ശനിയാഴ്‌ച, ഓഗസ്റ്റ് 28, 2010

വീണ്ടും ചില ആസിയാന്‍ ചന്തകള്‍ സോറി ചിന്തകള്‍...

ഈ നാട്ടിലെ വെറുമൊരു കൂതറ പൗരന്‍ (കട: ബെര്‍ളിയണ്ണന്‍) ആയ ഈ പാവം എനിക്ക് എത്രയോ കാലം മുന്‍പ്മനസിലായ കാര്യം ഇപ്പോഴും ഇവിടത്തെ മഹാന്മാരായ ഖദര്‍ധാരികള്‍ക്ക് മനസിലായില്ല എന്നറിഞ്ഞുഅന്തവിട്ടു നില്‍ക്കുകയാണ് ഞാന്‍. സത്യം. അതോ അവര്‍ മനസിലാവാത്തത് പോലെ അഭിനയിക്കുവാണോ? ഇവന്‍ എന്താണീ പറയുന്നതെന്ന് ആലോചിച്ചു അന്തം വിട്ടു നില്‍ക്കുകയാണോ നിങ്ങള്‍? എങ്കില്‍ നയംവ്യക്തമാക്കാം, ആസിയാന്‍ കരാറിന്റെ കാര്യമാണ് ഈ പറഞ്ഞ് വരുന്നത്. എന്റെ ചില ആസിയാന്‍ ചിന്തകള്‍ വളരെക്കാലം മുന്‍പ്, അതായത് ആ കരാര്‍ ഒപ്പിട്ട സമയത്ത്, ഞാന്‍ ഇവിടെ പങ്കുവെച്ചിരുന്നു. അതിലെ ഓരോആശങ്കകളും, കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ആ ശങ്ക അല്ല, സത്യമായി വരുകയാണ്. കേരളത്തെ ഈ കരാര്‍ എത്രദോഷകരമായി ബാധിക്കുമെന്ന് അന്ന് വലിയ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ പ്രധാനപ്പെട്ട നാണ്യവിളകളുടെ എല്ലാം ഇറക്കുമതി കൂടാന്‍ ഈ കരാര്‍ കാരണമാകുമെന്നും അത് കേരളത്തിന്റെകാര്‍ഷികരംഗത്തിന്റെ നട്ടെല്ല് ഓടിക്കുമെന്നും അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ആ മനുഷച്ചങ്ങല ഓര്‍മ്മകാണുമല്ലോ. എന്നാല്‍ നെഗറ്റീവ് ലിസ്റ്റ് എന്നും മറ്റും പറഞ്ഞ് കണ്കെട്ടുവിദ്യ കാട്ടാനാണ് ബഹുമാനപ്പെട്ടപ്രതിപക്ഷ നേതാവും, പ്രതിപക്ഷ പത്രങ്ങളും എല്ലാം ശ്രമിച്ചത്.

നെഗറ്റീവ് ലിസ്റ്റില്‍ വരുന്നവയുടെ ഇറക്കുമതി ചുങ്കം കുറയ്ക്കില്ല എന്നാണ് ഇവരൊക്കെ അന്ന് അവകാശപ്പെട്ടത്. എന്നാല്‍ ആ ലിസ്റ്റിലെ പ്രധാന ഇനമായ റബ്ബറിന്റെ ഇറക്കുമതി ചുങ്കം ഇതാ 20 ശതമാനത്തില്‍ നിന്ന് ഏഴുശതമാനമായി കുറച്ചിരിക്കുന്നു. അത് വീണ്ടും പതിമൂന്നു ശതമാനമായി കൂട്ടുമെന്ന് കേട്ടു. അവരുടെ പഴേ നമ്പര്‍. ഉദാഹരണത്തിന് ആണവബാധ്യതാ ബില്ലില്‍ ആദ്യം നഷ്ടപരിഹാരം 500 കോടിയായി നിശ്ചയിച്ചു. പിന്നീട്പ്രതിഷേധം ഉയര്‍ന്നപ്പോള്‍ 1500 കോടിയായി മാറ്റി. 10000 കോടി രൂപയാക്കണമെന്നാണ് ആവശ്യംഉയര്‍ന്നതെന്ന് ഓര്‍ക്കുക. ഇനി മുതല്‍ ആസിയാന്‍ അംഗങ്ങള്‍ക്കും മറ്റും കുറഞ്ഞ നികുതിക്ക് യഥേഷ്ടം റബ്ബര്‍ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യാം. ഈ വാര്‍ത്ത വന്നത് മുതല്‍ റബ്ബറിന്റെ വില താഴേക്കാണ്. ഒരു വാര്‍ത്ത ശ്രദ്ധിക്കുക....
റബര്‍ വിലയിടിവ് രൂക്ഷമാകും
എസ് മനോജ്
കോട്ടയം: റബറിന്റെ ഇറക്കുമതിത്തീരുവ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ ആഭ്യന്തരവിപണിയില്‍ വിലയിടിവ് രൂക്ഷമാകുമെന്ന് സൂചന. രാജ്യത്തെ 10 ലക്ഷം റബര്‍കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. തീരുവവെട്ടിക്കുറയ്ക്കുമെന്ന സൂചന ലഭിക്കുംമുമ്പ് ഒരുകിലോ റബറിന് 190 രൂപയ്ക്കാണ് കച്ചവടം നടന്നത്. ഇത് 200 കടക്കുമെന്നായിരുന്നു അന്ന് വിപണിയിലെ പ്രതീക്ഷ. പക്ഷേ, തീരുവ കുറച്ചതോടെ വില താഴേക്കായി. ശനിയാഴ്ച റബറിന്റെ വ്യാപാരം നടന്നത് 173 രൂപയ്ക്കാണ്. വ്യാപാരികള്‍ റബര്‍ വാങ്ങിയത് 160 രൂപയ്ക്കും. വില കൂടുമെന്നു കരുതി റബര്‍ സംഭരിച്ച ചെറുകിട കര്‍ഷകരും ചെറുകിട വ്യവസായികളും വരുംദിനങ്ങളില്‍ വന്‍തോതില്‍ വില്‍പ്പനക്കിറങ്ങും. ഇത് വിലയിടിവിന്റെ തോത് കൂട്ടുമെന്നും വില നൂറു രൂപയിലേക്ക് എത്തിയാലും അതിശയിക്കാനില്ലെന്നും കച്ചവടക്കാര്‍ വിലയിരുത്തുന്നു. കൂടാതെ, മലേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് റബര്‍ വരുന്നതോടെ ആഭ്യന്തരവിപണിയില്‍നിന്ന് വ്യവസായികള്‍ വിട്ടുനില്‍ക്കും. ഇതും വിലയിടിവിന് ആക്കം കൂട്ടും....
ഇവിടന്നും പതിനാറു പേരെ ജയിപ്പിച്ചു വിട്ടിരുന്നു, എം.പിമാര്‍ എന്ന പേരില്‍. അവരും പാര്‍ലമെന്റില്‍ ഈ തീരുമാനത്തിന് കയ്യടിക്കാന്‍ മത്സരിക്കുനത് കാണാന്‍ കഴിഞ്ഞു. കേരള കര്‍ഷകരുടെ അപ്പോസ്തലന്‍ എന്ന് സ്വയം വിളിക്കുന്ന മാണിസാറിന്റെ മോനും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നിട്ട് അതിന്റെ പിറ്റേന്ന് ഇതേ പാര്‍ട്ടിക്കാര്‍ ഈ ബില്ലിനെതിരെ മാര്‍ച്ച് നടത്തുന്നത് കാണാനുള്ള ഭാഗ്യവും നമുക്കുണ്ടായി. ടയര്‍ ലോബിയുടെ സമ്മര്‍ദ്ധ ഫലമായാണ് തീരുവ കുറച്ച ഈ തീരുമാനമെന്ന് ചില കുബുദ്ധികള്‍ ആരോപിക്കുന്നുണ്ട്. അതില്‍ ഒരു കുബുദ്ധി ഈ ഞാന്‍ തന്നെയാണെന്ന് അല്പം അഭിമാനത്തോടും അതിലേറെ അഹങ്കാരത്തോടും ഇവിടെ പ്രസ്താവിക്കട്ടെ. കര്‍ഷകരുടെ താല്പര്യം മാത്രം നോക്കിയാല്‍ പോര എന്ന് ബഹു: കേന്ദ്രമന്ത്രി ശ്രീ.കമല്‍നാഥ് പറയുകയുണ്ടായി. അത് തുറന്നു പറഞ്ഞതില്‍ സന്തോഷം.
ഇതൊരു തുടക്കം മാത്രം. ഇനിയുമുണ്ട് നെഗറ്റീവ് ലിസ്റ്റ് എന്ന ആ കണ്കെട്ട് ലിസ്റ്റില്‍ അംഗങ്ങള്‍. അവ ഓരോന്നിനും റബ്ബറിന്റെ ഗതിയാണോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ. അങ്ങനെയായാല്‍ നമ്മുടെ നാട് കര്‍ഷകരുടെ ശവപ്പറമ്പായ ഒരു ആസിയാന്‍ ചന്തയായി മാറും. അങ്ങനെയാവാതിരിക്കട്ടെ എന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.ശുഭം!
മംഗളം!
anoopesar

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 20, 2010

മനമോഹനു വീണ്ടും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍....

അങ്ങനെ ആണവ ബാധ്യതാ ബില്‍ ലോകസഭയില്‍ പാസാകുമെന്നു ഏതാണ്ട് ഉറപ്പായി. ബി.ജെ.പി വക പിന്തുണ കൂടി കിട്ടിയതിനെ തുടര്‍ന്നാണ്‌ ഇത്. ഈ ബില്ലിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല, 500 കോടി എന്ന നഷ്ടപരിഹാരത്തിന്റെ പരിധി 1500 കോടിയാക്കിയതല്ലാതെ. നഷ്ടപരിഹാരത്തിന് ഉയര്‍ന്ന പരിധി നിശ്ചയിക്കരുതെന്ന ഇടതു പക്ഷത്തിന്റെയും ഗ്രീന്‍ പീസിന്റെയും മറ്റും ആവശ്യം പരിഗണിക്കപ്പെട്ടില്ല. അതിനെപ്പറ്റി നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഗ്രീന്‍ പീസ്‌ വക മെയില്‍ ചുവടെ കൊടുത്തിട്ടുണ്ട്‌. വലിയ കാര്യമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല, എങ്കിലും പറ്റുമെങ്കില്‍ മനമോഹനാണ് ഒരു എഴുത്ത് എഴുതുക. ലിങ്ക് താഴെ ഉണ്ടു.

ഏതായാലും ബി.ജെ.പി പിന്തുണ ഉറപ്പായി മണിക്കൂറുകള്‍ക്കകം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ നരേന്ദ്ര മോഡിയെ ചോദ്യം ചെയ്യില്ല എന്ന് സി.ബി.ഐ പറഞ്ഞു. അത് തമ്മില്‍ ബന്ധമൊന്നും കാണില്ലായിരിക്കും എന്ന് വിശ്വസിച്ചു നമുക്ക് ലാവലിന്‍, മദനി, ലോട്ടറി വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. ലോട്ടറി മാഫിയക്കുവേണ്ടി കേരളാ ഹൈക്കോടതിയില്‍ ഹാജരായത് ശ്രീ പി. ചിദംബരം ആണെന്നത് മറക്കാം. പുള്ളിയുടെ ഭാര്യയാണ് അവരുടെ ഇപ്പോഴത്തെ അഭിഭാഷക എന്ന കാര്യവും മറക്കാം. അന്ന് ചിദംബരംജി ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയില്‍ ലോട്ടറി അണ്ണന്മാര്‍ക്ക് വേണ്ടി കേസ് നടത്തി തോറ്റപ്പോള്‍ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെയാണ് ഇപ്പോള്‍ കേന്ദ്രം കൊണ്ടുവന്ന നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന കാര്യവും അറിയാതിരിക്കാം, അറിയിക്കാതെയുമിരിക്കാം. എം.പി മാരുടെ ശമ്പളം മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിച്ച തീരുമാനവും ഇന്ന് തന്നെയാണ് വന്നത്. അത് പോര എന്ന് പറഞ്ഞു ലാലുവും മറ്റും കിടന്നു ബഹളം കൂട്ടുന്നതും കാണാനുള്ള ഭാഗ്യമുണ്ടായി. ബാധ്യതാ ബില്ലിന്റെ കാര്യമൊന്നും പാവങ്ങള്‍ അറിഞ്ഞിട്ടില്ല. ഭക്ഷ്യ ധാന്യങ്ങള്‍ ഗോടൌനുകളില്‍ കിടന്നു പാഴാകാതെ സാധാരണ പാവങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. അത് പറ്റില്ലെന്ന് പ്രിയ കൃഷി മന്ത്രിയും ഐ.സി.സിയുടെ ആഗോളമുതലാളിയുമായ ശരദ് പവാര്‍ജി ഇന്നലെ പറഞ്ഞിരിക്കുന്നു. പാവങ്ങള്‍ വിശന്നാലെന്തു ചത്താലെന്ത്, നമുക്ക് ഐ.പി.എല്‍ നടത്തി കുറച്ചു കാശുണ്ടാക്കിയാ മതി.


അങ്ങനെ ഈ ബില്‍ കൂടി പാസാകുന്നതോട് കൂടി മറ്റൊരു മനമോഹന സ്വപ്നം കൂടി പൂവണിയുകയാണ്. പണ്ടൊരിക്കല്‍ ആണവ കരാര്‍ ഒപ്പിട്ടില്ലേല്‍ രാജിവെയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയ മഹാനാണ്. ആണവ കരാറിന്റെ കാര്യത്തില്‍ പുള്ളി കാണിക്കുന്ന ഈ ശൗര്യം പാവപ്പെട്ടവരുടെ വിശപ്പിന്റെ കാര്യത്തില്‍ കാണിച്ചെങ്കില്‍ എന്ന നടക്കാന്‍ സാധ്യതയില്ലാത്ത ഒരു ആഗ്രഹത്തോടെ എല്ലാ മലയാളികള്‍ക്കും ഇത്തവണ ദൂരെ ഒരിടത്തിരുന്ന് ഓണം ഉണ്ണാന്‍ വിധിക്കപ്പെട്ട ഒരു ഹതഭാഗ്യന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.........
ശുഭം!
മംഗളം!
anoopesar

Nuke Bill
...
From:


"Karuna Raina, Greenpeace India" <Greenpeace.india@mailing.greenpeace.org>

Click here to write to the PM.
Dear ANOOP,

We have been let down. Yesterday it was BRAI bill today it's the nuclear liability bill. The Standing Committee looking at the nuclear liability bill submitted its report in the Parliament[1]. The Cabinet meets today, the bill gets tabled next week and the BJP is now in support.

The Committee has accepted some of the changes suggested by Greenpeace, but has ignored unlimited liability. In its current form the bill limits the liability for operator of the nuclear facility and if the impacts of a nuclear accident cross it, then the Indian tax payers will be footing the bill.

Nuclear is risky and the Government should exercise highest caution. The Prime Minister, keen on clearing this bill, needs to know that we want unlimited liability.

Can you write to PM Manmohan Singh asking him to incorporate unlimited liability in the bill?

http://www.greenpeace.org/india/unlimited-liability

There is very little time to change this clause. A lot of people writing to the PM will make him notice what we want.

Even after the Bhopal fiasco the Government and the main opposition party, have not realised the importance of unlimited liability. Even the current law in the country is for unlimited liability. This bill is making an exception.

Earlier the Standing Committee accepted the following changes proposed by Greenpeace: The victim’s right to re-course, increase in the duration of the right to claim damages and economic channelling, allowing law suits against suppliers. We can try and do the same this time as well.

Show your support for unlimited liability. Write to the PM now.

http://www.greenpeace.org/india/unlimited-liability

Thanks a billion!


Karuna Raina
Nuclear Campaigner
Greenpeace India

ശനിയാഴ്‌ച, ഓഗസ്റ്റ് 14, 2010

ചില സ്വാതന്ത്ര്യദിന ചിന്തകള്‍........

നമ്മുടെ ഭാരതാംബ അറുപത്തിമൂന്ന് വയസ്സ് പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ ചിരിക്കണോ കരയണോ എന്നുള്ള കണ്ഫ്യൂഷനിലാണ് ഈ പാവം ഞാന്‍. ഒരു വശത്ത് മമതോയിസ്ടുകള്‍(മാവോ എന്ന പേരിവിടെ മിണ്ടിപ്പോവരുത്‌; അവര്‍ക്ക് പുള്ളിയുമായി യാതൊരു കണക്ഷനും ഇല്ല), മറുവശത്ത് വിലക്കയറ്റം, പിന്നൊരു ആണവ ബാധ്യതാ ബില്‍, കോമണ്‍മാന്‍സ്‌ വെല്‍തില്‍ കയ്യിട്ടു വാരുന്ന കല്‍മാഡി-സ്പെക്ട്രം രാജാ കൂട്ടങ്ങള്‍, ഇതൊന്നും അറിയാതെ ലാവലിനും തിന്നു ജീവിക്കുന്ന കുറെ പത്രക്കാര്‍...... ഇവിടെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്നു. ഓണത്തിന് പോലും നമുക്ക് തരാന്‍ കേന്ദ്രത്തിന്റെ കയ്യില്‍ അരിയില്ല; അപ്പൊ ദേ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ കേന്ദ്രം സംഭരിച്ച അരി ചീഞ്ഞു നാറുന്ന കാഴ്ച. ഒടുവില്‍ ഭക്ഷണ ധാന്യങ്ങള്‍ ഇങ്ങനെ നശിപ്പിക്കാതെ ജനങ്ങള്‍ക്ക്‌ കുറഞ്ഞ വിലയ്ക്ക് കൊടുക്കാന്‍ സുപ്രീം കോടതിയ്ക്ക് പറയേണ്ടി വന്നു. എന്നിട്ടോ, സിംഹന്‍ കേട്ട ഭാവം നടിക്കാതെ തിരിഞ്ഞു കിടന്നുറങ്ങുന്നു. പിന്നെ കുറ്റം പറയരുതല്ലോ, ഇടയ്ക്ക് ഉണരുമ്പോഴോക്കെ വന്നു എണ്ണവില കൂട്ടി നമ്മെ സഹായിക്കുന്നുണ്ട് ആ മഹാന്‍, താന്ക്സ്.... യുവരാജാവ് ഇടയ്ക്കൊക്കെ വന്നു കോളേജ് പിള്ളേരുടെ ഇടയിലൂടെ നടന്നു 'ആം ആദ്മി' കളിച്ചു പോകാറുണ്ട്. ഭേദം നമ്മുടെ തിരുവന്തോരം എം.പിയാ. വര്‍ഷത്തിലൊരിക്കലോക്കെ ഇവിടെ വന്നു നമ്മുടെ സുഖവിവരമോക്കെ അന്വേഷിക്കാറുണ്ട്. കഴിഞ്ഞ ഓണത്തിന് ചന്ദ്രശേഖരന്‍ നായര്‍ സ്ടെടിയത്തില്‍ വന്നു ഇത് തന്റെ കേരളത്തിലെ ആദ്യത്തെ ഓണമാണന്നൊക്കെ പറയുന്നത് കേട്ട് എനിക്കുണ്ടായ രോമാഞ്ചം ദേ ഇപ്പോഴും മാറിയിട്ടില്ല. മന്ത്രിസ്ഥാനം പോയശേഷം വേറെ വിവരമൊന്നുമില്ല. ഇടയ്ക്ക് നോര്‍ത്തിലെ വല്ല അമ്പലത്തിലോ മറ്റോ ഭാവി വധുവുമായി കറങ്ങുന്ന വാര്‍ത്ത കേള്‍ക്കാം, അത്രതന്നെ. ന്യൂസേഷ് കുമാര്‍ (ഇപ്പൊ വീരേഷ് കുമാര്‍ എന്ന് പേര് മാറ്റിയെന്നു കേട്ടു) പറഞ്ഞ പോലെ ഇതിനിടേല്‍ കുറവന്കോണത്തെ തങ്കപ്പന്റെ കാര്യമൊക്കെ അന്വേഷിക്കാന്‍ പുള്ളിക്കെവിടെ സമയം. ശരിക്കും തിരുവന്തോരം മണ്ഡലത്തിന്റെ പുഷ്കരകാലം. പിന്നൊന്ന് പറയാന്‍ വിട്ടു, വിവാഹ മംഗളാഷംസകള്‍...
മമതചേച്ചിയെ ക്കുറിച്ച് പറയുവാനാണേല്‍ അനന്തന്റെ ആയിരം നാവും മതിയാകുമെന്ന് തോന്നുന്നില്ല. അത്രയ്ക്കുണ്ട് ഭവതിയുടെ വീര സാഹസിക കൃത്യങ്ങള്‍. ഭവതി ആ ലോകസഭയില്‍ ഒന്ന് വന്നു കണ്ടാല്‍ മതിയായിരുന്നു. അതെങ്ങാനെ ബംഗാളിലെ ഇലക്ഷന്‍ വരുവാ, അതിന്റിടയ്ക്കാ ഒരു ലോകസഭേം മന്ത്രിയാപ്പീസും. ഇതിനിടയിലും ഒരു ആഴ്ചേം ഓരോ ട്രെയിനപകടം വെച്ച് സംഘടിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു? പിന്നെ എണ്ണം തികഞ്ഞില്ലേല്‍ സഹായിക്കാന്‍ മമതോയിസ്റ്റ് അണ്ണന്മാര്‍ ഉണ്ടല്ലോ, അവ്ര്‍ക്കാണേല്‍ മമതാജിയാണല്ലോ ഇപ്പൊ കണ്‍കണ്ട ദൈവം. അവരുടെ റാലി ഉദ്ഘാടിക്കുന്നത് തന്നെ ഭവതിയല്ലേ. കാശൊക്കെ ഇപ്പൊ നല്ല പോലെ പുറത്തുന്നു ഒഴുകുന്നുണ്ടല്ലോ. മാവോയിസ്ടുകളാ സോറി മമതോയിസ്ടുകളാ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സിംഹനും ചിദംബരനും ഇടയ്ക്കിടയ്ക്ക് വന്നു പറയാറുണ്ട്‌. അവര്‍ക്കൊക്കെ എന്തും ആവാമല്ലോ, അടുത്ത ഇലക്ഷന് ബംഗാള്‍ പിടിച്ചില്ലേല്‍ ആര്‍ക്കാ ചേതം? അവിടാണെങ്കില്‍ ഇപ്പൊ കോണ്‍ഗ്രസിന്റെ പൊടിപോലും കാണാനില്ല, ആകെയുള്ള സഹായം ആ പിള്ളേരാ. അവരാണേല്‍ അവിടെയുള്ള സഖാക്കളെയൊക്കെ ഓടിച്ചിട്ട്‌ തല്ലിക്കൊല്ലുന്നുമുണ്ട്. അപ്പഴാ ഒരു ചിദംബരവേദാന്തം. തന്റെ എം.പീമാരില്ലേല്‍ കാണാമായിരുന്നു, ഇവരൊക്കെ ഈ മന്ത്രിക്കസേരയില്‍ ഇരിക്കുന്നെ. പിന്നെ പുള്ളി പറച്ചില്‍ മാത്രേ ഉള്ളു, അതൊന്ടങ്ങ്‌ ഷമിച്ചു. അല്ല പിന്നെ.......

യഥാര്‍ഥ ഭാരതം ഗ്രാമങ്ങളില്‍ ആണെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ ഗ്രാമങ്ങള്‍ കാണാന്‍ യുവരാജാവ് പണ്ടൊരു യാത്ര പോയിരുന്നു. എന്തോ അങ്ങിഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. അതുകൊണ്ടിപ്പോ അങ്ങനത്തെ എരിയയിലോന്നും പുള്ളി കാലെടുത്തു കുത്താറില്ല. അല്ലെതന്നെ ഈ പുവര്‍ പീപ്പിള്സിന്റെ കാര്യമൊക്കെ നോക്കാന്‍ പോയാല്‍ വലിയ പാടാ. വിലക്കയറ്റം പിടിച്ചു നിര്‍ത്തണം, എണ്ണവില കുറയ്ക്കണം, റേഷന്‍ കടകള്‍ അടച്ചു പൂട്ടരുത്, കടങ്ങള്‍ എഴുതിത്തള്ളണം, ഭക്ഷണം, ജോലി അങ്ങനെ എന്തൊക്കെ അങ്ങനെ എന്തൊക്കെ ആവശ്യങ്ങളാ. അതൊക്കെ നോക്കാന്‍ പോയ പിന്നെ ഒബാമയണ്ണന്റെ വീട്ടിലെ കാര്യങ്ങളൊക്കെ ആര് നോക്കും? അല്ല, ആര് നോക്കും..... നമുക്കണേല്‍ എന്തൊക്കെ കാര്യങ്ങളാ, അവിടെ ആപ്പീസും പൂട്ടി നില്‍ക്കുന്ന റിയാക്ടര്‍ കമ്പനികളെ എന്തേലും ബിസിനസ് കൊടുത്തു രക്ഷിക്കണം, പിന്നെ എന്തേലും പ്രശ്നം വന്നാല്‍ അവര്‍ക്ക് സുഖമായി തലയൂരാന്‍ ബാധ്യതാ ബില്‍ പാസാക്കണം, ആ പാവപ്പെട്ട അംബാനിക്കുട്ടികളെ ഒന്ന് രക്ഷപ്പെടുത്തിയെടുക്കണം, ഓരോ കായിക മേള നടത്തി അഴിമതിയിലെ നമ്മുടെ കഴിവുകള്‍ ലോകം മുഴുവന്‍ എത്തിക്കണം, പൊതുമേഖലാ സ്ഥാപനങ്ങളെയൊക്കെ ഏതേലും വേദനിക്കുന്ന കൊടീശ്വരന്മാരെ ഏല്‍പ്പിച്ചു കുറച്ചു കമ്മീഷന്‍ സംഘടിപ്പിക്കണം, ആ കോര്‍പ്പറേറ്റ് നികുതികളൊക്കെ അങ്ങ് എഴുതിത്തള്ളണം. അതിന്റിടയ്ക്കാ കര്‍ഷക ആത്മഹത്യേം, വനിതാ സംവരണോം, വിലക്കയറ്റോം, തീവ്രവാദോം ഒക്കെ പൊക്കിപ്പിടിച്ച് ഓരോരുത്തര് വരുന്നേ. അല്ല നമ്മളെന്തിനാ അവരെയൊക്കെ മൈന്‍ഡ് ചെയ്യുന്നേ, ഇലക്ഷന്‍ ഇനി മൂന്നാല് കൊള്ളാം കഴിഞ്ഞല്ലേ ഉള്ളു. ഇപ്പൊ എന്തൊക്കെ കാണിച്ചു കൂട്ടിയാലും ഇലക്ഷനാവുമ്പോ ആ പ്രജകള്‍ വല്ല പഴകി ചീഞ്ഞ ലാവലിനോ, അല്ലേല്‍ മദനിയെയോ ഒക്കെ തലയിലേറ്റി നടന്നോളും. ഇപ്പഴാവുമ്പോ ആ ഇടതന്മാരുടെ ശല്യവുമില്ല. ആ ലാലൂനേം, ശ്രീമതി മായവതിയേം ഒക്കെ സി.ബി.ഐ വടി കാട്ടി പേടിപ്പിച്ചു നിര്‍ത്തിയെക്കല്ലേ. ഇടതന്മാരുടെ ശല്യം കാരണം അന്ന് കൊണ്ടുവന്ന്ന ദേശീയ തൊഴിലുറപ്പും, വിവരാവകാശവും ഒക്കെ ഇപ്പൊ ഒരു വഴിക്കാക്കിയിട്ടുണ്ടല്ലോ. ഇപ്പഴത്തെ പിന്തുണക്കാര്‍ക്കാണെങ്കി അങ്ങനത്തെ ആശകളോന്നുമില്ല. അവര്‍ക്ക് വല്ല സ്പെക്ട്രമോക്കെ വിറ്റു ജീവിച്ച മതി. ശരിക്കും ഭാരതത്തിന്റെ 'സുവര്‍ണ്ണ കാലം'. ഇനി ഒരാഗ്രഹം മാത്രേ ബാക്കിയുള്ളൂ. യുവരാജാവ് ഒന്ന് രാജാവായി കാണണം. അതും കൂടിയായാല്‍ നമ്മുടെ രാജ്യത്തിന്റെ ഭാവി അംബാനി-ആദിയായവരുടെ കാര്യം ഭദ്രം. സോഷ്യലിസമോക്കെ ചാച്ച നെഹ്രുവിന്റെ കാലശേഷം കുഴിച്ചു മൂടിയതാണല്ലോ. ഇനി മനമോഹനോമിക്സിന്റെ കാലം. പണക്കാര്‍ ഇനിയും ഉയരങ്ങളിലേയ്ക്ക് കുതിക്കട്ടെ, പാവപ്പെട്ടവര്‍ പണ്ടാരമടങ്ങട്ടെ........
ജയ് ഹിന്ദ്‌.....

കാര്യങ്ങളിങ്ങനോക്കെ ആണേലും നാം ശുഭ പ്രതീക്ഷ കൈവിടാന്‍ പാടില്ലല്ലോ; അതോണ്ട്
ശുഭം!
മംഗളം!
സ്വാതന്ത്ര്യദിനാശംസകള്‍........

anoopesar
Cartoon : THE HINDU

ചൊവ്വാഴ്ച, ഓഗസ്റ്റ് 10, 2010

പ്രദീപാണ് താരം...

 ഇത് എന്‍.പി. പ്രദീപ്‌.  കേട്ടാല്‍ അറിയുമോ എന്നറിയില്ല. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ സൂപ്പര്‍ താരമാണ്. ഇപ്പൊ പോര്‍ച്ചുഗലില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് വേണ്ടി പുള്ളി ഗോളുകള്‍ അടിച്ചു കൂട്ടുകയാണ്. കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെയും മഹീന്ദ്രയുടെയും  നേടുന്തൂണാണ്   പ്രദീപ്‌. പക്ഷെ ഇവിടത്തെ പത്രങ്ങളൊന്നും അത് കാര്യമായെടുത്തിട്ടില്ല. ഇവിടന്നൊരു പുള്ളി ക്രിക്കറ്റ്‌ കളിക്കാനെന്നും പറഞ്ഞു പോയിട്ട് കാണിക്കുന്ന കോപ്രായങ്ങള്‍ക്ക്‌ നല്‍കുന്നതിന്റെ ആയിരത്തിലൊന്ന് പ്രാധാന്യം പോലും പ്രദീപിന് കൊടുക്കുന്നില്ല. അതുകൊണ്ട് കേള്‍ക്കുന്നവര്‍ കേള്‍ക്കട്ടെ....
'പ്രദീപാണ് താരം'.

ദേ പിന്നെ: കണ്ണൂര്‍ക്കാരനായ ടെന്സണ്‍ ദേവദാസ് ഇപ്പോള്‍ ബംഗാളിലെ സൂപ്പര്‍ താരമാണ്. ഫൈനലില്‍ അദ്ദേഹം നേടിയ ഇരട്ട ഗോളുകളാണ് ബംഗാളിന് സന്തോഷ്‌ ട്രോഫി നേടിക്കൊടുത്തത്. 'വിവാ കേരള'യിലൂടെ കളിച്ചു വളര്‍ന്ന ഈ താരത്തിനു ഒരായിരം അഭിനന്ദനങ്ങള്‍..........


ശുഭം!
മംഗളം!
anoopesar

From Aamir Khan Productions'.............

There is only one producer in Bollywood who doesn't make movies for money. His name is Aamir Khan.
- Naseeruddin Shah

ശുഭം!
മംഗളം!

ഞായറാഴ്‌ച, ഓഗസ്റ്റ് 08, 2010

കോമണ്‍വെല്‍ത്ത് അഥവാ നാട്ടുകാരുടെ മുതല്‍........

"എന്റെ കളിക്കൂട്ടുകാരനായ സൈമണ്‍ മുതല്‍ നജീബിന്റെ ജൂനിയര്‍ താരം അജിത് വരെയുള്ളവര്‍ പന്തിനു പുറകെ പാഞ്ഞവരാണ്. കീറിത്തുന്നിയ ബൂട്ടുമായി അജിത് കൃത്യനിഷ്ഠയോടെ ഗ്രൗണ്ടിലെത്തുമ്പോള്‍ അവന്റെ വയറ്റില്‍ വിശപ്പിന്റെ തീക്കനലുണ്ടായിരുന്നു. ഉണ്ടായിരുന്ന ഊര്‍ജം ഗ്രൗണ്ടില്‍ പ്രാക്ടീസിനായി കത്തിച്ചുകളഞ്ഞ് വീട്ടിലേക്കു തിരിക്കുന്ന അവന്റെ വിശപ്പിന്റെ ആളിക്കത്തല്‍ എനിക്ക് ഊഹിക്കാം. മികവുറ്റ കളിക്കാരനായിരുന്നിട്ടും ഉപജീവനത്തിനായി പെട്രോള്‍ബങ്കില്‍ കിട്ടിയ ജോലിക്കു പുറകെ പോയ അവനെ ആര്‍ക്ക് കുറ്റപ്പെടുത്താനാവും? നജീബ് പറയാറുണ്ട്, ഒരിക്കലും പ്രാക്ടീസ് മുടക്കാന്‍ ആഗ്രഹിക്കാത്ത കുട്ടികള്‍ അവധിയെടുക്കുന്നുവെങ്കില്‍ ഊഹിച്ചാല്‍ മതി, കോണ്‍ക്രീറ്റ് പണിക്കോ കാറ്ററിങ്ങിനോ അവന്‍ പോയിട്ടുണ്ടാകും. അവിടെ സഹായിച്ചുകൊടുത്താല്‍ പണം കിട്ടും. പണം കിട്ടിയാല്‍ അമ്മയ്ക്ക് ചെലവിന് കൊടുക്കാം എന്നു പറയുന്ന കുട്ടികളെ ആര്‍ക്ക് കുറ്റപ്പെടുത്താനാകും? വിശക്കാത്തവന് ഇവിടെ ഉന്നത വിദ്യാഭ്യാസം കിട്ടാന്‍ എളുപ്പമാണ്. ഇല്ലാത്ത കഴിവ് ഉണ്ടാക്കിയെടുത്ത് ജീവിതം കളിച്ചുതീര്‍ക്കേണ്ടതില്ല. വിദ്യാഭ്യാസവും കളിയും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ ഉണ്ടാകാം. പല കളിക്കാര്‍ക്കും അതിനു കഴിയാറില്ല എന്നതാണ് സത്യം. പഠിക്കേണ്ട കാലം മുഴുവന്‍ പന്തുകളിക്കാനായി വിനിയോഗിച്ചവര്‍ സെലക്ഷന്‍ വേളയില്‍ തഴയപ്പെടുന്നത് സങ്കടകരമാണ്. ജൂനിയര്‍ ഡിസ്ട്രിക്ട് കളിച്ചിട്ടും എന്റെ മകനെ കളിയുടെ കാണാവഴികളിലേക്ക് കയറൂരിവിടാഞ്ഞതും ഇതുകൊണ്ടൊക്കെത്തന്നെ."
-റംല നജീബ്‌ (പ്രശസ്ത കോച്ച് നജീബിന്റെ പത്നി)
'പെണ്ണിന്റെ സഹനമാണ് ആണിന്റെ ഫുട്‌ബോള്‍' (മാതൃഭൂമി സ്പോര്‍ട്സ് മാസിക)

അതാണ്‌ നമ്മുടെ രാജ്യത്തിലെ കായിക രംഗത്തിന്റെ അവസ്ഥ (ക്രിക്കറ്റ്‌ ഒഴിച്ച്). കളിക്കാന്‍ മൈതാനങ്ങളില്ല. കളിയിലൂടെ നല്ലൊരു ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയും വേണ്ട. 700 രൂപയാണത്രേ ഇന്ത്യന്‍ ടീമിലെ ഫുട്ബോള്‍ കളിക്കാരുടെ കളിക്കോ പരിശീലനത്തിനോ ഉള്ള ദിവസവേതനം. ഇങ്ങനുള്ള നമ്മുടെ നാട്ടില്‍ ദേ ഇങ്ങനെയും ഒരു വാര്‍ത്ത...

"നാലായിരം രൂപയുടെ ടോയ്‌ലറ്റ് ടിഷ്യൂവിനും 29 ലക്ഷത്തിന്റെ സമോസയ്ക്കും പിറകെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതിയുടെ അത്ഭുത കണക്കുകള്‍ വീണ്ടും പുറത്തുവരുന്നു. സംഘാടക സമിതി വാട്ടര്‍ജഗ്ഗ് വാങ്ങിയത് 168 രൂപയ്ക്ക്. വാങ്ങിയത് തികയാഞ്ഞിട്ടോ എന്തോ കുറേ വാടകയ്ക്കുമെടുത്തു. അതുപക്ഷേ, ഒരു ജഗ്ഗിന് 2,145 രൂപയ്ക്കാണെന്നു മാത്രം! ഇവിടെയും തീരുന്നില്ല സംഘാടക സമിതിക്കാരുടെ പണം ചെലവാക്കാനുള്ള പ്രത്യേക വൈഭവം. എട്ടു ലക്ഷം രൂപയുടെ ജനറേറ്റര്‍ വാടകയ്‌ക്കെടുത്തത് 11,38,498 രൂപയ്ക്ക്. 44 ലക്ഷത്തിന്റെ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയ്‌നിങ് മെഷീന്‍ വാടകയ്‌ക്കെടുത്തതാവട്ടെ 2.84 കോടി രൂപയ്ക്കും. വാട്ടര്‍ ഡിസ്‌പെന്‍സര്‍ 36,384 രൂപ, എയര്‍ ഫ്രെഷ്‌നര്‍ 1,606 രൂപ, സ്റ്റൂള്‍ 7,543 രൂപ, ഫാന്‍ 8,693 രൂപ, മേശ 8776 രൂപ എന്നീ നിരക്കിലാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. വിവിധ സാധനങ്ങളും ഉപകരണങ്ങളും വാടകയ്‌ക്കെടുത്ത് താത്കാലികമായ സൗകര്യങ്ങള്‍ തരപ്പെടുത്താന്‍ 600 കോടി രൂപയോളമാണ് സംഘാടക സമിതി ചെലവാക്കിയത്. 40 കോടിയുടെ ബലൂണ്‍, പത്തുലക്ഷത്തിന്റെ ട്രെഡ് മില്‍ തുടങ്ങി വിവിധ സാധനങ്ങള്‍ വന്‍വിലയ്ക്ക് വാടകയ്‌ക്കെടുത്തതിന്റെ കഥ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു."

എന്ത് പറയാന്‍? ചൈന കഴിഞ്ഞ ഒളിമ്പിക്സിനു ചെലവാക്കിയതിനെക്കാള്‍ കൂടുതല്‍ ഈ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ ചെലവാക്കുകയാണത്രേ... പക്ഷെ എന്ത് കാര്യം? ഒക്ടോബര്‍ 3 നു തുടങ്ങേണ്ട ഗെയിംസിന്റെ ഒരുക്കങ്ങള്‍ ഒന്നും ആയില്ലെന്നാണ് കേട്ടത്. മൈതാനങ്ങളുടെ പണി ഒന്നും കഴിഞ്ഞിട്ടില്ല. പണികഴിഞ്ഞവയുടെ മേല്‍ക്കൂരകള്‍ കഴിഞ്ഞ മഴയില്‍ തകര്‍ന്നു വീണു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റും പൂനയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എം.പി-യുമായ സുരേഷ് കല്‍മാഡി എന്ന മഹാനാണ് ഗെയിംസിന്റെ മുഖ്യ മുതലാളി. പുള്ളി തന്നെയാണ് ഇന്ത്യന്‍ അത്ലെടിക്സ് ഫെഡറെഷന്റെയും ആജീവനാന്ത പ്രസിഡന്റ്‌. കുറ്റം പറയരുതല്ലോ, ഇന്ത്യ ഓരോ ഒളിമ്പിക്സിനും പോയി കൊണ്ടുവരുന്ന ചാക്കുകണക്കിനു സ്വര്‍ണത്തിന്റെയും വെള്ളിയുടെയുമൊക്കെ ഫുള്‍ ക്രെഡിറ്റും പുള്ളിക്കാണ്. പുള്ളിയുടെ മഹത്വം കാരണമാണല്ലോ ഒരു കോണ്‍ഗ്രസുകാരന്‍ തന്നെയായ മുന്‍ കായിക മന്ത്രി മണിശങ്കര്‍ അയ്യര്‍ ഈ ഗെയിംസ് പൊളിയണേ എന്ന് ആഗ്രഹിക്കുന്നത്. ഈ ഗെയിംസ് വിജയിച്ചാല്‍ ഇനിയും ഇതുപോലുള്ളവ ഈ മഹാന്മാര്‍ ഏറ്റുപിടിക്കില്ലേ? കുറെ സാറന്മാര്‍ക്ക്‌ ജനങ്ങളുടെ ചെലവില്‍ വലിയൊരു ആപ്പീസും തുറന്നു മാസം തോറും വലിയ തുക എഴുതിയെടുക്കാനും, സ്വന്തക്കാര്‍ക്ക് കരാറുകള്‍ കൊടുക്കാനും മാത്രമായി എന്തിനാണിങ്ങനെയൊരു മേള? അഴിമതിയുടെ നാറിയ കഥകള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയല്ലേ. നഗരം മോടിപിടിപ്പിക്കല്‍ എന്ന് പറഞ്ഞു ഡല്‍ഹിയിലെ ചേരിനിവാസികളെയെല്ലാം വഴിയാധാരമാക്കി. ചിക്കന്‍ പോക്സ് വന്നാല്‍ പുറത്തു പാടുകള്‍ വരും. പാടുകള്‍ ഇല്ലാതാക്കിയാല്‍ രോഗം മാറുമോ? ദാരിദ്ര്യത്തിനല്ലേ ചികിത്സ വേണ്ടത്? തണുപ്പുകാലത്ത് വീടില്ലാത്തവര്‍ക്ക് കഴിയാന്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു കളഞ്ഞു. റോഡരികില്‍ തണുപ്പ് മൂലം ആളുകള്‍ മരിക്കുന്ന വാര്‍ത്തകള്‍ വന്നു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് അനുവദിച്ച ഫണ്ട്‌ പോലും മേളയ്ക്കായി വകമാറ്റി ചെലവഴിച്ചു. മേളയുടെ പേരില്‍ ഡല്‍ഹിയിലെ നികുതികള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. എന്തിനാണ് ഈ പണമെല്ലാം ഉപയോഗിച്ചത്? ഇന്നലെ ഒരു വാര്‍ത്ത കണ്ടു. മൈതാനങ്ങള്‍ മോടിപിടിപ്പിക്കാന്‍ കോടികള്‍ ചെലവഴിച്ചു ചെടിചെട്ടികള്‍ വാങ്ങി. എന്നിട്ടോ? അവ മൈതാനത്തില്‍ കയറ്റിപ്പോകരുതെന്നു ഇപ്പൊ പോലീസ്. ഇനി അവ ഡല്‍ഹിയിലെ റോഡുകളുടെ ഇരുവശങ്ങളിലുമായി നിരത്താന്‍ പോവുകയാണത്രേ....

ഇന്ത്യന്‍ ഫുട്ബാള്‍ താരം ബൂട്ടിയ (പുള്ളിയുടെ ഇന്ത്യയുടെ ക്യാപ്റ്റന്‍ ആണെന്ന് തോന്നുന്നു, ഫുട്ബാള്‍ അല്ലേ ആര്‍ക്കറിയാം?) പറഞ്ഞത് പോലെ നമുക്ക് വേണ്ടത് ഈ ഗെയിംസുകള്‍ അല്ല, കളിയ്ക്കാന്‍ മൈതാനങ്ങളാണ്. ഈ ഗെയിംസിന് പൊടിച്ച പണമുണ്ടായിരുന്നേല്‍ എത്ര മൈതാനങ്ങള്‍ ഒരുക്കാമായിരുന്നു? എത്രയോ കായികതാരങ്ങളുടെ ജീവിതം മെച്ചപ്പെടുത്താമായിരുന്നു? ഇത്തവണ ബംഗാളില്‍ സന്തോഷ്‌ ട്രോഫി കളിയ്ക്കാന്‍ കേരളാ ടീം ആദ്യമായി ട്രെയിനില്‍ എ.സി കോച്ചില്‍ പോയപ്പോള്‍ കേരളാ ഫുട്ബാള്‍ അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റ്‌ മേത്തര്‍ പറഞ്ഞത് ഇതൊക്കെ അനാവശ്യം എന്നാണ്. കഴിഞ്ഞതവണ വരെ സ്ലീപ്പര്‍ ക്ലാസ്സിലാണ് ടീമിനെ അയച്ചു കൊണ്ടിരുന്നത്. ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാണ് ഇതിനു മാറ്റം വരുത്തിയത്. ഇത് പോലെ പത്തും അന്‍പതും കൊല്ലം ഭരിക്കുന്ന അസോസിയേഷന്‍ മേധാവികളാണ് നമ്മുടെ ശാപം. ഇത് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ട് വന്നപ്പോള്‍ സര്‍ക്കാരിന്റെ ഗ്രാന്റുകള്‍ നിരസിച്ചു പ്രതിഷേധിക്കുകയാണ് ഈ മഹാന്മാര്‍ ചെയ്തത്. ഗ്രാന്റ് ഇല്ലേല്‍ അവര്‍ക്കെന്താ, പാവം കളിക്കാര്‍ക്കല്ലേ കുഴപ്പം..... ഈ മഹാന്മാര്‍ ഇനിയും ഈ സ്ഥാനങ്ങളില്‍ തുടര്‍ന്നാല്‍ നമുക്ക് ഇനിയും ഉഗാണ്ടയ്ക്കും അസര്‍ബൈജാനുമോപ്പം ഒളിമ്പിക്സ് മെഡല്‍ പട്ടികയുടെ ഏറ്റവും അടിയില്‍ ഇരിക്കാം, അര്‍ജന്റീനയ്ക്കും സ്പെയ്നിനും പിന്തുണ പ്രഖ്യാപിച്ചു ലോകകപ്പുകള്‍ കണ്ടു പുളകം കൊള്ളാം.....
ജയ് ഹിന്ദ്‌

ദേ പിന്നെ: ഈ അസ്സോസിയേഷനുകളൊക്കെ വര്‍ഷങ്ങളായി ഭരിക്കുന്നത്‌ കോണ്‍ഗ്രസിന്റെയും ബി.ജെ.പി-യുടെയും പ്രമുഖ നേതാക്കളാ. പൂച്ചയ്ക്കാരു മണികെട്ടും? അല്ല ആരു കെട്ടും....!!!!

ശുഭം!
മംഗളം!
anoopesar
cartoons: The Hindu

Am I dreaming or am I awake...???

A Classic of our Times................
ശുഭം!
മംഗളം!

വ്യാഴാഴ്‌ച, ഓഗസ്റ്റ് 05, 2010

പാഠം ഹൊന്ന്, ഹോരു വിലാപം......

"ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ...."
രമേശ്‌ തിരിഞ്ഞു നോക്കി; മുറ്റത്തതാ ഒരു മുരളി..........!!
രമേശന്റെ മുഹം ചോവന്നു തുടുത്തു... "ഉം, ഹെന്താ?"
അപ്പോള്‍ കുഞ്ഞൂഞ്ഞു പുറത്തേക്കു വന്നു, പുള്ളീടെ മുഖോം ചോവന്നു
തുടുത്തു.......
"നിന്നെ ഇവിടന്നു പടിയടച്ചു പിണ്ഡം വെച്ചതല്ലേ; പിന്നേം കേറി വന്നിരിക്കുന്നു.
എറങ്ങിപ്പോടെയ്..."
അപ്പൊ മുരളി, "അല്ല, ഹീ എലക്ഷനോക്കെ വരുകല്ലേ, ഇന്റെല്‍ കുറച്ചു പിന്തുണ വെറുതെ
ഇരിക്കുന്നു. അതിവിടെ ഏല്‍പ്പിച്ചു പോകാമെന്ന് കരുതി. കടത്തിണ്ണയില്‍
കിടക്കുന്ന ഹെനിക്കെന്തിനാ പിന്തുണ? നിങ്ങ പുറത്താക്കിയാലും ഞാനെന്നും ഹീ
തറവാട്ടിലെ സന്തതി തന്നല്ലേ..."
പിന്തുണയെന്നു കേട്ടതും രമേശന്റെ മുഖം മാറി, "ആ എന്തായാലും വന്നതല്ലേ,
അടുക്കളപ്പുറത്തെക്ക് വാ, അല്ലേ കുഞ്ഞുകുഞ്ഞേ...."
"പിന്നല്ലാതെ..."

മുരളിയണ്ണന്റെ മൊഖം തെളിഞ്ഞു..... ചായ്പ്പിലെങ്കിലും ഒരു പായ
കിട്ടുമായിരിക്കും. കടത്തിണ്ണയില്‍ കെടന്നു മടുത്തു. ഹാ, എന്റെ കയ്യിലിരിപ്പ്
കൊണ്ട് തന്നെ......

അടുക്കളവാതിലില്‍ എത്തിയ മുരളിയണ്ണന്‍ ആ കാഴ്ച കണ്ടു ഞെട്ടി; എന്തായിത്
പിന്തുണക്കാരുടെ സംസ്ഥാന സമ്മേളനമോ?
ഒരു കയ്യില്‍ കൊടുവാളും മറുകയ്യില്‍ അയലക്കഷണവുമായി ഫ്രന്റ്സ്, താമരപ്പൂവുമായി
നമ്മുടെ മറ്റേ പയലുകള്‍, ജമ-അത്തും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത
ലവന്മാര്‍, ഇടയലേഖനത്തിന്റെ കരാര്‍ എടുത്ത നമ്മുടെ സ്വാശ്രയ ടീമുകള്‍, കേരളാ
പുലിസ്ടര്‍ നന്ദകുമാരനെയും തോളിലേറ്റി വീരഭൂമിക്കാരന്‍, പിന്നെ പാലായിലെ
പുള്ളി. എല്ലാരുമുണ്ടല്ലാ, ശരിക്കും സര്‍വ മത സൌഹാര്‍ദം......!!
രമേശന്‍ മുരളിയണ്ണന്റെ കയ്യില്‍ നിന്ന് പിന്തുണ വാങ്ങി കണ്ണൂര്‍ കലിപ്പന്റെ
കയ്യില്‍ കൊടുത്തു, "അകത്തു കൊണ്ട് വെച്ചേക്കു..."
അപ്പൊ മുരളിയണ്ണന്‍ അകത്തേയ്ക്ക് കേറാന്‍ തുടങ്ങി.
രമേശന്‍, " ഉം എങ്ങോട്ടാ? ഇവന്‍ കലിപ്പന് പണിയുണ്ടാക്കും."
മുരളിയണ്ണന്‍: :-0
രമേശന്‍ ആന്‍ഡ്‌ കുഞ്ഞുകുഞ്ഞ്‌, "പിന്തുണ തന്നൂന്ന് വെച്ച് അകത്തു കേറി
പൊറുക്കാന്നു കരുതിയാ? ഇന്‍ ദിസ്‌ ഹൌസ്‌ യു കാന്റ് സീ എനി മിനിറ്റ് ഓഫ് ദ ടുഡേ,
ഇറങ്ങിപ്പോടാ..... ഗെറ്റ് ഔട്ട്‌ ഹൌസ്‌."
നമ്മള്‍: :-0 .............

ശുഭം!
മംഗളം!
anoopesar