വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2011

'പ്രണയം'



"അലസമായി തുറന്നിട്ടിരിക്കുന്ന വാതിലിലൂടെ പ്രണയം കടന്നു വരുന്നു. പറയാന്‍ ബാക്കി വെച്ചതെന്തോ അതാണ്‌ പ്രണയം...."


കാഴ്ചയില്‍ നിന്നും ഭ്രമരത്തിലേയ്ക്കുള്ള ബ്ലെസ്സി സഞ്ചരിച്ച ദൂരം സാധാരണ മലയാള സിനിമാ പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു. കാരണം പത്മരാജന് ശേഷം മലയാളികള്‍ക്ക് നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയത് പോലെയുള്ള അനുഭവം ആയിരുന്നു  കാഴ്ചയും തന്മാത്രയും. എന്നാല്‍ അതിനുശേഷം വഴിനഷ്ടപ്പെട്ടു പോയ ബ്ലെസ്സിയുടെ ശക്തമായ തിരിച്ചു വരവാണ് 'പ്രണയം'. പ്രേമത്തെക്കുറിച്ച് ധാരാളം സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രണയം എന്ന വികാരത്തെപ്പറ്റി ഇറങ്ങിയ അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്ന്;‌ 'പ്രണയം'.



ജീവിതത്തിലെ ഏറ്റവും മനോഹരമായ വികാരത്തിന്റെ ആവിഷ്കാരം. ജീവിതത്തോടുള്ള പ്രണയവും സത്യസന്ധതയും കാത്തിരിപ്പും എല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മോഹന്‍ലാല്‍ അവതരിപ്പിച്ച ഏറ്റവും നല്ല കഥാപാത്രം. ഇന്ത്യ കണ്ട ഏറ്റവും നല്ല അഭിനേതാക്കളില്‍ പ്രമുഖരായ അനുപം ഖേറിന്റെയും ജയപ്രദയുടെയും മികച്ച പ്രകടനം.  ഇങ്ങനെ പല സവിശേഷതകള്‍ അവകാശപ്പെടാന്‍ കഴിയുന്ന ഒരു ചിത്രമാണിത്. എന്നാല്‍ എല്ലാറ്റിനും മുകളില്‍ ബ്ലെസ്സിയുടെ ഏറ്റവും മികച്ച ചിത്രം എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹമായ ചിത്രം. കാഴ്ചയിലും തന്മാത്രയിലും നമ്മെ വിസ്മയിപ്പിച്ച  ബ്ലെസ്സിയെന്ന സംവിധായകന്റെ പ്രതിഭയുടെ ആഴം വെളിപ്പെടുന്നത് ശരിക്കും പ്രണയത്തിലൂടെയാണ്. ഒരു നല്ല സംവിധായകനാണെങ്കിലും ഒരു മോശം രചയിതാവ് എന്ന വിശ്വാസം ബ്ലെസ്സിയെപ്പറ്റി ഉണ്ടായിരുന്നു. കല്‍ക്കട്ട ന്യൂസും ഭ്രമരവും ഒക്കെ പാതിവഴിയില്‍ നഷ്ടപ്പെട്ടു പോയതിനു കാരണം ബ്ലെസ്സിയുടെ മോശം തിരക്കഥയായിരുന്നു. എന്നാല്‍ ആ കുറവ് പരിഹരിച്ചു എന്നത് മാത്രമല്ല, മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള സംഭാഷണമാണ് ചിത്രത്തിനായി ബ്ലെസ്സി ഒരുക്കിയിരിക്കുന്നത്.

'അങ്ങനെ പുറത്തൊന്നും ഇറങ്ങാന്‍ അവന്‍ സമ്മതിക്കില്ല. പിന്നെ ടി.വിയില്‍ മാച്ചൊക്കെ ഉണ്ടാവുമല്ലോ. അതൊക്കെ കണ്ടിരിക്കും.'

'ഒരു കളിക്കാരന്‍ ഇപ്പോഴും ആരവങ്ങള്‍ക്കു നടുവില്‍ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്.'

'ആരവങ്ങള്‍ ജയിക്കുന്നവര്‍ക്കല്ലേ. തോല്‍ക്കുന്നവര്‍ക്ക് ആരവങ്ങള്‍ പോലും അവകാശപ്പെടാനില്ല'

'ശരിയാണ്. കഴിഞ്ഞ വേള്‍ഡ്കപ്പില്‍ പരാജയത്തിനു ശേഷം മറഡോണ തലകുനിച്ചു നടന്നകന്നത്‌ ഓര്‍ക്കുന്നു. ആ വലിയ ജനക്കൂട്ടത്തിനു നടുവില്‍ അപ്പോള്‍ അയാള്‍ ശരിക്കും ഒറ്റയ്ക്കായിരുന്നു. Really touching'

'ഞാന്‍ ഒറ്റയ്ക്കല്ല, ഓര്‍മ്മകള്‍ ഒരുപാടുണ്ട് കൂടെ....'


ബ്ലെസ്സിക്ക് അഭിനന്ദനങ്ങള്‍, ഉന്നത നിലവാരത്തിലുള്ള ഒരു സാഹിത്യകൃതിയില്‍ മാത്രം ലഭിക്കുന്ന സംഭാഷണ ശകലങ്ങള്‍ക്ക്. 
ഒരു കാലത്ത് എന്‍റെ ഏറ്റവും പ്രിയപ്പെട്ട നടനായിരുന്നു മോഹന്‍ലാല്‍. എന്നാല്‍ സവര്‍ണ്ണമേലങ്കിയും പിരിച്ചമീശയുമായി അവതാരമായി ലാല്‍ മാറിയപ്പോള്‍ ആ സ്നേഹം എങ്ങോ നഷ്ടപ്പെട്ടു. പിന്നെ പരദേശിയിലും തന്മാത്രയിലും മറ്റുമായി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലാലില്‍ നിന്നും ഒരുപാട് അകന്നു പോയിരുന്നു. ലാലിന്റെ ജനഹൃദയങ്ങളിലെയ്ക്കുള്ള തിരിച്ചുവരവാവാം ഈ ചിത്രം. അതു ലാലിന്റെ മുന്നൂറാം ചിത്രത്തില്‍ ആയി എന്നത് ഒരു യാദൃശ്ചികതയും ആവാം. 'A very good looking old man is lot better than a not so good looking young man' എന്ന് ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖത്തില്‍ പ്രഥ്വിരാജ് പറഞ്ഞത് സത്യമാണ്. ലാല്‍ ഈ ചിത്രത്തില്‍ ശരിക്കും സുന്ദരനാണ്. ശരിക്കും ലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന്. ശരീരത്തിന്റെ വലതുഭാഗം മുഴുവന്‍ തളര്‍ന്നു വീല്‍ ചെയറില്‍ കഴിയുന്ന ഒരു റിട്ടയേഡ് ഫിലോസഫി പ്രൊഫസറുടെ വേഷമാണ് ലാലിന് ചിത്രത്തില്‍. മുഖത്തിന്റെ ഇടതുവശവും ഇടതുകയ്യും മാത്രം ഉപയോഗിച്ചാണ് ലാല്‍ ചിത്രം മുഴുവന്‍ അഭിനയിച്ചിരിക്കുന്നത്. ഗംഭീരം! പിന്നെ ഒരു കാര്യം താരം അല്ലാതെ കഥാപാത്രം മാത്രമായി പൂര്‍ണ്ണമായി മാറാന്‍ അനുപം ഖേറിനെയോ ജയപ്രദയെയോ പോലെ ലാലിന് കഴിഞ്ഞിട്ടില്ല എന്നതാണ്. ഏതു കഥാപാത്രത്തിലും അല്പം 'ലാലിനെ' അവശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ അഭിനയ ശൈലി ആവാം കാരണം. ചിത്രത്തില്‍ ലാലിന്റെ റോള്‍ കുറഞ്ഞു പോയി എന്ന് ചിലരൊക്കെ പരാതിപ്പെടുന്നത് കണ്ടു. ലാലിനെ മാത്രം കാണാനാണെങ്കില്‍ 'ചൈന ടൌണ്‍' മാതിരി ഐറ്റംസ് ഒരുപാട് ഇറങ്ങുന്നില്ലേ. ഫാന്‍സിനായി ആന്റണി പെരുമ്പാവൂര്‍ വക ചവറുകള്‍ ഇനിയും ധാരാളം ഇറങ്ങും, അതു പോരേ? സൂപ്പര്‍ സ്റ്റാര്‍ മാത്രമല്ല മോഹന്‍ലാല്‍, ഒരു നടനും കൂടിയാണ്.

അനുപം ഖേറും ജയപ്രദയും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് പേരും വളരെ നന്നായി ചെയ്തിട്ടുണ്ട്. എന്നാല്‍ അനുപം ഖേറിന്റെ ഡബ്ബിംഗ് അരോചകമായി അനുഭവപ്പെട്ടു. ലിപ് സിങ്ക് തീരെ ശരിയായിരുന്നില്ല. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ച ബ്ലെസ്സിക്ക് അതും കൂടി ഒന്ന് ശ്രദ്ധിക്കാമായിരുന്നു. ചിത്രത്തില്‍ ഉടനീളം അഭിനയിച്ചിട്ടുള്ളതുകൊണ്ട് ഡയലോഗ് ഡെലിവറിക്ക് അനുപം ഖേര്‍ നേരിട്ട ബുദ്ധിമുട്ട് മനസിലാക്കാം. അതൊഷിച്ചു തന്റെ വേഷം അനുപം ഖേര്‍ നന്നായി അവതരിപ്പിചിരിക്കുന്നു. അനൂപ്‌ മേനോന്‍ പതിവ് പോലെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. അനുപം ഖേറിന്റെ ചെറുപ്പം അവതരിപ്പിച്ച  ആര്യനും ജയപ്രദയുടെ ചെറുപ്പം അവതരിപ്പിച്ച നിവേദയും നന്നായി ചെയ്തിട്ടുണ്ട്. ഓ .എന്‍ .വി കുറുപ്പിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം നല്‍കിയ മൂന്ന് നല്ല ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. ശ്രേയ ഗോഷാല്‍ ആലപിച്ച 'പാട്ടില്‍ ഈ പാട്ടില്‍' ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഡോ: ലിയോണാഡ് കൊനന്റെ ' അയാം യുവര്‍ മാന്‍ ' മോഹന്‍ലാല്‍ നന്നായി ആലപിച്ചിരിക്കുന്നു. സതീഷ്‌ കുറുപ്പിന്റെ ക്യാമറവര്‍ക്കും പ്രശാന്ത് മാധവിന്റെ കലാസംവിധാനവും എടുത്തു പറയേണ്ട സംഗതികളാണ്. ചിത്രത്തിന്റെ ദൃശ്യഭംഗി അനിര്‍വചനീയമാണ്. കടല്‍ തന്നെ ചിത്രത്തില്‍ ഒരു കഥാപാത്രമായി മാറുന്നു.


താന്‍ സിനിമയെ ഒരു വ്യവസായമായി കാണുന്നില്ല എന്നും അവിടെയാണ് ബ്ലെസ്സി എന്ന സംവിധായകന്റെ പ്രസക്തി എന്നുമാണ് നിര്‍മ്മാതാവ് പി.കെ സജീവും ആന്‍ സജീവും പറയുന്നത്. മലയാളത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന 'പ്രണയം' പോലുള്ള ചിത്രങ്ങള്‍ ടോറെന്റിനെ ആശ്രയിക്കാതെ തീയേറ്ററില്‍ തന്നെ പോയി കാണേണ്ടത് നല്ല സിനിമയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും കടമയാണ്. എങ്കില്‍ മാത്രമേ ഇതുപോലുള്ള ചിത്രങ്ങള്‍ ഇനിയുമുണ്ടാവൂ. തല്ലിപ്പൊളി സിനിമകള്‍ ഹൌസ്ഫുള്‍ ആക്കുന്ന ഫാന്‍സ്‌ ഈ സിനിമയോട് കാണിച്ച അവഗണന അവരുടെ കലാബോധം എത്രമാത്രമെന്നു തെളിയിക്കുന്നു. വളരെക്കാലത്തിനു ശേഷമാണ് മോഹന്‍ലാലിന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ഒന്നാം ദിനം ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ ആവണം രണ്ടാം ദിനം മുതല്‍ സാമാന്യം നല്ല തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് ശുഭ പ്രതീക്ഷ നല്‍കുന്നു. നിറഞ്ഞ കണ്ണുകളുമായി തീയേറ്റര്‍ വിട്ട എല്ലാ പ്രേക്ഷകര്‍ക്കും അഭിവാദ്യങ്ങള്‍..!!





ജീവിക്കാനറിയാമെങ്കില്‍ ജീവിതം സ്വപ്നത്തേക്കാള്‍ സുന്ദരമാണ്.  

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

കടപ്പാട്: വിക്കിപീഡിയ

 

Related Posts: 

മാനവസംസ്കാരത്തിന്റെ 'അമ്മമരം' 

കണ്ണീരിന്റെ 'സാള്‍ട്ടും' അവിയലിന്റെ 'പെപ്പറും' 

പ്രേക്ഷകര്‍ അറിയുന്നതിന്...

ആദാമിന്റെ മകന്‍ അബു

സൂപ്പറുകളേ, സലിംകുമാറിനെ കണ്ടു പഠിയ്ക്കൂ......
 

23 അഭിപ്രായങ്ങൾ:

 1. "അലസമായി തുറന്നിട്ടിരിക്കുന്ന വാതിലിലൂടെ പ്രണയം കടന്നു വരുന്നു. പറയാന്‍ ബാക്കി വെച്ചതെന്തോ അതാണ്‌ പ്രണയം...."

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Kashtam oru Painkili Jaaada cinima ingane pukashthappedaruthu..Avideum oru padmarajan sthuthi...School kuttikal muthal chumattu thozhilalikal vare "thoovanathumbikal ude araadhakaranu..

   ഇല്ലാതാക്കൂ
  2. Here is the real ..,,class reivew ...Kandu padikku

   ...http://malayal.am/വിനോദം/സിനിമ/ഫിലിം-റിവ്യൂ/12658/പ്രണയം-ഇതാ-പ്രേക്ഷകമൃഗം-കൊല്ല്-കൊല്ല്

   ഇല്ലാതാക്കൂ
  3. സ്റ്റോറി ബോര്‍ഡ്: സിനിമയും സ്ത്രീപക്ഷവും പിന്നെ അബൂബക്കറും
   http://anoopesar.blogspot.in/2011/09/blog-post_13.html

   ഇല്ലാതാക്കൂ
 2. "'പ്രണയം' പോലുള്ള ചിത്രങ്ങള്‍ ടോറെന്റിനെ ആശ്രയിക്കാതെ തീയേറ്ററില്‍ തന്നെ പോയി കാണേണ്ടത് നല്ല സിനിമയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും കടമയാണ്."

  അത് വാസ്തവം..
  മനോഹരമായി എഴുതി.

  പ്രണയം കണ്ട് വിജയിപ്പിച്ചില്ലെങ്കിൽ പിന്നെ മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാവുന്നില്ല എന്ന് വേവലാതിപ്പെടാൻ ഒരു മലയാളിപ്രേക്ഷകനും അവകാശമില്ല.

  മറുപടിഇല്ലാതാക്കൂ
 3. പ്രണയത്തേക്കുറിച്ചെഴുതിയ ബ്ലോഗിന് നന്ദി!
  ആത്മാര്‍ത്ഥമായ അഭിപ്രായമെന്ന് വിശ്വസിക്കട്ടെ?
  എന്തേ പ്രാന്‍ചിയേട്ടന്‍പോലെ പയ്യെ പയ്യെ ഹിറ്റാകുമെന്നാണോ അഭിപ്രായം? രണ്ടാം ദിവസമാണോ കണ്ടത്

  മറുപടിഇല്ലാതാക്കൂ
 4. ചിത്രം കാണാതെ റിവ്യൂ ഇടാന്‍ മാത്രമുള്ള കപ്പാസിറ്റി ഒന്നും എനിക്കില്ല. ;)
  ചിത്രത്തിനെപ്പറ്റിയുള്ള ചില വിവരങ്ങളും ചിത്രത്തിന്റെ പോസ്ടരും ഒക്കെ വിക്കിയില്‍ നിന്നാ കിട്ടിയത്. അതാ കടപ്പാട്. :)

  മറുപടിഇല്ലാതാക്കൂ
 5. അതെ, രണ്ടാം ദിവസമാണ് പടം കണ്ടത്. അങ്ങനെ ഹിറ്റാകട്ടെ എന്നാഗ്രഹിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 6. മനോഹരമായ റിവ്യൂ.. ഉടൻ തന്നെ കാണും..

  മറുപടിഇല്ലാതാക്കൂ
 7. വാക്കുകളില്‍ തെളിയുന്ന ആത്മാര്‍ത്ഥത ...അതെ മോഹന്‍ ലാലെന്ന നടനെ ഒത്തിരി ഇഷ്ടമായിരുന്നു അനൂപ്‌ പറഞ്ഞ പോലെ ഇടയ്ക്കു എവിടെയോ കളഞ്ഞു പോയ ഒരു ഇഷ്ടം...ഈ ഓണത്തിന് നാട്ടിലെത്തുമ്പോള്‍ അതിമധുരമായി "പ്രണയം". റിവ്യൂ വളരെ വളരെ നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 8. അനൂപ്‌ നന്നായി എഴുതി.. ഈ സിനിമ ഇവിടെ റിലീസ് ആയിട്ടില്ല.. നാട്ടില്‍ വന്നിട്ട് ആദ്യം കാണുന്നത് ഈ സിനിമതന്നെയാകും..

  മറുപടിഇല്ലാതാക്കൂ
 9. Pranayam valare nalle movie aanennu orupadu friends paranju.Hoping to see it soon....

  മറുപടിഇല്ലാതാക്കൂ
 10. “മുഖത്തിന്റെ ഇടതുവശവും ഇടതുകയ്യും മാത്രം ഉപയോഗിച്ചാണ് ലാല്‍ ചിത്രം മുഴുവന്‍ അഭിനയിച്ചിരിക്കുന്നത്.“

  അതു നന്നായി!

  മറുപടിഇല്ലാതാക്കൂ
 11. പ്രണയത്തെപ്പറ്റി വ്യത്യസ്തമായൊരു റിവ്യൂ.

  http://malayal.am/വിനോദം/സിനിമ/ഫിലിം-റിവ്യൂ/12658/പ്രണയം-ഇതാ-പ്രേക്ഷകമൃഗം-കൊല്ല്-കൊല്ല്

  മറുപടിഇല്ലാതാക്കൂ
 12. at anoopmon,the malayalam review u mentioned above s nothing but shit...ts ritten by the great 'aboobakker' who saw 'hindutva extremism' in the movie called 'traffic'..dnt promote shit reviewers like him ......he doesnt know the abcd of cinema..he s just a religious fanatic

  മറുപടിഇല്ലാതാക്കൂ
 13. അബൂബക്കര്‍ സിനിമ എന്ന കലാരൂപതെയും അതിന്റെ ചരിത്രത്തെയും പറ്റി നല്ല അറിവുള്ള ആളാണെന്നു ഇതിനകം മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രാജേശ്വരി ചേട്ടനെ വെല്ലുന്ന ജാതിചിന്തയും ഗ്ലാസിന്റെ ഒഴിഞ്ഞ പകുതിയേ മാത്രം നോക്കുന്ന മനോഭാവവും ഒഴിച്ച് നിര്‍ത്തിയാല്‍ പുള്ളി ഒരു നല്ല നിരൂപകനാണ്.


  http://malayal.am/channels/വിനോദം/സിനിമ/ഫിലിം-റിവ്യൂ

  http://malayal.am/വാര്‍ത്ത/നിരീക്ഷണം/12664/കോഴിക്കോടനില്‍-നിന്ന്-ബി-അബൂബക്കറിലെത്തുമ്പോള്‍

  മറുപടിഇല്ലാതാക്കൂ
 14. വീണ്ടും മോഷണം...
  കഥാ ദാരിദ്ര്യം തീരാതെ, മലയാള ചലച്ചിത്ര ലോകം...

  https://www.facebook.com/photo.php?fbid=10150813541305506&set=a.10150225772765506.455273.609445505&type=1&theater

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....