ശനിയാഴ്‌ച, നവംബർ 20, 2010

പ്രേക്ഷകര്‍ അറിയുന്നതിന്...

പ്രിയ മലയാളം സിനിമാ പ്രേക്ഷകരെ,
ദയവു ചെയ്തു ഫോര്‍ ഫ്രന്റ്സ്, ത്രില്ലര്‍, കാര്യസ്ഥന്‍ എന്നീ ചിത്രങ്ങള്‍ ഓടുന്ന തീയേട്ടറുകളുടെ പരിസരത്ത് കൂടി പോലും നടക്കാതിരിക്കുന്നതായിരിക്കും നിങ്ങള്ക്ക് നല്ലത്. അത്രയ്ക്ക് ഉഗ്രന്‍ പടങ്ങളാണ് ഇവ രണ്ടും. ഇവര്‍ വിവാഹിതരായാല്‍ എന്ന മനോഹരമായ ഒരു ചിത്രവും ഹാപ്പി ഹസ്ബന്റ്സ് എന്ന മോശമല്ലാത്ത ചിത്രവും എടുത്ത സജി സുരേന്ദ്രന്‍- കൃഷ്ണ പൂജപ്പുര ടീമില്‍ വലിയ പ്രതീക്ഷകളാണുണ്ടായിരുന്നത്. കൂടാതെ മോര്‍ഗന്‍ ഫ്രീമാന്‍-ജാക്ക് നിക്കൊള്സന്‍ അഭിനയിച്ചു തകര്‍ത്ത 'ദി ബക്കെറ്റ് ലിസ്റ്റ്' എന്ന ചിത്രത്തിന്റെ ആശയം ഉള്‍ക്കൊണ്ട ചിത്രമാണ് 'ഫോര്‍ ഫ്രന്റ്സ്' എന്ന സംസാരവും ഉണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രം തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞു എന്ന് പറയാതെ വയ്യ. കാന്‍സര്‍ ബാധിച്ചു മരണം ഉറപ്പിച്ച രണ്ട് അപരിചിതര്‍ ആശുപത്രിയില്‍ വെച്ച് കണ്ടു മുട്ടുന്നതും അവര്‍ മരണത്തിനു മുന്‍പ് തങ്ങളുടെ പത്തു ആഗ്രഹങ്ങള്‍ സാധിക്കുന്നതിനായി ലോകം മുഴുവന്‍ ചുറ്റുന്നതുമായ മനോഹരമായ ചിത്രമാണ് ബക്കറ്റ് ലിസ്റ്റ്. എന്നാല്‍ ഈ ചിത്രത്തോട് ഒരു തരത്തിലും നീതി പുലര്‍ത്താന്‍ ഫോര്‍ ഫ്രണ്ട്സിനു കഴിഞ്ഞിട്ടില്ല എന്ന് വ്യസനത്തോടെ പറയട്ടെ. തുടക്കം മുതല്‍ തീരുന്നത് വറെ എല്ലാരും കരച്ചില്‍ ത്തന്നെ. സുരാജും സലിം കുമാറും വരെ കരഞ്ഞു തകര്‍ക്കുന്നു. പ്രിയ സജി- കൃഷ്ണ പൂജപ്പുര ഇരട്ടകളെ, നിങ്ങള്‍ വളരെ നല്ലൊരു ടീം ആണെങ്കിലും ശ്രദ്ധയും ഏകാഗ്രതയും ഗൗരവവും ഇല്ലാതെ ഇനി ഇങ്ങനത്തെ ചിത്രങ്ങള്‍ എടുക്കരുത്. നിങ്ങളില്‍ വളരെ പ്രതീക്ഷയുള്ള ഒരു സിനിമാ പ്രേമി ആയതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്.ത്രില്ലര്‍ കണ്ടതിലുള്ള ത്രില്ല് (തലക്കകത്തെ തരിപ്പ്, പെരുപ്പ്‌ എന്ന് വായിക്കാനപേക്ഷ) ഹിതുവരെ മാറീട്ടില്ല, ഹമ്മോ. എന്തുവാടേ ഉണ്ണികൃഷ്ണാ ഇത്. താങ്കള്‍ക്കു വെറുതെ കുത്തിത്തിരുപ്പും മറ്റുമായി നടന്നാല്‍ പോരെ, എന്തിനാണിങ്ങനെ സിനിമയെടുത്ത് മനുഷ്യനെ ഉപദ്രവിക്കുന്നത്. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോഴേ സസ്പെന്‍സ് എല്ലാര്‍ക്കും പിടികിട്ടി. താങ്കളുടെ ചിത്രങ്ങളില്‍ ഏറ്റവും മാന്യനായി നടക്കുന്ന മനുഷ്യനായിരിക്കും ഒടുവില്‍ വില്ലനായി അവതരിക്കുക എന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാവും കാര്യം അറിയാത്തത് താങ്കള്‍ക്കു മാത്രമായിരിക്കും എന്ന് തോന്നുന്നു. ഇത്തവണേം ആ പതിവ് തെറ്റിച്ചിട്ടില്ല. പോള്‍ മുത്തൂറ്റ് വാദമാണ് പ്രമേയം. പക്ഷെ, യഥാര്‍ത്ഥത്തില്‍ വധിക്കപ്പെട്ടത് ഈ പാവം പ്രേക്ഷകരായിരുന്നു. ഈ ഉണ്ണികൃഷ്ണനും അമല്‍ നീരദും തന്തോന്നിയെടുത്ത ആ മഹാനും എല്ലാം കൂടി പ്രിഥ്വിരാജിന്റെ പൊക കണ്ടേ അടങ്ങൂ എന്നാണ് തോന്നുന്നത്. പ്രിഥ്വിരാജ്, താങ്കളെ താരമാക്കിയ പാവം പ്രേക്ഷകരെ ഓര്‍ത്തെങ്കിലും ദയവു ചെയ്തു ഇത്തരം ചിത്രങ്ങള്‍ക്ക് കൊണ്ട് തല വെച്ച് കൊടുക്കരുത്. ഇല്ലേല്‍ നഷ്ടം താങ്കള്‍ക്കു മാത്രമായിരിക്കും. ഇനി മലയാള സിനിമയുടെ പ്രതീക്ഷ താങ്കളും ഇന്ദ്രജിത്തും ആണെന്നോര്‍ക്കുക. ത്രില്ലെറിനു ആകെപ്പാടെ കയ്യെടി കിട്ടിയത് താങ്കള്‍ വില്ലന്റെ ഇടി കൊണ്ട് മൂക്കും കുത്തി വീഴുന്ന സീനിനു മാത്രമാണെന്നും അറിയുക. താങ്കള്‍ ഒറ്റയ്ക്ക് അമ്പതു പേരെയൊക്കെ ഇടിക്കുമ്പോഴുള്ള കാണികളുടെ ആ കൂവലുണ്ടല്ലോ; തീയേറ്ററില്‍ വന്നു അതൊന്നു കേള്‍ക്കുന്നത് നന്നായിരിക്കും. ഉണ്ണികൃഷ്ണാ, ഇപ്പോഴത്തെ യുവതലമുറ ഹോളിവുഡ് പടങ്ങളൊക്കെ ഒരു പാട് കാണുന്നവരാണ്. യുവാക്കളെ ഉദ്ദേശിച്ചാണ് ഈ പടം ഇറക്കിയതെങ്കില്‍ ഇത്തരം ഉ
ഡായിപ്പുകള്‍ അവരെ ലേശം പോലും ഹരം കൊള്ളിക്കില്ല എന്നും അറിയുക. മീശമാധവന് ശേഷം ദിലീപ് മുതലാളിയുടെ ഒരു പടം പോലും തീയേറ്ററില്‍ പോയി കാണേണ്ട ഗതികേട് ഉണ്ടായിട്ടില്ല. ഇനി അടുത്തൊന്നും ഉണ്ടാവുമെന്നും തോന്നുന്നില്ല.

ദയവു ചെയ്തു ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നതിനു മുന്‍പ് രണ്ട് വട്ടം ആലോചിക്കുക. ഇല്ലേല്‍ നഷ്ടം നിങ്ങള്‍ക്കു മാത്രമായിരിക്കും. കാരണം നമുക്ക് കാണാന്‍ പ്രാഞ്ചിയെട്ടന്‍, ശിക്കാര്‍, എല്‍സമ്മ, കോക്ടെയ്ല്‍, കുട്ടിസ്രാങ്ക് തുടങ്ങി ധാരാളം നല്ല ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ട്.......

എന്ന് ത്രില്ലടിച്ചിരിക്കുന്ന ഒരു ഹതഭാഗ്യന്‍.
ഒപ്പ്.


ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

8 അഭിപ്രായങ്ങൾ:

 1. "ദയവു ചെയ്തു ഫോര്‍ ഫ്രന്റ്സ്, ത്രില്ലര്‍, കാര്യസ്ഥന്‍ എന്നീ ചിത്രങ്ങള്‍ ഓടുന്ന തീയേട്ടറുകളുടെ പരിസരത്ത് കൂടി പോലും നടക്കാതിരിക്കുന്നതായിരിക്കും നിങ്ങള്ക്ക് നല്ലത്. അത്രയ്ക്ക് ഉഗ്രന്‍ പടങ്ങളാണ് ഇവ രണ്ടും"


  കോക്ക് ടെയിൽ ഗംഭീര പടമായിരിക്കും അല്ലേ.. ഈ പറഞ്ഞ 3 സിനിമകളിൽ ഫോർഫ്രണ്ട്സിനൊഴിച്ച് ബാക്കി രണ്ടിനും നല്ല തിരക്കാണു. നാളെ ഈ പടങ്ങൾക്ക് തിരക്ക് കുറഞ്ഞാൽ അത് താങ്കളുടെ ബ്ലോഗ് വായിച്ചത് കൊണ്ടാണു എന്നതിനാൽ പൂർണ ഉത്തരവാദിത്വം താങ്കൾക്ക് തന്നെയായിരിക്കും

  മറുപടിഇല്ലാതാക്കൂ
 2. കാര്യസ്ഥൻ കാണുക എന്നൊരു അബദ്ധം പറ്റി മാഷേ.

  മറുപടിഇല്ലാതാക്കൂ
 3. പയ്യന്‍സ്, അങ്ങനെ സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം ഞാന്‍ സന്തോഷത്തോടെ ഏറ്റെടുക്കുന്നു... ;-)

  മറുപടിഇല്ലാതാക്കൂ
 4. ഇതൊരു നല്ല കാര്യമാണ് അനൂപ്.
  പടം കണ്ടു അഭിപ്രായം ചങ്കൂറ്റത്തോടെ പറയാന്‍ കാണിച്ച കഴിവ് അഭിനന്ദനീയം.
  കൂടെ ഞങ്ങളെ പോലെയുള്ള പാവങ്ങളെ അതില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തളോ.
  നന്ദി.

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....