വ്യാഴാഴ്‌ച, ഒക്‌ടോബർ 06, 2011

സ്നേഹവീട്: യ്യോ, നമുക്കാ പഴേ ലാലേട്ടനെ വേണ്ടായേ....അളിയാ, അന്തിക്കാട്ടിലെ നാട്ടുമ്പുറത്തുകാരന്റെ പുതിയ സില്‍മ വന്നു. പോയാലാ?

ഡേയ്, ആവശ്യത്തില്‍ക്കൂടുതല്‍ സാരോപദേശം വീട്ടീന്ന് ഫ്രീ ആയി കിട്ടുന്നുണ്ട്‌. പിന്നെന്തരിനടെ കാശ് കൊടുത്തു തീയെറ്ററീ പോയിരുന്നു ഉപദേശം കേക്കണേ....

അളിയാ അങ്ങനല്ല. ഇന്നാ പിടിച്ചോ നിന്റെ പഴയ ഗംഗയെ
എന്ന് പറയുന്ന ഡോ: സണ്ണിയെപ്പോലെ നമ്മടെ ഉപദേശി പറയുവാണ്, ഇന്നാ പിടിച്ചോ നിങ്ങനെ പഴേ മോഹന്‍ലാലിനെ എന്ന്... പോവാമളിയാ.... വേണ്ടേടാ, നമുക്ക് നമ്മുടെ പഴേ ലാലേട്ടനെ.

ഓ, എന്തരോ ആവട്ട്. ഇതിലും വലുത് എന്തൊക്കെ നാം സഹിക്കുന്നു. ജയ്‌ മധുമോഹന്‍ 


ഇന്ടര്‍വെലിനു മുന്‍പേ 'യ്യോ, നമുക്കാ പഴേ ലാലേട്ടനെ വേണ്ടായേ' എന്നും വിളിച്ചു രണ്ട് പേരും ഓടിത്തള്ളി എന്നത് ചരിത്രം. സ്നേഹവീട്ടിലെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിയ എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു.


ചിത്രത്തെക്കുറിച്ച് പ്രത്യേകിച്ച് പുതുതായൊന്നും പറയാനില്ല.
കുറച്ചു കാലമായുള്ള മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ചും (എന്തരോ എന്തോ?), സ്വന്തമായി തിരക്കഥ എഴുതിത്തുടങ്ങിയ ശേഷം അന്തിക്കാടേട്ടന്റെ സില്മകളുടെ നിലവാരത്തെക്കുറിച്ചും (ഉവ്വ), സര്‍വ്വോപരി സംഗീത ശിരോമണി ഇളയരാശാവിന്റെ അന്തിക്കാട് ചിത്രങ്ങളിലെ സംഗീതത്തെക്കുറിച്ചും (ഹമ്മേ) ഏവര്‍ക്കും അറിവുള്ളതാണല്ലോ. മോഹന്‍ലാലിന്റെ ഏറ്റവും വലിയ ക്വാളിറ്റി ആയിരുന്ന ടൈമിംഗ് ഒക്കെ പോയിട്ട് കാലം എത്രയായി. ഇപ്പോള്‍ അദ്ദേഹം ഒരു നല്ല നടനല്ല എന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കുന്ന ചിത്രമത്രേ ഇത്. സഹിക്കുക നല്ല ബുദ്ധിമുട്ട്. ആന്റണി പെരുമ്പാവൂരിന് നല്ല നമസ്കാരം.

മനസിനക്കരെയ്ക്ക് ശേഷമാണ് അന്തിക്കാട് സ്വന്തമായി തിരക്കഥ എഴുതിത്തുടങ്ങിയത്. രസതന്ത്രവും ഭാഗ്യദേവതയും മറ്റും നല്ല പ്രമേയം ഉണ്ടായിട്ടും തിരക്കഥയിലെ പാളിച്ചകള്‍ മുഴച്ചു നിന്ന ചിത്രങ്ങളാണ്. മോശപ്പെട്ട ഈ തിരക്കഥയെഴുത്തിന്റെ ഏറ്റവും പരമമായ പോയന്റുകളാണ് കഥ തുടരുമ്പോഴും ഇപ്പോള്‍ സ്നേഹവീടും. ഇനിയും അദ്ദേഹത്തിനു താഴേക്കു പോകാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. ഇന്നസെന്റും കെ.പി.എ.സി ലളിതയും മാമുക്കോയയും മറ്റും അന്തിക്കാടിന്റെ സില്മകളിലെ സ്ഥിരം വേഷങ്ങളില്‍ വന്നു പോകുന്നുണ്ട്, ആ പോട്ടെ. ബിജു മേനോന്‍ എന്ന നല്ലൊരു നടനെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ പോലും കഴിഞ്ഞിട്ടില്ല. എങ്കിലും ഉള്ള വേഷം പുള്ളി വൃത്തിയായി ചെയ്തു. ഷീലാമ്മയുടെ അമിതാഭിനയത്തിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. രാഹുല്‍ രാജ് എന്ന പുതുമുഖം തന്റെ അഭിനയമില്ലായ്മ്മ കൊണ്ട് ഇത് ഒരു വിധം കൊമ്പന്‍സേറ്റ് ചെയ്യുന്നുണ്ട്.


അന്തിക്കാട് സില്മകളിലെ ഇളയരാജയുടെ സംഗീതത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ഒരു ചാനല്‍ ചര്‍ച്ചയില്‍ ടി.പി.ശാസ്തമംഗലം അന്തിക്കാടിന്റെ സാന്നിധ്യത്തില്‍  ഈ നിലവാരമില്ലായ്മ്മയെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ആര്‍ക്കു തോന്നിയാലും അന്തിക്കാടിനു തോന്നിയില്ലേല്‍ പിന്നെ

പറഞ്ഞിട്ടെന്തു കാര്യം. അനുഭവിക്കുക തന്നെ.

സിനിമയില്‍ ചിലയിടത്തൊക്കെ പലരും തകര്‍ത്തു ചിരിക്കുന്നുണ്ടായിരുന്നു. എന്‍റെ നിലവാരത്തകര്‍ച്ച കൊണ്ടാവണം എനിക്കതിനൊന്നും ചിരിക്കാന്‍ തോന്നാഞ്ഞത്. മോഹന്‍ലാല്‍ അട്ടപ്പാടിയിലെ തോട്ടം നോക്കുന്ന തമിഴനെ ഫോണിലൂടെ തുടരെത്തുടരെ ചീത്ത വിളിക്കുമ്പോള്‍ ആഞ്ഞു ചിരിക്കുന്ന പ്രക്ഷകരുടെ മനശാസ്ത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ലാലേട്ടന്‍ അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ ശ്രമിച്ച ചില തമാശകള്‍ കണ്ടപ്പോള്‍ വലിയ കഷ്ടമാണ് തോന്നിയത്. കരിങ്കണ്ണന്‍ മത്തായി എന്ന ഇന്നസെന്റിന്റെ കഥാപാത്രത്തെ വെച്ചുള്ള 'കരിങ്കണ്ണ്' നേഴ്സറി തമാശകള്‍ അന്തിക്കാട് ചെന്നു പെട്ടിരിക്കുന്ന പ്രതിഭാദാരിദ്ര്യമെന്ന മഹാഗര്‍ത്തത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇതിനൊക്കെ ചിരിക്കാന്‍ കഴിയുന്നവരോട് സത്യമായും എനിക്ക് അസൂയ തോന്നുന്നു. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചു ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വയ്യാത്തത് കൊണ്ട് കല്യാണം കഴിക്കാതെ കഴിയുന്നു എന്നൊക്കെയാണ് ലാല്‍ വെച്ച് കാച്ചുന്നത്. കൂടുതല്‍ പറയണ്ടല്ലോ...

 
മറ്റു ഇന്ത്യന്‍ ഭാഷകളിലെല്ലാം മധ്യവയസ്കരായ സൂപ്പര്‍ താരങ്ങളുടെ പ്രഭാവം അസ്തമിക്കുകയും, യുവപ്രതിഭകളുടെ തള്ളിക്കയറ്റം ഉണ്ടാവുകയും ചെയ്തപ്പോള്‍ മലയാളത്തില്‍ വേരൂന്നിയ സീരിയല്‍ സംസ്കാരത്തിന്റെ ബലത്തിലാണ് ഇവിടത്തെ സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ താരപദവി നിലനിര്‍ത്തിയത് എന്ന വാദത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ ഉടനെ പോയി ഈ സിനിമ, സോറി മെഹാസീരിയല്‍ കാണുക. ഉടനെ ആ സംശയം തീര്‍ന്നു കിട്ടും. തീയേറ്ററില്‍ ഇരിക്കുന്ന രണ്ടര മണിക്കൂര്‍ യുഗയുഗാന്തരങ്ങളായി പ്രേക്ഷകര്‍ക്ക്‌ അനുഭപ്പെടാന്‍ മാത്രം ശക്തമാത്രേ ഈ അന്തിക്കാട് വക പടപ്പ്. ഫോര്‍ ഫ്രെണ്ട്സിനെയും ഹാപ്പി ഹസ്ബന്റ്സിനെയും സകുടുംബം ശ്യാമളയെയുമോക്കെ സ്വീകരിച്ച മലയാളികള്‍ ചിലപ്പോള്‍ ഈ ചിത്രത്തെയും ഇരുകയ്യും നീട്ടി സ്വീകരിച്ചേക്കാം. പക്ഷെ അവിടെയും പരാജയപ്പെടുന്നത് മലയാളസിനിമ ആയിരിക്കും. ചാപ്പാ കുരിശിലൂടെയും പ്രാഞ്ചിയെട്ടനിലൂടെയും മലയാളത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഒരു നവസിനിമാ പ്രസ്ഥാനത്തെ പിന്നോട്ടടിപ്പിക്കാന്‍ മാത്രമേ പരിചയസമ്പന്നരുടെ  ഈ മാതിരി ചവറുകള്‍ പ്രയോജനപ്പെടുകയുള്ളൂ...

റേറ്റിംഗ്:1.5/10 (ഗ്രാമഭംഗിയുടെ ചില വിഷ്വല്‍സിനും ഇന്ടര്‍വെലിനു കഴിച്ച ഐസ് ക്രീമിനും ചേര്‍ത്ത്)

വാല്‍: വിലക്കല്‍ വീരന്മാരെ, നിത്യ  മേനോന്റെം റീമ കല്ലിങ്ങലിന്റെം ഒക്കെ മെക്കിട്ടു കേറാന്‍ നടക്കുന്നതിനു പകരം ഇങ്ങേരുടെ തിരക്കഥ, രാശാവിന്റെ സംഗീതം, ലാലേട്ടന്റെ ബാച്ചി ജീവിതം ഇതൊക്കെ ഒന്ന് വിലക്കൂ. അങ്ങനേലും നിങ്ങളെക്കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെ. പ്ലീസ്...

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍


Related Posts:

14 അഭിപ്രായങ്ങൾ:

 1. ഇന്നാ പിടിച്ചോ നിന്റെ പഴയ ഗംഗയെ എന്ന് പറയുന്ന ഡോ: സണ്ണിയെപ്പോലെ നമ്മടെ ഉപദേശി പറയുവാണ്, ഇന്നാ പിടിച്ചോ നിങ്ങനെ പഴേ മോഹന്‍ലാലിനെ എന്ന്... പോവാമളിയാ.... വേണ്ടേടാ, നമുക്ക് നമ്മുടെ പഴേ ലാലേട്ടനെ.

  മറുപടിഇല്ലാതാക്കൂ
 2. Nannayi,

  Nilavaaram kuranja malayala cinemakal kandittum nilavaram kurayatha oru niroopakan enkgilum undallo...

  Thank God

  മറുപടിഇല്ലാതാക്കൂ
 3. ഒരാള്‍ക്കും പഴയ പോല്‍ ആകാന്‍ ആകുമോ എന്തേ?...ഈ അന്തിക്കാട് ഇപ്പോഴും ഒരേ പടം തിരിച്ചും മറിച്ചും ചെയ്യുന്നു

  മറുപടിഇല്ലാതാക്കൂ
 4. പടം കണ്ടില്ല, കാണാതെ കുറ്റം പറയുന്നത് ശരിയല്ല.. എന്നാലും ഈ സിനിമ കണ്ടവര്‍ പറഞ്ഞ അഭിപ്രായങ്ങള്‍ കേട്ടിട്ട് തന്നെ കുറ്റം പറയാന്‍ തോന്നുന്നു ! അപ്പൊ പിന്നെ അത് പോയി കണ്ടു കൊടുത്തവരുടെ കാര്യം കഷ്ടം തന്നെ !!
  റിവ്യൂ ഇഷ്ടായി, ആ വാല്‍ കലക്കി :))

  മറുപടിഇല്ലാതാക്കൂ
 5. അനൂപ്‌...
  ഇമ്മാതിരി പടപ്പ് കണ്ടു സഹി കേട്ടാല്‍ പോലും പോസ്റ്റരുത്...തീവ്രവാദികള്‍ ബ്ലോഗ്‌ കത്തിക്കും..

  അനുഭവത്തീന്ന് പഠിച്ചതാ...:)
  http://urakke.blogspot.com/2011/04/blog-post.html

  അന്തിക്കാട് തന്നത്താന്‍ തിരക്കഥ എഴുതിത്തുടങ്ങിയപ്പോള്‍ മുതല്‍ സഹിക്കാന്‍ ഇത്തിരി പ്രയാസം തന്നെ...
  ഉപദേശം കേട്ട് മനുഷ്യന്റെ ചെവി...

  മറുപടിഇല്ലാതാക്കൂ
 6. @ഷാരോണ്‍ , "ഈ സത്യം വിളിച്ച് പറഞ്ഞാല്‍ താങ്കള്‍ എച്ചില്‍ കൊടുത്ത് വളര്‍ത്തുന്നവര്‍ എന്ന് വിശ്വസിക്കുന്ന ഗുണ്ടാപ്പട എന്റെ ബ്ലോഗ്‌ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നെങ്കില്‍ അങ്ങ് കത്തിക്കട്ടെ."

  എനിക്കും അത്രേ പറയാനുള്ളൂ.... :)
  പോസ്റ്റ്‌ വളരെ മുന്‍പ് തന്നെ ഫെയ്സ്ബുക്കില്‍ കണ്ടിരുന്നു. ലിങ്കിനു നന്ദി....

  മറുപടിഇല്ലാതാക്കൂ
 7. ശെരിക്കും ഇതുപോലൊരു കഥയില്ലാ ചിത്രം സത്യന്‍ അന്തിക്കാടില്‍ നിന്നും പ്രതീക്ഷിച്ചില്ല.........
  അദ്ദേഹത്തിന്റെ തന്നെ സിനിമകളിലെ ഒത്തിരി രംഗങ്ങള്‍ ആവര്‍ത്തിച്ചു സൃഷ്ടിച്ചു പ്രേക്ഷകരെ മടുപ്പിചിരിക്കുന്നു......

  മറുപടിഇല്ലാതാക്കൂ
 8. nannayi anoop :) orupaadu naalu manasil vicharichu naannath vruthiyaayi paranju..congratz

  മറുപടിഇല്ലാതാക്കൂ
 9. Whatever it is....The movie is good...

  മറുപടിഇല്ലാതാക്കൂ
 10. Laletta angaude kalltharangalum,, chammalum..kusruthium kandu kothi theernnilla....njangale kaividaruthe....Angaude,, 55am vayasile pranayamanu "pranayamm" ...Athu kandu njangale appooppan polum parunnu "Pranaythinu praaya bhedamilla"

  മറുപടിഇല്ലാതാക്കൂ
 11. "പ്രാഞ്ചിയെട്ടനിലൂടെയും മലയാളത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഒരു നവസിനിമാ പ്രസ്ഥാനത്തെ പിന്നോട്ടടിപ്പിക്കാന്‍ മാത്രമേ പരിചയസമ്പന്നരുടെ ഈ മാതിരി ചവറുകള്‍ പ്രയോജനപ്പെടുകയുള്ളൂ"... Alla chappa kurish nte original
  kandittilla Anoop ennu thonnunnu...Pinne Pranchiyetta Entharthathilanu grate film akunnathennu manasilakunnilla...Palarum vachu kachunnathu kelkkam pranchiyettane kurichu..

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....