വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

ഈ അമ്മയുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ....മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം. ഒരു അമ്മയുടെ വറ്റാത്ത കണ്ണുനീര്‍. ട്രെയ്നില്‍ യാത്ര ചെയ്യുന്ന നമ്മുടെ സഹോദരിമാരെപ്പറ്റിയുള്ള തീരാത്ത ആശങ്കള്‍. സംഭവം നടന്ന സമയത്ത് റെയില്‍വേ യാത്രക്കാരികളുടെ സുരക്ഷയ്ക്ക് വേണ്ടി എടുത്ത, എന്നാല്‍ പാതിയില്‍ ഉപേക്ഷിച്ച നടപടികള്‍. കുറ്റവാളിക്ക് കുട ചൂടാന്‍ അഞ്ചു ഘടാഘടിയന്മാരായ വക്കീലന്മാര്‍. അതും പെരാഞ്ഞു ഇപ്പോള്‍ അയാളെ രക്ഷിക്കാനായി എന്ന് തോന്നുന്ന വിധം കളിക്കുന്ന ചിലര്‍. ഇനി കോടതിയും സൗമ്യയെ കൈവിടുമോ എന്നെ കാണേണ്ടതുള്ളൂ. ഇതിനെതിരെ പ്രതിഷേധിക്കാന്‍ നമ്മുടെ രാഷ്ട്രീയ, യുവജന സംഘടനകള്‍ മാത്രം. 

നാമപ്പോഴും നമ്മുടെ ധാര്‍മ്മിക രോഷം പ്രകടിപ്പിക്കുന്നതെവിടെയാണ്? രാത്രിയില്‍ ഒരാണിനെയും പെണ്ണിനേയും ഒരുമിച്ചു കണ്ടാല്‍, അവര്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആയാല്‍ പോലും, അവരെ മര്‍ദ്ദിച്ചു സദാചാരപ്പോലീസ് കളിച്ച്. ഡാന്‍സിന്റെ പേരില്‍ ശ്രീശാന്തിനെ ചീത്ത വിളിച്ച്. ഇന്റെര്‍വ്യൂവിന്റെ പേരില്‍ പ്രിത്വിരാജിനെ ചീത്ത വിളിച്ച്. ആകെ മൊത്തത്തില്‍ സന്തോഷ്‌ പണ്‍ഡിറ്റിനെ ചീത്ത വിളിച്ച്. ബാക്കി വരുന്ന സമയത്ത് വിജയ്‌ എന്ന നാലാംകിട നടന്റെ അഞ്ചാംകിട തല്ലിപ്പൊളി സിനിമയ്ക്ക്, അയാളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എന്തെന്ന യാതൊരു ബോധ്യവും ഇല്ലാതെ, ഫാന്‍സ്‌ അസോസിയേഷന്‍ എന്ന അശ്ലീലത്തിന്റെ ഫ്ലക്സുകളും തൂക്കി നടന്നുകൊണ്ട്. 

നമ്മെ ബാധിക്കാത്ത ദുരന്തങ്ങള്‍ നമുക്ക് വെറും വാര്‍ത്തകള്‍ മാത്രമായി മാറുമ്പോള്‍ 
നാം അനുഭവിക്കേണ്ടതില്ലാത്ത ദുഃഖങ്ങള്‍ നമുക്ക് വെറും കെട്ടുകാഴ്ചകള്‍ മാത്രമായി മാറുമ്പോള്‍
നമ്മുടെതല്ലാത്ത കണ്ണുനീര്‍ നമുക്ക് വെറും തമാശ മാത്രമായി മാറുമ്പോള്‍ 
നമുക്ക് നഷ്ടമാകുന്നത് നമ്മെത്തന്നെയാണ്....
ഈ പരക്കംപാച്ചിലിനിടയില്‍ അതറിയുന്നുണ്ടോ നിയ്യ്‌? 

ഈ അമ്മയുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ, ഇനി ഒരമ്മക്കും ഒരു സഹോദരിക്കും ഈ അവസ്ഥ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ നാം എന്തൊക്കെ നേടിയെന്നു പറഞ്ഞിട്ട് എന്ത് കാര്യം?


അധികവായനയ്ക്ക്:
സൌമ്യയെ വീണ്ടും കൊല്ലരുത്

3 അഭിപ്രായങ്ങൾ:

 1. നമ്മെ ബാധിക്കാത്ത ദുരന്തങ്ങള്‍ നമുക്ക് വെറും വാര്‍ത്തകള്‍ മാത്രമായി മാറുമ്പോള്‍
  നാം അനുഭവിക്കേണ്ടതില്ലാത്ത ദുഃഖങ്ങള്‍ നമുക്ക് വെറും കെട്ടുകാഴ്ചകള്‍ മാത്രമായി മാറുമ്പോള്‍
  നമ്മുടെതല്ലാത്ത കണ്ണുനീര്‍ നമുക്ക് വെറും തമാശ മാത്രമായി മാറുമ്പോള്‍
  നമുക്ക് നഷ്ടമാകുന്നത് നമ്മെത്തന്നെയാണ്....
  ഈ പരക്കംപാച്ചിലിനിടയില്‍ അതറിയുന്നുണ്ടോ നിയ്യ്‌?

  മറുപടിഇല്ലാതാക്കൂ
 2. ചീത്ത പറയാന്‍ ആയിരങ്ങള്‍
  ഇവരെ ഒന്നും ഓര്‍മിക്കാന്‍ ഒരാളു പോലുമില്ലാ.

  മറുപടിഇല്ലാതാക്കൂ
 3. മനുഷ്യ മൃഗങ്ങള്‍ ഉള്ളടിത്തോളം കാലം കാലം സൌമ്യമാര്‍ പെരുകുകൊണ്ടിരിക്കും കേരളം ഒരു ബ്രന്താലയമാനെന്നു പറഞ്ഞത് എത്ര ശരിത്തന്നെ

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....