വ്യാഴാഴ്‌ച, നവംബർ 24, 2011

DAM 999 (ലവന്മാര്‍ നിരോധിച്ചില്ലേല്‍) നാളെ റിലീസ് ചെയ്യുന്നു...

പ്രിയപ്പെട്ട ബൂലോക നിവാസികളെ,


സോഹന്‍ റോയും വാര്‍ണര്‍ ബ്രതേഴ്സിലെ അണ്ണന്മാരും ആള്‍ക്ക് രണ്ടു കോടി വെച്ച് തരാമെന്നു പറഞ്ഞതനുസരിച്ച് 'ഡാം 999 ' എന്ന സിനിമയുടെ പ്രചാരണത്തിന് വേണ്ടി മാത്രം നമ്മള്‍ നടത്തുന്ന മുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മ്മാണ സമരം ഇതാ അതിന്റെ അന്ത്യ ഘട്ടത്തിലേക്ക് കടക്കുന്നു. ഇത് വരെ പങ്കെടുക്കാത്തവര്‍ പെട്ടെന്ന് തന്നെ പങ്കെടുക്കുക. ഉം വേഗം.


ഡാം 999  ലവന്മാരിടപെട്ടു നിരോധിച്ചില്ലേല്‍  നാളെ റിലീസ് ചെയ്യും. തിര്വന്തോരത്ത് ശ്രീവിശാഖില്‍. നാലുകളി. DTS .വിത്ത്‌ എ.സി 
എല്ലാ കോണ്‍സ്പിരസി തിയറിക്കാര്‍ക്കും സമര്‍പ്പണം.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


Image Courtesy: DAM 999, Animesh Xavier, Noushad GD


http://www.damthemovie.com/index.php


http://rebuilddam.blogspot.com/


The water bomb named Mullapperiyaar Dam: മുല്ലപ്പെരിയാര്‍ എന്ന ജലബോംബ്


3 അഭിപ്രായങ്ങൾ:

 1. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം
  മുല്ലപെരിയാര്‍ തകര്‍ന്നാല്‍ നാല് ജില്ലകളെ മാത്രമേ ബാധിക്കൂ എന്ന് വിചാരിക്കുന്ന മണ്ടന്മാരും ഉണ്ട് നമ്മുക്കിടയില്‍.....അവര്‍ക്ക് മാത്രമേ ഈ സിനിമയുടെ പ്രാചരണം മാത്രമാണ് മുല്ലപെരിയാര്‍ സമരം എന്ന് പറയാന്‍ കഴിയൂ....

  മണ്ടന്മാരെ നിങ്ങളോ ഒന്നും ചെയ്യുന്നില്ലാ ചെയ്യുന്നവന്റെ മനോബലം കൂടി കളയല്ലേ

  മറുപടിഇല്ലാതാക്കൂ
 2. സിനിമയിലുടനീളം കുത്തിനിറക്കപ്പെട്ട സോ കോള്‍ഡ് മലയാളി ബിംബങ്ങള്‍ എന്തിനായിരുന്നു എന്ന് ഇപ്പോഴും സംശയം. കഥകളി, കളരി, വള്ളംകളി, ജങ്കാര്‍ എന്നിങ്ങനെ തുടങ്ങി സെറ്റുമുണ്ടും നിലവിളക്കുമൊക്കെയായി ഒരു ടൂറിസം സിനിമയുടെ രൂപത്തിലേക്ക് ഡാം 999 ചുരുങ്ങുന്നു. മോശം സംവിധായകന് കീഴില്‍ പരിചയ സമ്പന്നരായ അഭിനേതാക്കളും പുതുമുഖങ്ങളും ഒരേപോലെ യന്ത്രങ്ങളായി പോകുമെന്ന സിനിമയേ സംബന്ധിച്ച തത്വം ഡാം 999-ല്‍ അക്ഷരംപ്രതി ശരിയാകുന്നു-വി.എ സംഗീത് എഴുതുന്നു

  ഡാം 999 റിവ്യൂ : മെലോഡ്രാമ അണപൊട്ടുമ്പോള്‍
  http://www.nalamidam.com/archives/6317

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....