ഞായറാഴ്‌ച, ഏപ്രിൽ 18, 2010

IPL-ഉം വിശപ്പും പിന്നെ പുച്ഛവും.......

ഒരു ഭരണാധികാരി ഇതു തീരുമാനവും എടുക്കുന്നതിനുമുന്പു താന്‍ കണ്ടിട്ടുള്ള ഏറ്റവും ദരിദ്രനായ മനുഷ്യന് പ്രവൃത്തി കൊണ്ട് എന്ത് പ്രയോജനം കിട്ടും എന്നാണ് ആലോചിക്കേണ്ടത്.
-
മഹാത്മാ ഗാന്ധി
വിശപ്പിന്റെയും വിശക്കുന്നവരുടെയും കാര്യം പറയുമ്പോള്‍ പുച്ഛം തോന്നും. അതാണ് മന്മോഹനോമിക്സ് കൊണ്ടുവന്ന സംസ്കാരം, ശശി തരൂരിന്റെ കാര്യവും മറിച്ചല്ല. കേരളത്തോടുള്ള സ്നേഹം കൊണ്ടാണത്രേ പുള്ളി .പി.എല്‍. ടീമിന് വേണ്ടി പരിശ്രമിച്ചത്.... അങ്ങനെയാണേല്‍ എന്തുകൊണ്ട് മോഹന്‍ലാന്‍-പ്രിയദര്‍ശന്‍ ടീമിന്റെ city cricketers-നു അദ്ദേഹം ഒരു സഹായവും നല്‍കിയില്ല? ഇപ്പോള്‍തന്നെ കേരളത്തിനും പുറത്തും കളിച്ചു പേരെടുത്ത ടീമാണ് city cricketers. കേരളത്തിലെ പല രണ്‍ജി താരങ്ങളും ടീമിന് വേണ്ടി കളിക്കുന്നുണ്ട്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ശശി തരൂര്‍ ആയിരുന്നു ടീമിന്റെ രക്ഷാധികാരി. അവസാന നിമിഷം ലേല വ്യവസ്ഥകള്‍ മാറ്റി 5000 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി ചോദിച്ചത് കൊണ്ടാണ് ടീമിന് ലേലത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്. അംബാനിയോട് ചോദിക്കാത്ത ബാങ്ക് ഗ്യാരന്റിയാണ് മോഹന്‍ലാല്‍-പ്രിയന്ദര്‍ശന്‍ ടീമിനോട് ബി.സി.സി. ചോദിച്ചത്. മോഹന്‍ലാലിനെയും മറ്റും തുരത്താന്‍ ആരാണ് ഇടങ്കോല്‍ ഇട്ടതെന്നതിനെക്കുറിച്ചു പല ഊഹാപോഹങ്ങളും ഉണ്ട്. അവര്‍ക്ക് പകരം കേരളത്തിന്‌ വേണ്ടി ലേലം പിടിച്ചത് ആരാണെന്നു എല്ലാവര്‍ക്കും അറിയാമല്ലോ. നിക്ഷേപക്കൂട്ടത്തില്‍ കൂടുതലും മലയാളികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളതിനുവേണ്ടിയെന്നു പറഞ്ഞു ലേലം പിടിച്ചത് ഒരു മഹാരാഷ്ട്ര കമ്പനിയാണ്. അതില്‍ ഉള്ള ഏക മലയാളി വിവേക് വേണുഗോപാല്‍ വക ഓഹരി വെറും 1% മാത്രമാണ്. കൂടുതലും ഗുജറാത്തില്‍ നിന്നുള്ളവരാണ് നിക്ഷേപകര്‍. അവര്‍ നരേന്ദ്ര മോഡിയെയും ശരദ് പവാറിനെയും കണ്ടു ആസ്ഥാനം അഹമ്മദാബാദില്‍ വേണമെന്ന് ആവശ്യപ്പെട്ടതായും ഒരു വാര്‍ത്ത‍ ഉണ്ട്. മോഹന്‍ലാല്‍-പ്രിയന്‍ ടീമാണ് കേരള ടീമിനെ സ്വന്തമാക്കിയതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ? തന്റെ 'friend' സുനന്ദയ്ക്ക് സൗജന്യമായി 70കോടി ഓഹരി കിട്ടുമെന്നുള്ളത് കൊണ്ടാണോ ശശി മോഹന്‍ലാല്‍-പ്രിയന്‍ ടീമിനെ സഹായിക്കാതെ കൂട്ടത്തിനു പുറകെ പോയത്? മൂന്നു വര്‍ഷത്തിനു മുന്‍പ് 300 കോടി രൂപയ്ക്ക് ടീമുകള്‍ ലേലത്തില്‍ പോയ സ്ഥാനത്ത് ഇപ്പോള്‍ 1500 കോടി രൂപയ്ക്കാണ് ടീമുകളുടെ ലേലം നടന്നത്. അതായത് മൂന്ന് വര്ഷം കൊണ്ട് മൂല്യം 5 ഇരട്ടിയായി. 70 കോടി കുറച്ചു വര്‍ഷങ്ങള്‍ക്കകം എത്രയാകുമെന്നു ഊഹിക്കവുന്നത്തെ ഉള്ളു. ഓഹരിയുടെ കാര്യം അറിയാവുനത് കൊണ്ടല്ലേ അവര്‍ ലേലത്തിനു രണ്ടു ദിവസം മുന്‍പ് അവരടെ ജോലി രാജി വെച്ചത്? പണം തരൂര്‍ തന്റെ മന്ത്രിപദം ദുരുപയോഗം ചെയ്തതിനാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ? മന്ത്രി സ്ഥാനത്തുനിന്ന് തരൂര്‍ മാറി നിന്ന് അന്വേഷണത്തെ നേരിടുന്നതല്ലേ മാന്യത? ഒരു കേന്ദ്ര മന്ത്രിക്കെതിരെ അന്വേഷണം നടന്നാല്‍ അത് ഏതു വരെ പോകുമെന്ന് സ്പെക്ട്രം അഴിമതി കേസില്‍ നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

Indian Paisa League, Indian Proxy League
എന്നീ ചെല്ലപ്പെരുകലിലാണ് .പി.എല്‍ അങ്ങ് വടക്കൊക്കെ അറിയപ്പെടുന്നത്. 'ബിനാമികളുടെ സ്വന്തം ലീഗ്'. ലളിത് മോഡി വെളിപ്പെടുത്തിയില്ലായിരുന്നെങ്കില്‍ സുനന്ദ പുഷ്കറിന്റെ ഓഹരിക്കാര്യം മാലോകര്‍ അറിയില്ലായിരുന്നു. ഒരു ടീമില്‍ ആരൊക്കെയാണ് പണം നിക്ഷേപിച്ചത്, ആര്‍ക്കൊക്കെ എത്ര ഓഹരി ഉണ്ട് എന്ന് വെളിപ്പെടുത്തരുത് എന്നൊരു ഭാഗം കരാറില്‍ ഉണ്ടത്രേ. അതുകൊണ്ടുതന്നെ ആരൊക്കെ എത്രയൊക്കെ കൊടുത്തു എന്ന് നമ്മെപ്പോലെയുള്ള പൊതുജനങ്ങള്‍ക്കു ഒരിക്കലും അറിയാന്‍ കഴിയില്ല. അതികൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കാനുള്ള വഴിയായി .പി.എല്‍ഉപയോഗിക്കപെടുന്നു എന്ന ആരോപണം, അല്ല സത്യമെന്ന് തന്നെ പറയാം, കുറച്ചുകാലമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ആദ്യം ചെയ്യേണ്ടത് ഭാഗം കരാറില്‍ നിന്ന് എടുത്തു കളയുകയാണ്. സാധാരണജനങ്ങളുടെ ക്രിക്കറ്റിനോടുള്ള ഇഷ്ടം ഒന്ന് മാത്രമാണ് .പി.എല്‍-ന്റെ അടിസ്ഥാനം. പരസ്യങ്ങളും ഗേറ്റ് കളക്ഷന്‍-ഉം ഒക്കെ ഇഷ്ടത്തില്‍ നിന്നാണ് .പി.എല്‍-നു കിട്ടുന്നത്. വന്‍ നികുതിയിളവുകളാണ് .പി.എലി-നു കിട്ടിക്കൊണ്ടിരിക്കുന്നത്. തുച്ഛമായ വാടകയ്ക്കാണ് പൊതുസ്വത്തായ മൈതാനങ്ങള്‍ .പി.എല്ലിനായി വിട്ടുകൊടുക്കുന്നത്. അതുകൊണ്ട് തന്നെ ആരൊക്കെ എത്രയൊക്കെ പണം നിക്ഷേപിക്കുന്നു എന്ന് അറിയാന്‍ മാലോകര്‍ക്ക് അവകാശമുണ്ട്‌. ഓഹരിവിഹിതം ഒരിക്കലും ടീമിന്റെ ആഭ്യന്തരകാര്യമല്ല. അതെങ്ങാനും പുറത്തുവന്നാല്‍ പല വമ്പന്മാരുടെയും കള്ളി വെളിച്ചതാവും. ഇനിയും കേന്ദ്രമന്ത്രിമാര്‍ കുടുങ്ങുമെന്നാണ് കേട്ടത്. നാം ടീം ഉടമകളെന്ന് കരുതുന്ന പല താരങ്ങളും പിന്നിലേയ്ക്ക് മാറി നില്‍ക്കേണ്ടിയും വരും. നികുതിയിളവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം. അതിസമ്പന്നന്മാരായ കുറെ ടീം ഉടമകള്‍ക്ക്, അല്ലാത്തര്‍ക്ക്. പൊതുജനങ്ങള്‍ക്കുള്ള ആഹാരത്തിനും കൃഷിക്കുമുള്ള സബ്സിഡികള്‍ പണമില്ലെന്ന കാരണത്താല്‍ വന്‍തോതില്‍ വെട്ടിക്കുയ്ക്കുമ്പോള്‍ തന്നെയാണ് ഇങ്ങനെയും കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഓര്‍ക്കണം. കഴിഞ്ഞ ബജറ്റില്‍ 80,000 കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതിയിളവ് കൊടുക്കുകയും അതേസമയം പെട്രോള്‍, ഡീസല്‍ മുതലായവയ്ക്ക് മുകളിലുള്ള നികുതി കൂട്ടി വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന ജനങ്ങളെ കൂടുതല്‍ വലക്കുകയും ചെയ്തവരില്‍ നിന്ന് ഇത് പ്രതീക്ഷിച്ചാല്‍ മതി. വന്‍ തോതില്‍ വിദേശത്ത് നിന്ന് നികുതിയടയ്ക്കാതെ കള്ളപ്പണം ഒഴുകിയതായാണ് റിപ്പോര്‍ട്ട്‌. ഭൂമിയില്‍ ഏറ്റവും കൂടുതല്‍പേര്‍ പട്ടിണി കിടക്കുന്ന രാജ്യത്താണ് ഇതുനടക്കുന്നതെന്ന് ഓര്‍ക്കണം. ശശി സമയം കിട്ടുമെങ്കില്‍ ലക്കം 'Frontline' ഒന്ന് വായിച്ചു നോക്കണം. ലോകത്തില്‍ ആവശ്യത്തിനു ഭക്ഷണം കിട്ടാതെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജീവിക്കുന്നതു ഭാരതത്തിലാണ്.


കേരളത്തിന്റെ നീറുന്ന പ്രശ്നമാണോ കൊച്ചിയിലെ .പി.എല്‍ ടീം? കേരളത്തിന്‌ എന്തെല്ലാം പ്രശ്നങ്ങളുണ്ട്? അതില്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ മന്ത്രി ഇടപെട്ടിടുണ്ടോ? 2010-ല്‍ കമ്മീഷന്‍ ചെയ്യേണ്ട കേരളത്തിന്റെ സ്വപ് പദ്ധതിയായ കൊച്ചി മെട്രോ റെയില്‍വേ ഇപ്പോഴും അനുമതി കാത്തു ഒരു കേന്ദ്രമന്ത്രിയുടെ മേശപ്പുറത്തു വിശ്രമിക്കുകയാണ്. എന്തേ വിഷയത്തില്‍ മന്ത്രി ഒരു ശുഷ്കാന്തിയും കാണിച്ചില്ല? അപ്പൊ കേരളത്തോടുള്ള സ്നേഹമൊക്കെ ആവിയായി പോയോ? കേരളത്തിന്റെ അരിവിഹിതം വെട്ടിക്കു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....