ഞായറാഴ്‌ച, ഏപ്രിൽ 03, 2011

പ്രിയസഖാവ് എ എ റഹീമിന് വിജയാശംസകള്‍......ഒരു പുതുമുഖത്തില്‍ നിന്ന്, യുവത്വത്തിന്‍റെ ആര്‍ജ്ജവവും ജനങ്ങള്‍ക്കുവേണ്ടിയുള്ള സത്യസന്ധമായ രാഷ്ട്രിയ പ്രവര്‍ത്തനത്തിലൂടെയും ഞാന്‍ നിങ്ങള്‍ക്ക് പ്രിയപെട്ടവനായി മാറും.. അതിനു നിങ്ങളുടെ പിന്തുണ എനിക്കുവേണം... ഈ തവണ ഞങ്ങളോടൊപ്പം... സ്നേഹത്തോടെ ....
- എ എ റഹീം


ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലയിലെ സമുന്നതനായ നേതാവ് ആയിരുന്നു എ എ റഹിം. നമ്മുടെ പല പ്രശ്നങ്ങളിലും സജീവമായി ഇടപെടുകയും അവ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്ത സഖാവിനെ ഒരിക്കലും മറക്കാന്‍ കഴിയില്ല. എനിക്കേറ്റവും സന്തോഷം നല്‍കുന്ന സ്ഥാനാര്‍ഥിത്വങ്ങളില്‍ ഒന്നാണ് സഖാവിന്റെത്. യുവജനങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാമുഖ്യം നല്‍കിയ ഇടതു ജനാധിപത്യ മുന്നണിക്ക്‌ 
ഭിവാദ്യങ്ങള്‍. യുവത്വത്തിന്റെ ഈ പ്രതിനിധിക്ക് വിജയാശംസകള്‍ നേരുന്നു.... സീറ്റ് സ്വന്തം വര്‍ഷങ്ങളോളം കുത്തകയാക്കി വെച്ചിരിക്കുന്നവരെ പരാജയപ്പെടുത്തി ഈ യുവാവിനു പിന്തുണ നല്‍കുക...

ജാഗ്രത ബ്ലോഗില്‍ വന്ന പോസ്റ്റ്‌ ഇവിടെ...
http://jagrathablog.blogspot.com/2011/03/blog-post_4208.htmlശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

2 അഭിപ്രായങ്ങൾ:

 1. കേരളത്തില്‍
  ഉയര്‍ന്നുവരുന്ന രാഷ്ട്രീയ യുവനിരയില്‍ ഏറെ ശ്രദ്ധേയനാണ് റഹിം. മികച്ച പ്രാസംഗികന്‍, അഭിഭാഷകന്‍, കോളമിസ്റ്റ്, കരുത്തുറ്റ സംഘാടകന്‍ എന്നീ നിലകളിലെല്ലാം
  പ്രശസ്തനാണ്.
  റഹിമിനെ വിജയിപ്പിക്കാനുള്ള കൂട്ടായ
  ശ്രമങ്ങളില്‍ നമുക്ക് അണിചേരാം....

  മറുപടിഇല്ലാതാക്കൂ
 2. എസ് എഫ് ഐ എന്ന പ്രസ്ഥാനത്തില്‍ എന്‍റെ വഴി എവിടെയെന്നു കൃത്യമായി കാണിച്ചു തന്ന സഖാവാണ് എ .എ .റഹിം...അദ്ദേഹം
  മത്സരിക്കുന്ന വര്‍ക്കല മണ്ഡലത്തില്‍ എന്നാലാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാദിച്ചു എന്ന് കരുതുന്നു .

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....