തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

അദ്ധ്യാപകദിനാശംസകള്‍..!!

  
മാതാപിതാക്കള്‍ രണ്ടുപേരും സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകര്‍. സ്വന്തം ഉമ്മയുടെ ക്ലാസിലിരുന്നു പഠിക്കാനും തല്ലുവാങ്ങാനും ഭാഗ്യമുണ്ടായവന്‍ . കുടുംബസുഹൃത്തുക്കള്‍ മിക്കവാറും അദ്ധ്യാപകര്‍. അതുകൊണ്ടുതന്നെ അദ്ധ്യാപകരുടെ  ഇടയില്‍ വളര്‍ന്ന ഈയുള്ളവന് ഇതിലും വലിയൊരു ദിനമുണ്ടോ? മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചം നിറച്ചുകൊണ്ട് തങ്ങളുടെ ജീവിതം സാര്‍ത്ഥകമാക്കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അദ്ധ്യാപകദിനാശംസകള്‍..!!പൊതുവിദ്യാലയങ്ങള്‍ നാടിന്റെ ആവശ്യമാണ്‌. സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചാല്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്നോര്‍പ്പിച്ചുകൊണ്ട്‌....

 ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

8 അഭിപ്രായങ്ങൾ:

 1. ആശംസകള്‍

  സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടു വരുന്നു എന്നാണ്‌ അറിവ്.. പക്ഷെ ഞാനടക്കം ആരും ആ ഭാഗത്തേക്ക് നോക്കാറില്ല. നമ്മുടെ കുട്ടികളെ അവിടെ ചേര്‍ത്താല് അവര്‍ മറ്റുള്ളവര്‍ക്ക് പിന്നിലാവും / ഒറ്റപ്പെടും എന്ന ചിന്തയാണ്‌

  മറുപടിഇല്ലാതാക്കൂ
 2. >>നമ്മുടെ കുട്ടികളെ അവിടെ ചേര്‍ത്താല് അവര്‍ മറ്റുള്ളവര്‍ക്ക് പിന്നിലാവും / ഒറ്റപ്പെടും എന്ന ചിന്തയാണ്‌<<

  അത് ഒരു വലിയ തെറ്റിദ്ധാരണയാണ് എന്നതിന് ധാരാളം തെളിവുകള്‍ നമുക്ക് ചുറ്റുമുണ്ട്. അതൊന്നും ആരും കാണുന്നില്ലെന്നെ ഉള്ളൂ...

  മറുപടിഇല്ലാതാക്കൂ
 3. നല്ല അധ്യാപക മാതാപിതാക്കള്‍
  അതു കൊണ്ടാണ് പൊതു വിദ്യാലയതോട് ഈ സ്നേഹം
  വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതു വിദ്യാലയങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന ഞങ്ങള്ക് ഇതു പോലുള്ള നന്മാവച്ചനങ്ങള്‍ ഊര്‍ജം പകരും
  പിന്തുണ പ്രഖ്യാപിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 4. എന്റെ സര്‍വ പിന്തുണയും ഞാനിതാ ഈ ജന സാഗരത്തെ സാക്ഷി നിര്‍ത്തി പ്രഖ്യാപിക്കുന്നു ...

  മറുപടിഇല്ലാതാക്കൂ
 5. അതിനായി നാം ഓരോരുത്തരും ശ്രമിക്കേണ്ടേ അനൂപ്‌, അല്ലാതെ എന്റെ പിള്ളേര്‍ പ്രൈവറ്റ് സ്കൂളില്‍ പഠിക്കട്ടെ, മറ്റുള്ളവരുടെ കുട്ടികളെ പൊതു വിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ വിടണം എന്നും ഉപദേശിച്ചാലോ...? നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടു വരുന്ന അങ്ങിനെയാണ്.
  പഠിച്ചിരുന്ന സ്കൂളില്‍, പഠിപ്പിച്ചിരുന്ന അധ്യാപകരോടൊപ്പം പഠിപ്പിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു ഞാന്‍ ഇന്നും...

  മറുപടിഇല്ലാതാക്കൂ
 6. ഇന്ന് കേരളത്തില്‍ ഏറ്റവും പ്രഗല്‍ഭരും അനുഭവ സമ്പത്ത് ഉള്ളവരുമായ അധ്യാപകര്‍ ഉള്ളത് സര്‍കാര്‍ സ്കൂള്‍കളിലാണ്.
  സര്‍ക്കാര്‍ സ്കൂള്‍കളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപെടുതുകയും, CBSE ICSE തുടങ്ങിയ സിലബസ് കൂടി ഉള്‍പെടുത്തിയാല്‍
  തീര്‍ച്ചയായും കേരളത്തിലെ കുട്ടികള്‍ പ്രൈവറ്റ് സ്കൂള്‍കളോട് ബൈ പറയും.
  ഗള്‍ഫിലെ സഹപ്രവര്‍ത്തകനായ അറബിയോട് നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഫീസിനെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ അത്ഭുധപെടുകയുണ്ടായി. ഒരുപക്ഷെ ഈ ലോകത്ത് ചെലവ് കുറഞ്ഞു പഠനം നിര്‍വഹിക്കാന്‍ പറ്റുന്നത് ഈ ഇന്ത്യയിലായിരിക്കും.
  ഈ അധ്യാപകധിനത്തില്‍ ഒരു അധ്യാപക ജീവിതം നയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു ഒപ്പം എന്നെ ഞാന്‍ ആക്കിയ എന്റെ പ്രിയപ്പെട്ട
  അധ്യാപകരോട് എന്റെ നന്ദി ......

  മറുപടിഇല്ലാതാക്കൂ
 7. നമുക്ക് ഇഗ്ലീഷ് മീഡിയത്തില്‍ പോയി പഠിക്കാം
  ഇഗ്ലണ്ടില്‍ പോയി രാപാര്‍കാം, നമ്മുടെ സ്വനങ്ങളേ..............

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....