപങ്ങളും മുദ്രാവാക്യങ്ങളും, രോഗവും രക്തവും, കലാപങ്ങളും ഭരണകൂടങ്ങളും, ഇരുളും വെളിച്ചവും, നിറങ്ങളും നിശബ്ദതയും....

Of course, Around the world in 8 days..!!

കൈരളി-ശ്രീ 


                           


Two Half-Times in Hell (Zoltán Fábri)


Yes, Football is a sacred thing...


A Separation (Asghar Farhadi)
പ്രശ്നങ്ങളുടെ വലിപ്പച്ചെറുപ്പങ്ങള്‍ തമ്മിലുള്ളകലങ്ങള്‍
നമ്മള്‍ തമ്മിലുള്ളതുകൂടിയായി മാറുമ്പോള്‍...

ശ്രീപത്മനാഭ 
The Tree of Life (Terrence Malick )

പ്രപഞ്ചം എന്റെ ഉള്ളില്‍ തന്നെയാണ്
എന്റെ പ്രിയപ്പെട്ടവരെ ഞാനവിടെ കണ്ടുമുട്ടുന്നു;
അനന്തമായ സമയത്തില്‍
അവിടെ ഞാന്‍ എന്നെത്തന്നെ തിരഞ്ഞുകൊണ്ടിരിക്കുന്നു...

പരിധിക്കപ്പുറമുള്ള ജീവിതങ്ങള്‍ അപ്രസക്തമാകുമ്പോള്‍
പരിധി തന്നെ പരാധീനതയാകുമ്പോള്‍....

മേളയ്ക്ക് പോയിട്ട് ബുദ്ധിജീവികളെ ഒന്നും കണ്ടില്ലെടെ?
ഉം. ഈ അടുത്ത കാലത്ത് ബുദ്ധിജീവിയായി മാമോദിസ മുങ്ങിയ ഒരാള്‍ അവിടെയൊക്കെ കറങ്ങി നടപ്പുണ്ടായിരുന്നു...
Belvedere (Ahmed Imamovic)

നിറമുള്ള റിയാലിറ്റി ഷോകളില്‍ നിന്ന്
നിറമില്ലാത്ത റിയാലിറ്റിയിലെയ്ക്ക്...
ജീവിതത്തിലേയ്ക്ക്...


Asmaa (Amr Salama)

"Asmaa, the AIDS patient, will not die because of the disease that she has. But because of disease that the society have."

                         ആദാമിന്റെ മകനും സലിം അഹമ്മദും ....


                            ജോണ്‍സേട്ടനും ജി.പി-യും                           ആദിമധ്യാന്തം ഷെറിയുടെ മേള...


നിശബ്ദതയുടെ സംഗീതം, മൌനത്തിന്റെയും...
കുട്ടി ഇയര്‍ പീസ്‌ വെക്കുമ്പോള്‍ മാത്രം ശബ്ദം, 
കുട്ടി കേള്‍ക്കുന്നത് മാത്രം നമ്മളും കേള്‍ക്കുന്നു.
കിലോമീറ്ററുകള്‍ നീളമുള്ള സൂപ്പര്‍ താര വാചകക്കസര്‍ത്തുകള്‍ക്ക് നടുവില്‍ 
സീരിയലുകലാകുന്ന സംസാരം മാത്രമുള്ള മുഖ്യധാരയില്‍ 
ഞാനാ ഇയര്‍ പീസ്‌ അഴിച്ചു വെക്കുന്നു....
പാര്‍ശ്വധാരയ്ക്ക് വേണ്ടി മാത്രം വീണ്ടുമണിയുന്നു...
കാരണം സിനിമ വെറും വ്യവസായം മാത്രമല്ലല്ലോ;
അത് ജീവിതം തന്നെയാണ്...

അയ്യപ്പേട്ടന്‍ ഇല്ലാതെന്തു ചലച്ചിത്ര മേള? 
അയ്യപ്പേട്ടന്‍ ഉണ്ടായിരുന്നു, എപ്പോഴും എല്ലായിടത്തും...


ഫുട്ബോളുമായി ഗോള്‍മുഖത്തെയ്ക്ക് ഓടിയടുക്കവേ 
ഞാന്‍ കാലുവഴുതിവീണു 


നോക്കുമ്പോള്‍ ശരീരം നിറയെ നക്ഷത്രങ്ങള്‍ 
ആകാശം നിറയെ മുറിവുകള്‍...
                                 ഉന്മാദിയും അയ്യപ്പന്‍ കല്ലും  The Two Escobars (Jeff ZimbalistMichael Zimbalist)

Yes, Football is a sacred thing.
Drug money and blood money will give you temporary victories. But it only ends in tragedy. The two Escobars. 

And now he is enjoying that sacred loneliness, the loneliness that only creators are blessed with....

പ്രതിഷേധങ്ങളുടെ സ്വന്തം മേള 
മുല്ലപ്പെരിയാര്‍ This is not a film, but life itself....
"They will put me in jail for 6 years. I'm banned for 20 years. I can't direct, I can't write screen plays. But I'm not banned from acting, not from telling my screenplay in front of a camera, Thank God." 
And of course, This is not a film. 


പ്ഹ്ഹ്ഹ്ഹ്....

സമാപനം


                                 
                                 പര്‍വ്വതത്തിന്‍ നിറങ്ങള്‍ 

മേളയുടെ മേളങ്ങള്‍ അയയുമ്പോള്‍....

Flamingo No. 13 (Hamid Reza Aligholian)

മഞ്ഞ് പ്രതീക്ഷയുടെ പ്രതീകമാണ്.
അത് നമ്മുടെ കാലടികളെ, നമ്മുടെ വര്‍ത്തമാനത്തെയും,  മറയ്ക്കുന്നു... 
ദുരിതപൂര്‍ണ്ണമായ ആ വര്‍ത്തമാനത്തെ മറന്ന് 
ശുഭപ്രതീക്ഷയോടെ ഭാവിയിലേയ്ക്ക് യാത്ര ചെയ്യുക....


This is it.
എന്നെങ്കിലും വീണ്ടുമെവിടെവെച്ചെങ്കിലും 
കണ്ടുമുട്ടാമെന്ന വാക്കുമാത്രം... 


ശുഭം!
മംഗളം!


അനൂപ്‌ കിളിമാനൂര്‍

10 അഭിപ്രായങ്ങൾ:

 1. കഴിഞ്ഞ ഒരു പോസ്റ്റില്‍ ബുദ്ധി ജീവി എന്ന് ആക്ഷേപ്പികരുത് അങ്ങിനെ വിളിച്ചു ആക്ഷേപിക്കുന്നവരോടുള്ള രോഷ പ്രകടനവും കഴിഞ്ഞു രഞ്ജിത്തിനെ അപമാനിക്കാന്‍ നിങ്ങക്ക് "ബുദ്ധി ജീവി " പദം ഉപയോഗിക്കാം അല്ലെ ബെസ്റ്റ് കണ്ണാ ബെസ്റ്റ് ...

  മറുപടിഇല്ലാതാക്കൂ
 2. രെഞ്ജിത്തിനെപ്പറ്റി എഴുതിയത് നല്ല ബോധ്യത്തോട് കൂടി തന്നെയാണ്. അതില്‍ ബുദ്ധിജീവികളെ കളിയാക്കുന്ന ഒന്നുമില്ല.

  ഇന്നലെ വരെ സൂപ്പര്‍ താര ചവറുകളും മറ്റും എടുത്തു നടന്നിട്ട് ഇനി അത് ചെലവാകില്ല എന്ന് മനസിലായപ്പോ മുടിയും നീട്ടി വളര്‍ത്തി ഊശാന്‍ താടിയും തലേക്കെട്ടും വെച്ച് താന്‍ ഇതാ നല്ല സില്മെടെ ആളായെ, ബുദ്ധിജീവി ആയേ എന്നൊക്കെ പറഞ്ഞു ആളെപ്പറ്റിക്കുന്ന കള്ളനാണയങ്ങള്‍ ചലച്ചിത്ര മേളയില്‍ കിടന്നു ആളാവുമ്പോള്‍ അങ്ങനെയൊക്കെ എഴുതിപ്പോവും സാര്‍.

  മറുപടിഇല്ലാതാക്കൂ
 3. >> രഞ്ജിത്തിനെ അപമാനിക്കാന്‍ നിങ്ങക്ക് "ബുദ്ധി ജീവി " പദം ഉപയോഗിക്കാം അല്ലെ<<

  I'm only resposible for what I say, not for what you understand....

  മറുപടിഇല്ലാതാക്കൂ
 4. @സിയാഫ് അബ്ദുള്‍ഖാദര്‍, yes.. :)

  മറുപടിഇല്ലാതാക്കൂ
 5. കമ്പോളയുക്തിയുടെ കാലത്തെ കലാസിനിമ

  http://malayal.am/node/13577

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....