ചൊവ്വാഴ്ച, ജൂലൈ 20, 2010

അരിയുടെ വിലയും ക്യൂബയും തമ്മിലെന്ത്?


സത്യന്‍ അന്തിക്കാടിന്റെ ഒരു ചിത്രത്തില്‍ നായികാ നായകനോട് ചോദിക്കുന്നു, "ഒരു കിലോ അരിയുടെ വിലയെത്ര? ഉപ്പ്? പഞ്ചസാര?". നായകന്‍ ഉത്തരം മുട്ടി നില്‍ക്കുമ്പോള്‍ നായികയുടെ അടുത്ത ദയലോഗ്, "ക്യൂബയിലെ കാര്യങ്ങള്‍ എല്ലാവര്ക്കും അറിയാം, പക്ഷെ അരിയുടെ വില അറിയില്ല." നായകന്‍ നാണിച്ചു നില്‍ക്കുന്നു; കട്ട്........... അരിയുടെ വിലയും ക്യൂബയും തമ്മിലെന്ത്?

ക്യൂബ ഒരു പ്രതീകമാണ്. ആഗോളവല്‍ക്കരണത്തിന് ബദല്‍ ഉണ്ടെന്നു തെളിയിച്ച അധിനിവേശത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകം. ചെഗുവേരയെപ്പോലെ, മറഡോണയെപ്പോലെ.... അത് ലോകമെങ്ങുമുള്ള അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല.തീര്‍ച്ചയായും അരിയുടെ വിലയും ക്യൂബയും തമ്മില്‍ ബന്ധമുണ്ട്. നിരവധി സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ സമ്മാനിച്ച ശ്രീമാന്‍ സത്യന്‍ അവര്‍കള്‍ എന്തുകൊണ്ട് ആ ബന്ധം മനസിലാക്കാന്‍ വിട്ടു?

മുതലാളിത്തത്തിന് ബദലില്ല എന്നാണല്ലോ ഇന്ന് ഇന്ത്യ ഭരിക്കുന്ന മനമോഹനോമിക്സുകാരുടെ വേദവാക്യം. ഇവരുടെ ഈ ചിന്ത അരിയുടെ വിലയെ ബാധിക്കുന്നില്ലേ സത്യന്‍ സാറെ? ജനം വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ പെട്രോള്‍ മുതലാവയ്ക്ക് ബട്ജറ്റില്‍ വിലകൂട്ടി. കോര്‍പ്പറെറ്റുകള്‍ക്കോ വന്‍ നികുതിയിളവും... ഇപ്പൊ വീണ്ടും കൂട്ടി എണ്ണവില; പെട്രോളിന്റെ വിലനിയന്ത്രണവും എടുത്തു കളഞ്ഞു. ഡീസല്‍, മണ്ണെണ്ണ മുതലായവേയുടെതു ഉടനെ കളയുമെന്നും പറയുന്നു.എണ്ണ കമ്പനികള്‍ക്ക് തോന്നിയ വില ഈടാക്കാം. അന്താരാഷ്‌ട്ര എണ്ണവില അനുസരിച്ച് ഇവിടേം വില മാറും. ഇതിനൊരു മറുവശമുണ്ട്. അന്താരാഷ്‌ട്ര വില കുറഞ്ഞാല്‍ ഇവിടേം വേണേല്‍ കുറയ്ക്കാം; പക്ഷെ കുറക്കണം. അതിനു കമ്പനികള്‍ ചര്‍ച്ച നടത്തണം. അങ്ങനെയിരിക്കെ അവര്‍ ചര്‍ച്ച തീരുമാനിച്ചു. ചര്‍ച്ച നടന്നാല്‍ വില കുറയും. മനോരമാദികള്‍ ആഘോഷം തുടങ്ങി. മത്തങ്ങ, വെണ്ടയ്ക്ക, വഴുതനങ്ങ മുതലായവയ്ക്ക് വില കൂടുതലായതിനാല്‍ ചക്ക, ചുക്ക്, ചുണ്ണാമ്പു, റബ്ബരിന്‍കായ് മുതലായവ മുന്‍പേജില്‍ നിരന്നു. വില കുറയുമ്പോള്‍ ഒരു ഹര്‍ത്താല്‍ കൂടി പോരട്ടെ എന്ന് പറഞ്ഞു പിണറായിയെ കളിയാക്കി (പുള്ളിയാണല്ലോ ഇപ്പഴത്തെ മെയിന്‍ വില്ലന്‍) കാര്‍ട്ടൂണ്‍സും നിറഞ്ഞു. എന്നിട്ടോ.... എണ്ണ കമ്പനികള്‍ ചര്‍ച്ച മാറ്റി പൊടിയും തട്ടിയങ്ങു പോയി; വില കുറഞ്ഞതുമില്ല... അപ്പൊ 'മാ'യും 'മമ'യും ഒക്കെ ആരായി?

വില കൂട്ടാന്‍ ചാന്‍സ് കിട്ടുമ്പോള്‍ കൃത്യമായി ചര്‍ച്ച നടക്കും; വില കൂടുകയും ചെയ്യും. എണ്ണവിലയും അരി, പച്ചക്കറി വിലയും ഒരമ്മ പെട്ട മക്കളായത്കൊണ്ട് അരിവിലയും കൂടും. നാം അരി വാങ്ങാന്‍ ചെല്ലുമ്പോള്‍ വില കേട്ട് തലകറങ്ങി വീഴുകയും ചെയ്യും. 'ക്യൂബ'യെന്ന പ്രതീകത്തെ, ബദലിനെ നാം കയ്യൊഴിഞ്ഞു. അതിനുള്ള ശിക്ഷയല്ലേ നാം ഇന്ന് അനുഭവിക്കുന്നത്?

ദേ പിന്നേ: ശ്രീനിയഴുതിയ സത്യന്‍ സാറിന്റെ 'സന്ദേശ'ത്തില്‍
ജയറാം: "താനെന്തിനാ ഇവിടത്തെ കാര്യം പറയുമ്പോള്‍ അന്താരാഷ്ട്രത്തില്‍ കയറിപ്പിടിക്കുന്നെ?"
ശ്രീനി:" മനുഷ്യന്റെ കാര്യം എല്ലായിടത്തും ഒരുപോലാണടോ...." സത്യമെല്ലേ??


ശുഭം!
മംഗളം!
anoopesar

2 അഭിപ്രായങ്ങൾ:

  1. ദേ പിന്നേ: ശ്രീനിയഴുതിയ സത്യന്‍ സാറിന്റെ 'സന്ദേശ'ത്തില്‍
    ജയറാം: "താനെന്തിനാ ഇവിടത്തെ കാര്യം പറയുമ്പോള്‍ അന്താരാഷ്ട്രത്തില്‍ കയറിപ്പിടിക്കുന്നെ?"
    ശ്രീനി:" മനുഷ്യന്റെ കാര്യം എല്ലായിടത്തും ഒരുപോലാണടോ...." സത്യമെല്ലേ??


    അല്ല പിന്ന!

    മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....