വെള്ളിയാഴ്‌ച, ഡിസംബർ 24, 2010

ചില വാരാന്ത്യ ചിന്തകള്‍: രണ്ടാം വാരം

 പേനയുണ്ടോ സഖാവേ, ഒരു ആട്ടൊഗ്രാഫ് വാങ്ങാന്‍.......
കഴിഞ്ഞ തവണ ജോലി തേടിയുള്ള പരക്കം പാച്ചിലിനിടയിലാണ് ഐ.എഫ്.എഫ്.കെ മിസ്സായതെങ്കില്‍ ഇത്തവണ ജോലി കിട്ടിയതിനാലാണ് മിസ്സ്‌ ആയത്. എങ്കിലും കഴിഞ്ഞ തവണ, ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. അന്ന് കണ്ട 'എ സ്റെപ്പ്  ഇന്ടു ദി ഡാര്‍ക്ക്നെസ്' ഇപ്പോഴും 
മനസിലുണ്ട്. ഇത്തവണ പങ്കെടുത്തത് സമാപന ചടങ്ങിലാണ്. ഒരു വി.ഐ.പി പാസ് സംഘടിപ്പിച്ചിരുന്നു. പക്ഷെ ചെന്നപ്പോഴാണ് മനസിലായത്, നിശാഗന്ധിയില്‍ ഇരിക്കുന്ന എല്ലാവരും വി.ഐ.പികള്‍ തന്നെ, കൊള്ളാം.  മികച്ച ചിത്രത്തിനുള്ള ബഹുമതി നേടിയ 'പോര്‍ട്രൈട്സ് ഇന്‍ എ സീ ഓഫ് ലൈസ്' കാണാന്‍ കഴിഞ്ഞു. ഒരു പെണ്‍കുട്ടിയും അവളുടെ സഹോദരനും നടത്തുന്ന ഒരു യാത്രയിലൂടെ കൊളംബിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകരത ഈ ചിത്രത്തില്‍ മനോഹരമായി ദൃശ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ചിത്രത്തിന്റെ ആത്മാവിനോട് വളരെയധികം നീതി പുലര്‍ത്തുന്ന തലക്കെട്ട്‌ നല്‍കിയ സംവിധായകനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. മലയാളത്തില്‍ നിന്നുള്ള നിരവധി സംവിധായകരും നിര്‍മ്മാതാക്കളും പങ്കെടുത്ത ഈ ചടങ്ങില്‍ മണിയന്‍ പിള്ള രാജുവും ഇന്ദ്രന്‍സും ഒഴികെ വേറെ നടന്മാരെയോ നടിമാരെയോ ഒന്നും കണ്ടില്ല. അവര്‍ക്ക് ഇതിനൊക്കെ എപ്പോ നേരം അല്ലേ. 


ചടങ്ങിലെ മുഖ്യാതിഥി മണിരത്നവും സുഹാസിനിയുമായിരുന്നു. സിനിമാ പ്രദര്‍ശനവും കഴിഞ്ഞാണ് അവര്‍ പോയത്. പ്രദര്‍ശനം കഴിഞ്ഞു അവര്‍ പോകാനിറങ്ങിയപ്പോള്‍ ഒരു ഓട്ടോഗ്രാഫിനായി നിരക്കിനിടയിലൂടെ അവരുടെ അടുത്തെത്തി. മുന്നിലിതാരാ, ഓര്‍ത്തിട്ടു എന്‍റെ കയ്യും കാലും വിറക്കുന്നു. നേരെ പാസിന്റെ മറുപുറം മണിരത്നത്തിന് നേരെ നീട്ടി. അപ്പോള്‍ അദ്ദേഹം എന്നോട് പേന ചോദിച്ചു. ഊരുതെണ്ടിയുടെ ഓട്ടക്കീശയില്‍ എവിടന്നു പേന? അപ്പോള്‍ മുദ്രാവാക്യത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന ഇരട്ടച്ചിറയിലെ അരുണ്‍ അണ്ണനെ മനസ്സില്‍ ധ്യാനിച്ച്‌ അടുത്ത് നിന്ന ബേബി സഖാവിനോടൊരു ചോദ്യം, "പേനയുണ്ടോ സഖാവേ, ഒരു ആട്ടൊഗ്രാഫ് വാങ്ങാന്‍.......". നല്ല മനുഷ്യന്‍, അപ്പോഴേ പേന തന്നു. മണിരത്നത്തിന്റെയും സുഹാസിനിയുടെയും പിന്നെ ബേബി സഖാവിന്റെയും ഓട്ടോഗ്രാഫ് വാങ്ങി. ഒരു പാവം സിനിമാ പ്രേമിക്കു ലഭിച്ച അമൂല്യനിധി. അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും ഉണ്ടാകും. ഫിലിം ഫെസ്റിവലിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ......

റാഡിയയും സ്മാര്‍ട്ട്‌ സിറ്റിയും  
റാഡിയ എന്തിനായിരിക്കും കൊച്ചിയില്‍ ഓഫീസ് തുറന്നത്? നമ്മുടെ കേരളത്തിലെ പത്രക്കാരിലും ബുര്‍ഖയും വീര്‍ സാന്ഘ്വിയും ഒക്കെ ഉണ്ടോ? ജോണ്‍ ബ്രിട്ടാസിന്റെ ക്രോസ് ഫയറില്‍ 2G സ്പെക്ട്രത്തെയും മാധ്യമ പ്രവര്‍ത്തനത്തെയും കുറിച്ചൊരു ചര്‍ച്ച ഉണ്ടായിരുന്നു. എം.ജി രാധാകൃഷ്ണനും സെബാസ്റ്റ്യന്‍ പോളും എന്‍.മാധവന്‍ കുട്ടിയും ഒക്കെ ഉണ്ടായിരുന്നു. അതില്‍ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞ ഒരു കാര്യം പ്രസക്തമാണ്. സ്മാര്‍ട്ട്‌ സിറ്റി പ്രശ്നത്തില്‍ കേരളാ സര്‍ക്കാരും ടി.കോമും എതിര്‍ കക്ഷികളാണ്. എന്നാല്‍ ഇവിടത്തെ മിക്ക മാധ്യമങ്ങളും ടി.കോമിന്റെ പക്ഷത്താണ്. ഇതിനു പിന്നില്‍ ലോബിയിന്ഗോ മറ്റോ ഉണ്ടോ എന്നൊരു സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. സുനന്ദ പുഷ്കര്‍ ആരായിരുന്നു എന്ന് ഓര്‍ക്കുമല്ലോ. അടുത്ത തവണ യു.ഡി.എഫ് വരുകയാണെങ്കില്‍ ടി.കോം സ്വതന്ത്ര വില്പനാവകാശം ഉള്‍പ്പടെ എന്ത് ചോദിച്ചാലും കൊടുത്തു സ്മാര്‍ട്ട് സിറ്റി കൊണ്ട് വരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത് ഓര്‍മ്മ വരുന്നു. സ്മാര്‍ട്ട് സിറ്റിയെക്കാള്‍ വലിയ ടെക്നോ സിറ്റി തിരുവനന്തപുരത്ത് യാഥാര്‍ദ്ധ്യമാകുന്നത് ഈ പത്രങ്ങള്‍ കണ്ടതായിപ്പോലും നടിച്ചിട്ടില്ല. ഇവര്‍ക്ക് ആരോടാണ് ബാധ്യത? വായനക്കാരോടോ അതോ...


കുസാറ്റിലെ മാന്യന്മാര്‍.....
അല്ല, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ....എവരൊക്കെ മൊല കുടിച്ചു തന്നാണോ വളര്‍ന്നെ?  പ്രകൃതി അമ്മതന്നല്ലേ.....

ലീഡര്‍
ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു വേദന. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന രീതിയില്‍ അദ്ദേഹത്തോട് ബഹുമാനം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുക്കളയില്‍ നിന്ന് രാഷ്ട്രീയം പഠിച്ചവര്‍ അദ്ദേഹത്തിനോട് കാണിച്ച നന്ദികേട്‌ ഓര്‍ക്കുമ്പോള്‍ ഒരു വേദന. അവസാന കാലത്ത് അദ്ദേഹം ഈച്ചരവാര്യരുടെ വേദന അല്പമെങ്കിലും മനസ്സിലാക്കിയിരിക്കണം.....

യെദ്യൂരപ്പയും ഒരു കര്‍ഷകനും
വിമത പ്രശ്നം, അഴിമതി ആരോപണം; ആകെ പ്രശ്നമാണ്. എങ്കിലും നമ്മളെ മാറ്റാനൊന്നും ഒരു കേന്ദ്രനും പറ്റില്ല. അങ്ങനെ ഇരിക്കുമ്പോള്‍ തോന്നി ഇന്നുമുതല്‍ കര്‍ഷകരെ അങ്ങു പ്രേമിച്ചു കളയാം. ഉടനെ ഫോണ്‍ എടുത്തു, "ടോയ്, ആ പി.ആറിനെ ഒന്ന് കണക്റ്റ് ചെയ്യടെ. പി.ആറേ, എനിക്ക് കര്‍ഷകരോട് പെട്ടെന്ന് ഭയങ്കര സ്നേഹം. നാളെത്തന്നെ എന്‍റെ ഒരു കളര്‍ പടവും ഏതേലും കര്‍ഷകരുടെ പടവുമെടുത്തു നാളത്തെ എല്ലാ പത്രത്തിന്റെം ഫ്രന്റ് പേജില്‍ കൊടുത്തേയ്ക്ക്." പി.ആറിനു കാര്യം മനസിലായി. കൊക്കെത്ര കൊളം കണ്ടതാ. പിറ്റേന്ന് തന്നെ പരസ്യം എല്ലാ പത്രത്തിലും. യെദ്യൂരപ്പ മണ്‍വെട്ടിയും മറ്റും പിടിച്ചു നില്‍ക്കുന്നു. പിന്നെ ചിരിക്കുന്ന ഒരു വലിയ പടം. പിന്നെ ഒരു കര്‍ഷകന്‍ ഒരു മണ്‍വെട്ടിയുമായി നില്‍ക്കുന്ന പടം. കൂടെ യദ്യൂരപ്പ സര്‍ക്കാരിന്റെ കര്‍ഷകസ്നേഹത്തെ പുകഴി കുറെ വാചകങ്ങള്‍. ഹായ്, പരസ്യം കണ്ടു പുള്ളി ഹാപ്പിയായി. പക്ഷെ, വിധിവൈപരീത്യം എന്ന് വിളിക്കുന്നത്‌ ഇതിനെയാണോ? യഥാര്‍ത്ഥത്തില്‍ ഒരു വര്‍ഷം മുന്‍പ് ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്തതിനാല്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ പടമാണ് ആ പരസ്യത്തില്‍ കൊടുത്തത്. ചുരുക്കിപ്പറഞ്ഞാല്‍ സംഗതി പുലിവാലായി. വെളുക്കാന്‍ തേച്ചത് പാണ്ടായി പണ്ടാരമടങ്ങി എന്ന് പണ്ടാരാണ്ടോ പറഞ്ഞത് പോലെ ആയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. കേരളത്തിന്‌ വിപരീതമായി കര്‍ഷക ആത്മഹത്യക്ക് യാതൊരു പഞ്ഞവുമില്ലാത്ത സ്ഥലമാണ് കര്‍ണാടക. അതിന്റെ മുകളിലാണ് ജീവിക്കാന്‍ ഗതിയില്ലാതെ ആത്മഹത്യ ചെയ്ത ഒരു കര്‍ഷകനോട് ഈ ചെയ്ത്ത്  ചെയ്തത്. എന്തായാലും, ആ കര്‍ഷകന്റെ കുടുംബത്തിനു നഷ്ടപരിഹാരം കൊടുക്കാന്‍ എന്നൊക്കെ പറഞ്ഞ് പ്രശ്നത്തില്‍ നിന്ന് ഊരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. യെദ്യൂരപ്പയുടെ കണ്ണൂരിലെ സ്വന്തം കണിയാന്‍ പ്രശ്നം വെച്ചപ്പോ ഇതൊന്നും കണ്ടില്ലായിരുന്നോ എന്തോ....

സച്ചിനും ധോണിയും പിന്നെ യുബിയും
ഒരു വര്‍ഷത്തേയ്ക്ക് ഇരുപതു കോടി രൂപയാണ് സച്ചിന് കിട്ടിയ ഓഫര്‍. പുല്ലു പോലെ നിരസിച്ചു പുള്ളി. മദ്യത്തിനേയോ പുകവലിയെയോ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ ഏര്‍പ്പെടില്ല എന്ന് അച്ഛന് കൊടുത്ത വാക്കാണ്‌ കാരണം. തൊട്ടുപിന്നാലെ ധോണി മൂന്നു വര്‍ഷത്തേയ്ക്ക് ഇരുപത്താറു കോടിക്ക് യു.ബി ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ടു. നമ്മടെ കിംഗ്‌ ഫിഷറിന്റെ, അതു തന്നെ. ക്രിക്കറ്റിന്റെ രണ്ട് കാലഘട്ടത്തിന്റെ പ്രതിനിധികളാണ് സച്ചിനും ധോണിയും. കച്ചവടത്തെക്കാളുപരി കളിയെ സ്നേഹിച്ചിരുന്ന, അതിനെ ഒരു കലയായി കണ്ട, അതിനെ ഒരു ജീവിത ചര്യയായി കണ്ട ഒരു തലമുറയുടെ അവസാനത്തെ കണ്ണികളാണ് സച്ചിനും ഗാംഗുലിയും കുംബ്ലെയുമൊക്കെ. സച്ചിനും ദ്രാവിഡും വിടപറയുന്നതോട് കൂടി ആ കാലഘട്ടം അവസാനിക്കുന്നു. ഇനിയുള്ളത് പണത്തിന്റെയും ഗ്ലാമറിന്റെയും പിന്നാലെ പായുന്നവരുടെ കാലഘട്ടമാണ്. രാഷ്ട്രപതിയുടെ മെഡല്‍ ഏറ്റുവാങ്ങാന്‍ സമയമില്ലാതെ പരസ്യത്തില്‍ അഭിനയിച്ചു നടക്കുന്നവരുടെ കാലം. ഏഷ്യന്‍ ഗെയ്മ്സില്‍ പങ്കെടുത്തു കിട്ടുന്ന ഒരു മെഡലിനെക്കാള്‍ വലുതായി ഐ.പി.എല്‍ കളിച്ചു കിട്ടുന്ന കോടികളെ സ്നേഹിക്കുന്നവരുടെ കാലം.സച്ചിന്‍ കൂടി വിടപറയുന്നതോടെ  എന്നെപ്പോലെ പലരും ഈ കളിയില്‍ നിന്ന് എന്നെന്നേയ്ക്കുമായി അകന്നു പോയേക്കാം...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും മറ്റുമുള്ള സ്ഥാനം ആരുടെ മനസിലും ഐ.പി.എല്ലിനു കിട്ടുമെന്ന് തോന്നുന്നില്ല. ഇംഗ്ലണ്ടിലേയും സ്പെയിനിലെയും മറ്റും നൂറുവര്‍ഷത്തിലധികം പ്രായമുള്ള ഫുട്ബാള്‍ ക്ലബ്ബുകള്‍ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങളിലൂടെയാണ് ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്. ആ സ്ഥാനം ഒരിക്കലും പണക്കൊഴുപ്പും ഗ്ലാമറും കൊണ്ട് നേടാന്‍ കഴിയില്ല. ഡല്‍ഹി മെട്രോ റെയില്‍വേയ്ക്ക് വേണ്ടി പോരാടിയാണ് ആരുടെയെങ്കിലും മന്ത്രിസ്ഥാനം തെറിച്ചതെങ്കില്‍ ഞാന്‍ കൂടെ നിന്നേനെ. പക്ഷെ അതിനൊക്കെ ആര്‍ക്കു നേരം, അവിടെ വിയര്‍പ്പോഹരിക്കൊന്നും സ്കോപ് ഇല്ലായിരിക്കും. 2010 -ല്‍ കമ്മീഷന്‍ ചെയ്യേണ്ട പദ്ധതിയാണ് ഇപ്പോഴും ധനമന്ത്രാലയത്തിന്റെ അനുമതിയും കാത്തു ധനമന്ത്രിയുടെ മേശപ്പുറത്തു പൊടിയും അടിച്ചിരിക്കുന്നത്‌...

ദി ഹിന്ദുവിലെ കാര്‍ട്ടൂണുകള്‍
ദി ഹിന്ദുവിലെ കാര്‍ട്ടൂണുകള്‍ ശേഖരിക്കുന്ന ഒരു പതിവുണ്ട്. ഒരു ചിത്രത്തിന് ആയിരം ലേഖനങ്ങളെക്കാള്‍ ശക്തിയില്‍ ആശയം പ്രകടിപ്പിക്കാന്‍ കഴിയും. ഈ ആഴ്ചയില്‍ വന്ന രണ്ട് കാര്‍ട്ടൂണുകളാണ് ചുവടെ.
വാരാന്ത്യവാചകം
If you don't want anyone to know, don't do it...

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ്-പുതുവത്സര ആശംസകള്‍.

  നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം നേരുന്നു. അടുത്ത വര്‍ഷമെങ്കിലും ജെ.പി.സി വരുമായിരിക്കും, അല്ലേ.  ഒന്നേമുക്കാല്‍ ലക്ഷം കോടി, ഹും.....
ശുഭം! 
മംഗളം!
അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ഡിസംബർ 17, 2010

കേരളാ യൂണിവേഴ്സിറ്റി അറിയുന്നതിന്....

കാര്യവട്ടം ക്യാമ്പസിലെ കേരള യൂണിവേഴ്സിറ്റിയുടെ സ്വന്തം കോളേജ്. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. സ്വന്തമായി ഒരു കെട്ടിടമില്ല. ഇതുവരെ ഒരു അധ്യാപകനെയും സ്ഥിരപ്പെടുത്തിയിട്ടില്ല. അഞ്ചും ആറും വര്‍ഷമായി അവിടെ ജോലി ചെയ്യുന്നവര്‍ക്ക് പോലും നല്‍കുന്ന ശമ്പളം പതിനായിരം രൂപ മാത്രം. എന്തിനേറെ, കോളേജിനു ഒരു ബ്രോഡ്‌ ബാന്‍ഡ് കണക്ഷന്‍ പോലും അനുവദിച്ചിട്ടില്ല. ഇപ്പോഴും ഡയല്‍അപ്പും കുത്തി ഇരിക്കുന്നു. എന്നിട്ടും ആ കോളേജ് കേരളത്തിലെ മികച്ച എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നായി നില്‍ക്കുന്നെങ്കില്‍ അതിന്റെ പ്രധാനകാരണം കുറഞ്ഞ ശമ്പളത്തിലും ആത്മാര്‍ഥമായി ജോലി ചെയ്യുന്ന അധ്യാപകരും മറ്റു സ്റ്റാഫും പിന്നെ കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ഥികളുമാണ്. യൂണിവേഴ്സിറ്റി, കഷ്ടം എന്നെ പറയേണ്ടൂ.....

ആ കോളേജില്‍ പഠിക്കുന്ന കാലത്ത് ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്ലയ്സ്മെന്റിന്റെ ചാര്‍ജ് എനിക്കായിരുന്നു. അന്ന് ക്യാമ്പസ്‌ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ലിസ്റ്റ് അയച്ചുകൊടുക്കാനായി ഡയല്‍ അപ്പ് കണക്ഷനും വെച്ച് തപസ്സിരുന്നിട്ടുണ്ട്. ഞാന്‍ അടുത്തൊരു ദിവസം കോളേജില്‍ പോയപ്പോഴും ഇതു തന്നെയാണ് അവിടത്തെ അവസ്ഥ, ഒരു മാറ്റവും വന്നിട്ടില്ല. വളരെക്കാലം കൊണ്ടുള്ള ഒരാവശ്യമാണ് ബ്രോഡ് ബാന്‍ഡ് കണക്ഷന്‍. കോളേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളിലാണ് നല്ല സൌകര്യങ്ങളോട് കൂടി യൂണിവേഴ്സിറ്റിയുടെ കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തിക്കുന്നത് എന്നറിയുമ്പോഴാണ് ഈ അവഗണനയുടെ ആഴം മനസിലാവുക. നെറ്റ് കണക്ഷന്‍ ഇല്ലാത്തതു മൂലമാണ് പല കമ്പനികളും കോളേജില്‍ പ്ലെയ്സ്മെനിട്നു വരാന്‍ മടിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. എങ്കിലും വേറൊരു കോളേജില്‍ നടന്ന പ്ലെയ്സ്മെന്റില്‍ പങ്കെടുക്കാന്‍ കഴിയുക വഴി നമ്മുടെ കോളേജിലെ 2011 ബാച്ചിലെ 32 പേര്‍ക്ക് ടി.സി.എസ്സില്‍ ജോലി ലഭിച്ചു എന്ന കാര്യം സന്തോഷത്തോടും അഭിമാനത്തോടും കൂടി അറിയിക്കട്ടെ.


വേറൊരു പ്രധാന കാര്യം അധ്യാപരും അനധ്യാപരും ആയ കോളേജ് സ്ടാഫ്ഫിനു അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു എന്നതാണ്. ഇപ്പോഴും ആരെയും സ്ഥിരപ്പെടുത്തിയിട്ടില്ല. എല്ലാവരും കരാര്‍ അടിസ്ഥാനത്തില്‍ ആണ് ജോലി ചെയ്യുന്നത്. സ്ഥിരപ്പെടുത്തിയിരുന്നെങ്കില്‍ ഉപരിപഠനത്തിനും മറ്റും കൂടുതല്‍ അവസരം ഈ അധ്യാപകര്‍ക്ക് ലഭിക്കുമായിരുന്നു. വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയം ഉള്ള അധ്യാപകര്‍ക്കുള്ള ശമ്പളം പതിനായിരം രൂപ മാത്രമാണ്. പല സ്വാശ്രയ കോളേജുകളിലും ഇതിന്റെ മൂന്നും നാലും ഇരട്ടിയാണ് ശമ്പളമായി നല്‍കുന്നത്. ശമ്പള വര്‍ധനവിനും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി ഇവര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഈ പോരാട്ടത്തിനു എന്‍റെ ധാര്‍മ്മികമായ എല്ലാ പിന്തുണയും ഞാന്‍ നല്‍കുന്നു. അവര്‍ ആവശ്യപ്പെടുന്ന രണ്ട് കാര്യങ്ങള്‍ കുറഞ്ഞത്‌ പതിനയ്യായിരം രൂപ എങ്കിലും ശമ്പളം നല്‍കുകയും സ്ഥിര നിയമനം നല്‍കുകയും വേണം എന്നുള്ളതാണ്. തീര്‍ത്തും ന്യായമായ ആവശ്യങ്ങള്‍. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് ഈ പോരാട്ടത്തിനു പിന്തുണ നല്‍കണം എന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. കാരണം കൂടുതല്‍ സൗകര്യങ്ങള്‍ കോളേജിനു ഉണ്ടാവുക വഴി ആത്യന്തികമായി നേട്ടം ഉണ്ടാവുക അവിടത്തെ വിദ്യാര്‍ഥികള്‍ക്ക് തന്നെയാണ്. അഞ്ചു കോടിയിലധികമാണ്‌ ഈ കോളേജില്‍ നിന്ന് യൂനിവേഴ്സിറ്റിക്ക് ഓരോ വര്‍ഷവും ലഭിക്കുന്ന ലാഭം എന്നും അറിയുക....

സ്വന്തം കോളേജില്‍ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ മറ്റു കോളേജുകളെ അതിനു ഉപദേശിക്കാന്‍ യൂനിവേഴ്സിറ്റിക്കു ധാര്‍മ്മികമായി എന്തവകാശം എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ? എന്നെ ഞാനാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച കുറെ മനുഷ്യര്‍ നേരിടുന്ന അവഗണയും അനീതിയും കണ്ടത് കൊണ്ടുള്ള വേദന കൊണ്ടാണ് ഇത്രയും എഴുതിയത്. എന്‍റെ കുഞ്ഞു ബ്ലോഗില്‍ എന്തെങ്കിലും എഴുതിയതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നറിയാം. എങ്കിലും പറയാതെ വയ്യ. കേള്‍ക്കുന്നവര്‍ കേള്‍ക്കട്ടെ.......


ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

ശനിയാഴ്‌ച, ഡിസംബർ 04, 2010

ചില വാരാന്ത്യ ചിന്തകള്‍...

The Buck Stops Here‍...
തന്നെ തന്നെ, അതു തന്നെ. എന്‍.ഡി.ടി.വിയിലെ ബര്‍ഖ ചേച്ചി ഈ പരിപാടി ഒക്കെ മതിയാക്കി വീട്ടില്‍ ഇരിക്കുമെന്നാ ഞാന്‍ കരുതിയത്‌. എവിടെ? വ്യാഴാഴ്ച രാത്രി പത്തു മണിക്ക് അവരുടെ പരിപാടി, എന്‍.ഡി.ടി.വിയില്‍. The Buck Stops Here. വിഷയം 2G സ്പെക്ട്രം. എന്തായാലും ഇപ്പഴാണ് ആ പേര് ശരിയായത്. ശരിക്കും "The buck stops at her desk". സ്പെക്ട്രം രാജയെ മന്ത്രിയാക്കാന്‍ വേണ്ടി നീര റാടിയ നടത്തിയ ഫോണ്‍കാളുകളുടെ കാര്യങ്ങളൊക്കെ എല്ലാവരും അറിഞ്ഞു കാണുമല്ലോ. അതില്‍ ഒരു പങ്ക് വഹിച്ചത് ബര്‍ഖയും വീര്‍ സാഘ്വിയും ഒക്കെയാണ്. താന്‍ രാജയെ മന്ത്രിയാക്കുന്നതിനായി എല്ലാ സഹായവും ചെയ്യാമെന്നും ഗുലാം നബി ആസാദുമായി സംസാരിക്കാമെന്നും ഇവര്‍ പറയുന്നത് എല്ലാവരും കേട്ടതാണല്ലോ. തമ്മില്‍ ഭേദമായ ദയാനിധി മാരനെക്കാള്‍ രാജ മന്ത്രിയാകണമെന്ന് രത്തന്‍ ടാറ്റയും അംബാനിയും മറ്റും ആഗ്രഹിക്കണമെങ്കില്‍ അതിന്റെ കാരണം എന്താണെന്ന് ഇപ്പൊ എല്ലാവര്‍ക്കും പിടി കിട്ടിക്കാണുമെന്നു വിചാരിക്കുന്നു. ചില്ലറയൊന്നുമല്ല അവര്‍ക്കുള്ള ലാഭം. അതില്‍ കുറച്ചു ഈ ബര്‍ഖയ്ക്കും കിട്ടി എന്നാരെങ്കിലും കരുതിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. ആ ബര്‍ഖ ദേ സ്പെക്ട്രം അഴിമതിയെക്കുറിച്ച് ചര്‍ച്ച നടത്തുന്നു, ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. അന്യായ തൊലിക്കട്ടി തന്നെ, സമ്മതിക്കണം. പത്രക്കാരുടെ പലമുഖങ്ങള്‍ ഈ വിഷയത്തില്‍ കാണാം. ഇത്രയും ഒക്കെ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ നമ്മുടെ ഏറ്റവും പ്രചാരമുള്ള പത്രം ലോട്ടറിയില്‍ തൂങ്ങിക്കിടക്കുകയാണ്.

ബര്‍ഖയെ റെഡി ആക്കുന്ന ചര്‍ച്ച ദാ ഇവിടെ..........
നമ്മുടെ പഴേ പുള്ളിയുമുണ്ടായിരുന്നു മേല്‍പ്പറഞ്ഞ ചര്‍ച്ചയില്‍; സോമനാഥ് ചാറ്റര്‍ജി. പുള്ളി പറയുന്നത് ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ടു സഭ സ്തംഭിപ്പിക്കുക അല്ല വേണ്ടത്. പകരം ചര്‍ച്ച നടത്തണമത്രേ. വീട്ടില്‍ ഒരു കള്ളന കയറി മുഴുവന്‍ തൂത്തുപറക്കി എടുത്തുകൊണ്ടു പോയി എന്ന് വിചാരിക്കുക. കള്ളന്‍ ആരാണെന്ന് നമുക്ക് ഏകദേശം പിടികിട്ടി. പക്ഷെ, സ്ഥലം എസ്.ഐ കള്ളന്റെ സ്വന്തം അളിയന്‍. പരാതി കൊടുത്തിട്ടും കാര്യമില്ല. നമ്മള്‍ എന്തോ ചെയ്യും? വീട്ടില്‍ വട്ടമിട്ടിരുന്നു ചര്‍ച്ച നടത്തോ അതോ കുറച്ചു കൂടി അധികാരമുള്ള ഒരാള്‍ക്ക്‌ പരാതി കൊടുക്കോ? അതു തന്നെയാണിവിടെയും കേസ്. സി.ബി.ഐ അന്വേഷണമൊക്കെ എവിടേം വരെ പോകുമെന്ന് നമുക്കറിയാമല്ലോ. അതിനാണ് ജെ.പി.സി വേണമെന്ന് പറയുന്നത്. രാജ്യസഭയിലേം ലോകസഭയിലേം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങിയതാണ് ജെ.പി.സി. വിശാലമായ അധികാരമാണ് അതിനുള്ളത്. വേണേല്‍ പ്രധാന മന്ത്രിയെ വരെ വിളിച്ചു ചോദ്യം ചെയ്യാം. ഇതു അഴിമതിക്കാരെ ശിക്ഷിക്കുന്നതിനു വേണ്ടി മാത്രമല്ല. 2G സ്പെക്ട്രം വിറ്റത് റദ്ദാക്കി ഇനി ലേലം നടത്തണമെന്ന് വല്ല റിപ്പോര്‍ട്ടും ജെ.പി.സി നല്‍കിയാല്‍, അതിനു കുറച്ചു കൊല്ലങ്ങള്‍ കഴിഞ്ഞാണെങ്കില്‍ കൂടി, നമ്മുടെ രാജ്യത്തിനുണ്ടാകുന്ന നേട്ടം ചില്ലറയല്ല. ഒന്നേമുക്കാല്‍ ലക്ഷം കോടി. കേട്ടിട്ട് തന്നെ തലകറങ്ങുന്നു. അതു പക്ഷെ അങ്ങനെ അങ്ങു സമ്മതിക്കാന്‍ പറ്റോ. കട്ടവരുടെ ചങ്കിടിപ്പ് ദേ ഇങ്ങു കേക്കാം.

എന്‍ഡോസള്‍ഫാന്‍
എന്‍ഡോസള്‍ഫാന്‍ മാത്രം നിരോധിച്ചാല്‍ മതിയോ? അതാണ്‌ ചോദ്യം. പോര. കീടനാശിനികളില്ലാത്ത ലോകം തന്നെയാവണം സ്വപ്നം. പക്ഷേ, അതത്ര എളുപ്പമല്ല. അതിന്റെ ആദ്യ പടിയാകട്ടെ എന്‍ഡോസള്‍ഫാന്‍ നിരോധനം. എന്‍ഡോസള്‍ഫാന് പകരം ചുവപ്പ് ഉറുമ്പുകളെ ഉപയോഗിക്കാമെന്ന് ഒരു കര്‍ഷകന്‍ കണ്ടെത്തിയതായി കേട്ടു. നല്ല കാര്യം. അതുപോലെ എല്ലാ കീടനാശിനികള്‍ക്കും മനുഷ്യരെ ദ്രോഹിക്കാത്ത, മണ്ണിനെ നശിപ്പിക്കാത്ത പകരക്കാരെ കണ്ടെത്താന്‍ കഴിയും. കഴിയണം. കൈരളി ടി.വിയിലെ ഭൂമിമലയാളത്തില്‍ നടന്‍ അനൂപ്‌ ചന്ദ്രന്റെ കൃഷിയിടം കാണിച്ചു. ഒരു തരത്തിലുള്ള രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ നല്ല രീതിയില്‍ കൃഷി നടത്തുന്ന അനൂപ്‌ ചന്ദ്രന്‍ കര്‍ഷകര്‍ക്ക് ഒരു നല്ല മാതൃക സമ്മാനിക്കുന്നു. പുള്ളിയുടെ ത്തന്നെ വാക്കുകളില്‍, " അതിന്റെയൊന്നും ആവശ്യമില്ല. ചില്ലറ പ്രധിവിധികളൊക്കെ ഉണ്ടു. പിന്നെ ഇടയ്ക്കിടയ്ക്ക് വന്നു നോക്കി പുഴുവോ മറ്റോ ഉണ്ടെങ്കില്‍ എടുത്തു കളയും. പിന്നെ കുറച്ചേ ഉള്ളെങ്കില്‍ അവിടെ ഇരിക്കട്ടെ എന്ന് വെക്കും. ഇതു നമ്മുടെ മാത്രം ഭക്ഷണം അല്ലല്ലോ..."

വിക്കിലീക്സ്
ലോകപോലീസിന്റെ ഉറക്കം കെടുത്തുകയാണ് വിക്കിലീക്ക്സ്. ഓരോ ദിവസവും പുതിയ പുതിയ രേഖകള്‍ പുറത്തു വരുമ്പോള്‍ ലോകത്തിനു മുന്നില്‍ അമേരിക്കയുടെ മുഖം കൂടുതല്‍ വികൃതമാകുകയാണ്. 26/11-നു ശേഷം അമേരിക്ക ഇന്ത്യയേക്കാള്‍ പ്രാധാന്യത്തോടെ കണ്ടത് ഐ.എസ്.ഐ-യെ ആയിരുന്നു. അവരുടെ മുഖം രക്ഷിക്കാനായിരുന്നു അമേരിക്കക്ക് തിടുക്കം. അമേരിക്കാന്‍ നോക്കികള്‍ അറിയുക, ഇത്രയൊക്കെയേ ഉള്ളു അവരുടെ സൗഹൃദം. അഫ്ഗാനില്‍ നിന്നും പാക് സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നു ആ ആക്രമണമെന്നും ഒരു വാദം ഉണ്ടു. ഏതായാലും ഒന്നറിയുക; അഫ്ഗാനിലെ തങ്ങളുടെ താല്പര്യങ്ങള്‍ അമേരിക്കയ്ക്ക് സംരക്ഷിക്കണം. അതിനിടയില്‍ എത്ര ഇന്ത്യന്‍ പൌരന്മാരുടെ ചോര ഒഴുകിയാലും അവര്‍ക്ക് പ്രശ്നമില്ല. രക്ഷാസമിതിയിലെ സ്ഥിര അംഗമാകാന്‍ ഇന്ത്യയെ അവര്‍ പിന്തുണക്കുമെന്ന് ഇവിടെ വന്നു ഒബാമ പറഞ്ഞ് എന്ന പേരില്‍ എന്തൊക്കെയായിരുന്നു ബഹളം. എന്നിട്ടോ? ഇന്ത്യയുടെ ശ്രമത്തെ ഹിലാരി ക്ലിന്റന്‍ പരിഹസിക്കുന്ന രേഖകള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നു. കൂടാതെ അതിനുവേണ്ടി ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ രഹസ്യമായി നിരീക്ഷിക്കാന്‍ ഇന്ത്യയിലെ അവരുടെ സ്ഥാനപതിയെ അവര്‍ നിയോഗിച്ചു. എന്തിനേറെ യു.എന്‍ സെക്രട്ടറി ജനറലിനെ വരെ അവരുടെ ചാരന്മാര്‍ നിരീക്ഷിക്കുന്നു. ഇതാണ്ടാ, അമേരിക്കന്‍ മോഡല്‍. അമേരിക്കന്‍ നോക്കികളെ, നല്ല നമസ്കാരം.

ഷാഹിന-മഅദനി
വിക്കിലീക്സ് സ്ഥാപകന്‍ അസാന്ചെക്കെതിരെ ഇല്ലാത്ത ബാലാത്സങ്ങക്കുറ്റം ചുമത്തി ഇന്റര്‍പോള്‍ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നു. മാധ്യമ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കല്‍ അമേരിക്കയുടെ മാത്രം കുത്തകയൊന്നുമല്ല. തെഹല്‍ക റിപ്പോര്‍ട്ടര്‍ ഷാഹിന മഅദനി യെ കുടകില്‍ വെച്ച് കണ്ടു എന്നുപറഞ്ഞു പോലീസ് സാക്ഷി ചേര്‍ത്തിരിക്കുന്നവരെ പോയി കാണുന്നു. പക്ഷെ അങ്ങനെ മൊഴി കൊടുത്തിട്ടില്ല എന്ന് ചിലര്‍. പോലീസ് ദ്രോഹിച്ചാണ് മൊഴി കൊടുപ്പിച്ചതെന്നു ഒരു സാക്ഷി. താന്‍ സാക്ഷിയാനെന്ന കാര്യം പോലും ഒരാള്‍ അറിയുന്നത് ഷാഹിന പറഞ്ഞപ്പോള്‍. ഉടന്‍ വരുന്നു, ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് വക കേസ്. സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍. ചിലര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മഅദനിയെ ഇല്ലാത്ത തെളിവുണ്ടാക്കി ജയിലിലടക്കുകയായിരുന്നു എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. കര്‍ണാടക പോലീസിന്റെ ഈ വെപ്രാളം ആ സംശയത്തെ സാധൂകരിക്കുന്നു. അവരെക്കാള്‍ കഷ്ടം ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങളാണ്. ഷാഹിനക്കെതിരെ ഉണ്ടായ പോലീസ് നടപടി അവര്‍ക്കൊരു വാര്‍ത്തയെ ആയില്ല. കഷ്ടം ത്തന്നെ. ഷാഹിന ഏഷ്യാനെറ്റിലെ മുന്‍ ജീവനക്കാരി ആയിരുന്നു എന്നും ഓര്‍ക്കുക....

വിവ കേരള
ആദ്യ മത്സരം പരാജയെപ്പെട്ടെങ്കിലും ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ആദ്യ അച്ചു സ്ഥാനങ്ങളിലോന്നില്‍ എത്താന്‍ വിവ കേരളയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.


ക്രിക്കറ്റ്‌
ഊണ് കഴിക്കാന്‍ പോയത് ഓഫീസിലെ മൂന്നു കന്നടക്കാരുടെ കൂടെ. അവരിരുന്നു കന്നഡ പറയുന്നു, എനിക്കാണേല്‍ ഒന്നും പിടി കിട്ടുന്നില്ല. ബോറടിച്ചു ചുറ്റും നോക്കിയപ്പോള്‍ അവിടെ ടിവിയില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് ക്രിക്കറ്റ്‌ മത്സരം. പക്ഷെ, നോക്കാനേ തോന്നുന്നില്ല. കന്നഡ ത്തന്നെ ഭേദം. ഒരു പഴയ ക്രിക്കറ്റ്‌ പ്രേമിയായ എനിക്ക് ക്രിക്കറ്റ്‌ ഇങ്ങനെ മടുത്തുവോ? ആരാണതിനു ഉത്തരവാദി.... കളിയെ കച്ചവടം മാത്രം ആക്കിയവര്‍. വേറാര്?

മദ്യം
ഇന്നത്തെ യുവതലമുറയെ കാര്‍ന്നു തിന്നുന്ന മദ്യലഹരിക്കെതിരെ ഇടതു വിദ്യാര്‍ഥി-യുവജന സംഘടനകള്‍ നടത്തുന്ന പോരാട്ടത്തിനു സര്‍വ്വ പിന്തുണയും നല്‍കുന്നു. ഇതിനിടയില്‍ ധോണി വിജയ്‌ മല്യയുടെ യു.ബി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസ്സിടര്‍ ആയി എന്നും കേട്ടു. രണ്ട് വിരുദ്ധ ധ്രുവങ്ങള്‍......ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

ചിത്രങ്ങള്‍: Kerala Walk, കൂട്ടിവെയ്ക്കാനൊരിടം

ശനിയാഴ്‌ച, നവംബർ 27, 2010

വീണ്ടും വീണ്ടും ചില സ്പെക്ട്രം ചിന്തകള്‍........കേട്ടിട്ട് ത്തന്നെ കയ്യും കാലും വിറയ്ക്കുന്നു. ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയേ..... അന്നൊക്കെ ഇരുപതിഎണ്ണായിരം കോടി എന്നൊക്കെയാ കേട്ടിരുന്നെ. ഒന്ന് രണ്ട് പോസ്റ്റുകളും ഇട്ടിരുന്നു. ഇതൊരുമാതിരി..... കക്കുന്നതിനും ഒരു മര്യാദയൊക്കെയില്ലേ? ഇല്ലല്ലേ, എന്നാ ശരി. എന്‍.ഡി.ടി.വിയിലും മറ്റുമിരുന്നു നാട് നന്നാക്കുന്ന ചേട്ടന്മാരും ചേച്ചിമാരും പോലും അവരുടെ കൂടാണത്രേ. അംബാനി സര്‍ പറയുന്നു കോണ്‍ഗ്രസ്‌ പാര്‍ട്ടി പുള്ളിയുടെ സ്വന്തം വിപണിയോ മറ്റോ ആന്നെന്നു. പുള്ളിക്കവിടെ ആരേം വാങ്ങാം, ആരേം വിക്കാം. ആയിക്കോട്ടെ. ചുമ്മാതല്ലല്ലോ ആഴ്ച തോറും എണ്ണവില കൂടണെ. ഇതിപ്പോ ഈ പയനിയര്‍ പത്രോം ആ പാര്‍ലമെന്റിലെ ബഹളോം ഇല്ലായിരുന്നേല്‍ ആരേലും ഇതറിയുമായിരുന്നോ? ഒരു കാര്യോമില്ലെന്നറിഞ്ഞിട്ടും നാട്ടാര്‍ക്കൊക്കെ മടുത്തിട്ടും ഒരു അഴിമതീം ഇല്ലെന്നു സി. ബി.ഐ സാറന്മാര് പറഞ്ഞിട്ടും എല്ലാ ഇലക്ഷനും ലാവലിനും കെട്ടിയെഴുന്നള്ളിച്ച് അര്‍മാദിക്കുന്ന ചാനല്‍-പത്ര കില്ലാടികള്‍ ഇത് വല്ലതും നമ്മളെ അറിയിക്കുമായിരുന്നോ? ഒരു ജെ.പി.സി അന്വേഷണം വേണമെന്നും പറഞ്ഞ് എന്താ പാര്‍ലമെണ്ടില്‍ ബഹളം. പിന്നെ, നമ്മളിതെത്ര കണ്ടിരിക്കുന്നു. അവ്ന്റെക്കെ അന്വേഷണം. ആ അന്വേഷണം വന്നാല്‍ അവര്‍ക്ക് പ്രധാനമന്ത്രിയെ വരെ വിളിച്ചു ചോദ്യം ചെയ്യാമത്രേ. ഉവ്വ, ഇപ്പം നടന്നു.

ആ അഴിഗിരി സാറിന്റെ മോന്റെ കല്യാണത്തിന്റെ കാര്യങ്ങളൊക്കെ അറിഞ്ഞാരുന്നോ? ആ, ഈ പൈസയൊക്കെ തീര്‍ക്കണ്ടേ. ചില്ലറവല്ലതുമാണോ? ഇരുപതു രൂപയാണത്രേ ഒരിന്ത്യക്കാരന്റെ ശരാശരി ദിവസ വരുമാനം. സ്പെക്ട്രം വിട്ടത് വഴി നഷ്ടം ഒന്നേമുക്കാല്‍ ലക്ഷം കോടി. ആള്‍ക്കൊന്നിനു 1600. ഹയ്യോ, ആരേലും ഓടി വായോ; എനിക്ക് തലകറങ്ങുന്നേ..........

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍
അടിക്കുറിപ്പ്‌: Anand (ശ്രീവല്ലഭന്‍) S - വക ബസ്സ്‌ ഇവിടെ പകര്‍ത്തുന്നു...
വളരെ നല്ല കാര്യം .
എണ്‍പത് എം പി മാര്‍ എത്ര ദിവസം ബത്ത ഉപേക്ഷിച്ചാല്‍ ഒരുലക്ഷത്തി എഴുപത്തിഅയ്യായിരം കോടി രൂപ ഖജനാവിലേയ്ക്ക് വരും ?

പാര്‍ലമെന്‍റ് സ്തംഭനം: 80 കോണ്‍ഗ്രസ് എം.പി.മാര്‍ ബത്ത ഉപേക്ഷിക്കും
കണക്കു ഡിഗ്രി ഉണ്ടെന്നു പറഞ്ഞിട്ടെന്താ എക്സല്ലില്‍ ഇട്ടു നോക്കേണ്ടി വന്നു.

1,750,000,000,000 (ഒരുലക്ഷത്തി എഴുപത്തിഅയ്യായിരം കോടി രൂപ), എണ്‍പത് എം പി മാര്‍, പ്രതിദിനം രണ്ടായിരം രൂപ.
=1750000000000/(80*2000)
= 10,937,500 ദിവസം
അതായത് ഒരു കോടി, ഒന്‍പതു ലക്ഷത്തി അഞ്ഞൂറ് ദിവസം
അഥവാ 29, 965.75 (ഇരുപത്തി ഒന്‍പതിനായിരത്തി തൊള്ളായിരത്തി അറുപത്തി അഞ്ച് പോയന്റ് എഴുപത്തി അഞ്ച്) വര്‍ഷം


ചിത്രങ്ങള്‍: Kerala Walk

Related Posts:

ചില സ്പെകട്രം ചിന്തകള്‍


വീണ്ടും ചില സ്പെക്ട്രം ചിന്തകള്‍................

ശനിയാഴ്‌ച, നവംബർ 20, 2010

പ്രേക്ഷകര്‍ അറിയുന്നതിന്...

പ്രിയ മലയാളം സിനിമാ പ്രേക്ഷകരെ,
ദയവു ചെയ്തു ഫോര്‍ ഫ്രന്റ്സ്, ത്രില്ലര്‍, കാര്യസ്ഥന്‍ എന്നീ ചിത്രങ്ങള്‍ ഓടുന്ന തീയേട്ടറുകളുടെ പരിസരത്ത് കൂടി പോലും നടക്കാതിരിക്കുന്നതായിരിക്കും നിങ്ങള്ക്ക് നല്ലത്. അത്രയ്ക്ക് ഉഗ്രന്‍ പടങ്ങളാണ് ഇവ രണ്ടും. ഇവര്‍ വിവാഹിതരായാല്‍ എന്ന മനോഹരമായ ഒരു ചിത്രവും ഹാപ്പി ഹസ്ബന്റ്സ് എന്ന മോശമല്ലാത്ത ചിത്രവും എടുത്ത സജി സുരേന്ദ്രന്‍- കൃഷ്ണ പൂജപ്പുര ടീമില്‍ വലിയ പ്രതീക്ഷകളാണുണ്ടായിരുന്നത്. കൂടാതെ മോര്‍ഗന്‍ ഫ്രീമാന്‍-ജാക്ക് നിക്കൊള്സന്‍ അഭിനയിച്ചു തകര്‍ത്ത 'ദി ബക്കെറ്റ് ലിസ്റ്റ്' എന്ന ചിത്രത്തിന്റെ ആശയം ഉള്‍ക്കൊണ്ട ചിത്രമാണ് 'ഫോര്‍ ഫ്രന്റ്സ്' എന്ന സംസാരവും ഉണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രം തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞു എന്ന് പറയാതെ വയ്യ. കാന്‍സര്‍ ബാധിച്ചു മരണം ഉറപ്പിച്ച രണ്ട് അപരിചിതര്‍ ആശുപത്രിയില്‍ വെച്ച് കണ്ടു മുട്ടുന്നതും അവര്‍ മരണത്തിനു മുന്‍പ് തങ്ങളുടെ പത്തു ആഗ്രഹങ്ങള്‍ സാധിക്കുന്നതിനായി ലോകം മുഴുവന്‍ ചുറ്റുന്നതുമായ മനോഹരമായ ചിത്രമാണ് ബക്കറ്റ് ലിസ്റ്റ്. എന്നാല്‍ ഈ ചിത്രത്തോട് ഒരു തരത്തിലും നീതി പുലര്‍ത്താന്‍ ഫോര്‍ ഫ്രണ്ട്സിനു കഴിഞ്ഞിട്ടില്ല എന്ന് വ്യസനത്തോടെ പറയട്ടെ. തുടക്കം മുതല്‍ തീരുന്നത് വറെ എല്ലാരും കരച്ചില്‍ ത്തന്നെ. സുരാജും സലിം കുമാറും വരെ കരഞ്ഞു തകര്‍ക്കുന്നു. പ്രിയ സജി- കൃഷ്ണ പൂജപ്പുര ഇരട്ടകളെ, നിങ്ങള്‍ വളരെ നല്ലൊരു ടീം ആണെങ്കിലും ശ്രദ്ധയും ഏകാഗ്രതയും ഗൗരവവും ഇല്ലാതെ ഇനി ഇങ്ങനത്തെ ചിത്രങ്ങള്‍ എടുക്കരുത്. നിങ്ങളില്‍ വളരെ പ്രതീക്ഷയുള്ള ഒരു സിനിമാ പ്രേമി ആയതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്.ത്രില്ലര്‍ കണ്ടതിലുള്ള ത്രില്ല് (തലക്കകത്തെ തരിപ്പ്, പെരുപ്പ്‌ എന്ന് വായിക്കാനപേക്ഷ) ഹിതുവരെ മാറീട്ടില്ല, ഹമ്മോ. എന്തുവാടേ ഉണ്ണികൃഷ്ണാ ഇത്. താങ്കള്‍ക്കു വെറുതെ കുത്തിത്തിരുപ്പും മറ്റുമായി നടന്നാല്‍ പോരെ, എന്തിനാണിങ്ങനെ സിനിമയെടുത്ത് മനുഷ്യനെ ഉപദ്രവിക്കുന്നത്. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോഴേ സസ്പെന്‍സ് എല്ലാര്‍ക്കും പിടികിട്ടി. താങ്കളുടെ ചിത്രങ്ങളില്‍ ഏറ്റവും മാന്യനായി നടക്കുന്ന മനുഷ്യനായിരിക്കും ഒടുവില്‍ വില്ലനായി അവതരിക്കുക എന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാവും കാര്യം അറിയാത്തത് താങ്കള്‍ക്കു മാത്രമായിരിക്കും എന്ന് തോന്നുന്നു. ഇത്തവണേം ആ പതിവ് തെറ്റിച്ചിട്ടില്ല. പോള്‍ മുത്തൂറ്റ് വാദമാണ് പ്രമേയം. പക്ഷെ, യഥാര്‍ത്ഥത്തില്‍ വധിക്കപ്പെട്ടത് ഈ പാവം പ്രേക്ഷകരായിരുന്നു. ഈ ഉണ്ണികൃഷ്ണനും അമല്‍ നീരദും തന്തോന്നിയെടുത്ത ആ മഹാനും എല്ലാം കൂടി പ്രിഥ്വിരാജിന്റെ പൊക കണ്ടേ അടങ്ങൂ എന്നാണ് തോന്നുന്നത്. പ്രിഥ്വിരാജ്, താങ്കളെ താരമാക്കിയ പാവം പ്രേക്ഷകരെ ഓര്‍ത്തെങ്കിലും ദയവു ചെയ്തു ഇത്തരം ചിത്രങ്ങള്‍ക്ക് കൊണ്ട് തല വെച്ച് കൊടുക്കരുത്. ഇല്ലേല്‍ നഷ്ടം താങ്കള്‍ക്കു മാത്രമായിരിക്കും. ഇനി മലയാള സിനിമയുടെ പ്രതീക്ഷ താങ്കളും ഇന്ദ്രജിത്തും ആണെന്നോര്‍ക്കുക. ത്രില്ലെറിനു ആകെപ്പാടെ കയ്യെടി കിട്ടിയത് താങ്കള്‍ വില്ലന്റെ ഇടി കൊണ്ട് മൂക്കും കുത്തി വീഴുന്ന സീനിനു മാത്രമാണെന്നും അറിയുക. താങ്കള്‍ ഒറ്റയ്ക്ക് അമ്പതു പേരെയൊക്കെ ഇടിക്കുമ്പോഴുള്ള കാണികളുടെ ആ കൂവലുണ്ടല്ലോ; തീയേറ്ററില്‍ വന്നു അതൊന്നു കേള്‍ക്കുന്നത് നന്നായിരിക്കും. ഉണ്ണികൃഷ്ണാ, ഇപ്പോഴത്തെ യുവതലമുറ ഹോളിവുഡ് പടങ്ങളൊക്കെ ഒരു പാട് കാണുന്നവരാണ്. യുവാക്കളെ ഉദ്ദേശിച്ചാണ് ഈ പടം ഇറക്കിയതെങ്കില്‍ ഇത്തരം ഉ
ഡായിപ്പുകള്‍ അവരെ ലേശം പോലും ഹരം കൊള്ളിക്കില്ല എന്നും അറിയുക. മീശമാധവന് ശേഷം ദിലീപ് മുതലാളിയുടെ ഒരു പടം പോലും തീയേറ്ററില്‍ പോയി കാണേണ്ട ഗതികേട് ഉണ്ടായിട്ടില്ല. ഇനി അടുത്തൊന്നും ഉണ്ടാവുമെന്നും തോന്നുന്നില്ല.

ദയവു ചെയ്തു ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നതിനു മുന്‍പ് രണ്ട് വട്ടം ആലോചിക്കുക. ഇല്ലേല്‍ നഷ്ടം നിങ്ങള്‍ക്കു മാത്രമായിരിക്കും. കാരണം നമുക്ക് കാണാന്‍ പ്രാഞ്ചിയെട്ടന്‍, ശിക്കാര്‍, എല്‍സമ്മ, കോക്ടെയ്ല്‍, കുട്ടിസ്രാങ്ക് തുടങ്ങി ധാരാളം നല്ല ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ട്.......

എന്ന് ത്രില്ലടിച്ചിരിക്കുന്ന ഒരു ഹതഭാഗ്യന്‍.
ഒപ്പ്.


ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

വ്യാഴാഴ്‌ച, നവംബർ 18, 2010

കണ്ണീരും കിനാവുകളും

അങ്ങനെ കലാലയ ജീവിതമൊക്കെ കഴിഞ്ഞു പണിയൊന്നുമാവാതെ എഞ്ചിനീയറിംഗ് പഠിക്കുന്ന പിള്ളേര്‍ക്ക് ട്യൂഷന്‍ ഒക്കെ എടുത്തു നടക്കുന്ന കാലം. ഇത്തവണ ആഗോള മാന്ദ്യത്തിന്റെ രൂപത്തിലാണ് രാഷ്ട്രീയം എന്‍റെ ജീവിതത്തില്‍ ഇടപെട്ടത്. അങ്ങനെ ജോലിക്കുള്ള ആപ്പ്ളിക്കേഷനുകള്‍ അയച്ചു നടക്കുന്നു. എന്‍റെ കയ്യിലുണ്ടായിരുന്ന 22 ഫോട്ടോയും തീര്‍ന്നു. അങ്ങനെ ഒരു ഫോട്ടോ എടുക്കാന്‍ സ്റ്റുഡിയോയില്‍ ചെന്നു. പുള്ളി ചിരിക്കാന്‍ പറയുന്നു. എനിക്കാണേല്‍ ഒരു മൂഡില്ല. അപ്പൊ എവിടെയോ വായിച്ചതോര്‍ത്തു, ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ള സന്ദര്‍ഭങ്ങള്‍ മനസ്സില്‍ കണ്ടാല്‍ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വരുമത്രേ. ഞാന്‍ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ നിമിഷങ്ങളെ ഓര്‍ത്തു. ഒടുവില്‍ ഫോട്ടോ വാങ്ങാന്‍ ചെന്നപ്പോള്‍ ഫോട്ടോയില്‍ പുഞ്ചിരിയില്ല; പകരം കണ്ണീരും അല്പം കിനാവുകളും....

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

ബുധനാഴ്‌ച, നവംബർ 17, 2010

ബലിപെരുന്നാള്‍ ആശംസകള്‍..!!പ്രവാസത്തിലെ ആദ്യ വലിയ പെരുന്നാള്‍. എല്ലാവര്‍ക്കും പ്രിയപ്പെട്ടവരില്‍ നിന്നും പ്രിയപ്പെട്ടവയില്‍ നിന്നും അകലെഒറ്റയ്ക്ക് പെരുന്നാള്‍ ആഘോഷിക്കുന്ന ഒരു പാവപ്പെട്ടവന്‍റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍..

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

ചൊവ്വാഴ്ച, നവംബർ 16, 2010

മലയാളികള്‍ മൊത്തത്തില്‍ അറിയുന്നതിന്...

വോ, ഈ എന്‍ഡോസള്‍ഫാനോക്കെ അങ്ങു വടക്ക് കാസര്‍ഗോഡും കണ്ണൂരുമോക്കെയല്ലേ, അതിനു നമുക്കെന്താ എന്ന് ചിന്തിക്കുന്ന ആരേലും ഉണ്ടേല്‍ അവരുടെ ശ്രദ്ധക്ക്. ഈ എന്‍ഡോസള്‍ഫാന്‍ കേരളത്തിലും കര്‍ണാടകത്തിലുമൊക്കെ നിരോധിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്ടില്‍ നിരോധിച്ചിട്ടില്ല. അവിടെ ഇപ്പോഴും ഇതു ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ വില്‍ക്കുന്ന പച്ചക്കറിയില്‍ കൂടിയ പങ്കും തമിഴ്നാട്ടില്‍ നിന്നാണ് വരുന്നതെന്നറിയാമല്ലോ. ഈ പച്ചക്കറികളില്‍ എന്‍ഡോസള്‍ഫാന്‍ അംശം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ പച്ചക്കറിയില്‍ ഈച്ചയും പ്രാണികളും മറ്റും വന്നിരിക്കാതിരിക്കുന്നതിനായി അവിടത്തെ കച്ചവടക്കാര്‍ ഇതു പച്ചക്കറിയില്‍ തളിക്കുന്ന പതിവും ഉണ്ടത്രേ. ഇതങ്ങട് തളിച്ചാല്‍ ഈച്ചയും പൂച്ചയുമോന്നും ഏഴയലത്ത് വരില്ല എന്നവര്‍ക്കറിയാം. എന്‍ഡോസള്‍ഫാന്റെ ദോഷവശങ്ങളെക്കുറിച്ചു അവര്‍ ബോധവാന്മാരല്ല എന്നതിനാല്‍ അവരെ കുറ്റം പറയാനും കഴിയില്ല. എന്‍ഡോസള്‍ഫാന്‍ അകത്തു ചെന്നാല്‍ പെട്ടെന്ന് നമുക്കൊരു പ്രശ്നവും ഉണ്ടാകില്ല. എന്നാല്‍ കാലാന്തരത്തില്‍ നമുക്കും വരും തലമുറക്കും വന്‍ദോഷങ്ങളാണ് ഈ വിഷം ഉണ്ടാക്കുക. മാരക രോഗങ്ങള്‍ക്ക് ഇതു കാരണമാകും. ഇതുമൂലമുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ കരളലിയിക്കുന്ന കാഴ്ചകള്‍ നാം കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ഭോപാല്‍ ദുരന്തത്തെയും കവച്ചു വെക്കുന്ന വന്‍ ദുരന്തമാകും നമ്മളെ കാത്തിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കുന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. മിക്ക ലോകരാഷ്ട്രങ്ങളും ഇതു നിരോധിച്ചു കഴിഞ്ഞു. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇതു നിരോധിക്കുന്നതിനുള്ള പ്രധാന തടസ്സം കേന്ദ്രഗവണ്മെന്റിന്റെ നിലപാടാണ്.
വിജയ്‌ മല്യയും മറ്റുമാണ് എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളില്‍ പ്രധാനിമാര്‍. ഈ രാജ്യത്തെ ജനങ്ങളുടെ താല്പര്യമാണോ അതോ ഈ വന്‍ പണച്ചാക്കുകളുടെ താല്പര്യമാണോ കേന്ദ്രഗവണ്മെന്റിനു പ്രധാനം എന്നുള്ളതാണ് പ്രശ്നം. ആസിയാന്‍ കരാറിന്‍റെ കാര്യത്തിലും ആണവ ബാധ്യതാ ബില്ലിന്റെ കാര്യത്തിലും ഭോപാല്‍ ദുരന്തത്തിന്റെ കാര്യത്തിലുമൊക്കെ കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാട് അവരുടെ താല്പര്യം എന്താണെന്ന് വെളിവാക്കുന്നുണ്ടല്ലോ. എന്‍ഡോസള്‍ഫാന്റെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ ഈ കുത്തകകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഞാനീ പറയുന്നത് രാഷ്ട്രീയമായി കാണേണ്ട കാര്യമില്ല; മറിച്ച് തീര്‍ത്തും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഈ പറയുന്നത്. കീടനാശിനികളെയും മറ്റും സംബന്ധിച്ച സ്റ്റോക്ക്‌ഹോം അന്താരാഷ്‌ട്ര ഉച്ചകോടിയില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടെടുത്ത ഏക രാജ്യം നമ്മുടെ ഇന്ത്യയാണ്. കാസര്‍ഗോഡിലെ ജനങ്ങളുടെ ദുരിതം സംബന്ധിച്ച് നിര്‍മ്മിച്ച പരിപാടികളാണ് ആസ്ട്രേലിയയിലും മറ്റും എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് കാരണമായത്‌ എന്ന കാര്യം കൂടി കണക്കിലെടുക്കുമ്പോഴാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട് തീര്‍ത്തും പരിഹാസ്യമായി തീരുന്നത്. എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് വി.എസ് കേന്ദ്രത്തിനയച്ച കത്ത് ആ ഉച്ചകോടിയിലെ ഒരു പ്രധാന ചര്‍ച്ചാവിഷയമായിരുന്നു എന്നും അറിയുക. അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തവരില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന കമ്പനികളിലെ പ്രമുഖരും ഉണ്ടായിരുന്നു. എങ്ങനെയാണ് അവര്‍ ഈ സംഘത്തില്‍ കയറിക്കൂടിയത്. ഇതു ആദ്യമായല്ല ഇത്തരക്കാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എന്നും അറിയുക. അന്ന് ആ ഉച്ചകോടിയില്‍ പങ്കെടുത്ത സി.ജയകുമാര്‍ പറഞ്ഞത് മലയാളിയായതില്‍ അഭിമാനിക്കുകയും എന്നാല്‍ ഇന്ത്യക്കാരനായത്തില്‍ നാണിക്കുകയും ചെയ്ത അഞ്ച് ദിവസം എന്നാണ്. കാസര്‍ഗോഡിലെ ജനങ്ങളുടെ പോരാട്ടം ഈ വിഷത്തെ അന്താരാഷ്ട്ര തലത്തില്‍ പല രാജ്യങ്ങളും നിരോധിക്കാന്‍ ഒരു ചാലക ശക്തിയായി തീര്‍ന്നിരുന്നു എന്നോര്‍ക്കുക.

ഇപ്പോള്‍ കേന്ദ്ര സഹമന്ത്രി പറയുന്നു കാസര്‍ഗോട്ടിലെ പ്രശ്നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്ന് പറയാന്‍ കഴിയില്ല. പിന്നെന്തു കുന്തമാണ് ഇതിനു കാരണമെന്ന് പറയാന്‍ ഈ മന്ത്രി ബാധ്യസ്ഥനാണ്. ഇതു അദ്ദേഹത്തിന്റെ (അങ്ങനെ വിളിക്കുന്നതില്‍ ഞാന്‍ ഖേദിക്കുന്നു) മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം നിലപാടാണെന്ന് വ്യക്തം. ജനങ്ങളുടെ ആരോഗ്യമല്ല, എന്‍ഡോസള്‍ഫാന്‍ വിട്ടു കിട്ടുന്ന പണമാണ് അവര്‍ക്ക് മുഖ്യം. ദേ, ഇത്രേ കാലം നടത്തിയ പഠനങ്ങളൊന്നും പോരാഞ്ഞിട്ട് പിന്നേം രണ്ട് സംഘങ്ങളെ വെച്ചിരിക്കുന്നു. അതിലൊന്നിന്റെ മുതലാളി പണ്ട് ഈ എന്‍ഡോസള്‍ഫാന്‍ യാതൊരു പ്രശ്നവും ഉണ്ടാക്കില്ല എന്ന് റിപ്പോര്‍ട്ട്‌ കൊടുത്ത മഹാനാണ്. ഒരു മലയാളിയെക്കൂടി ഈ സംഘത്തില്‍ ഉള്‍പ്പെടുത്താമെന്നു ഒരു ഔദാര്യവും കാണിച്ചിരിക്കുന്നു. വേണ്ടത് പഠനമല്ല, നിരോധനമാണ്. നിരോധിച്ചിട്ടു എത്ര വേണേലും പഠിച്ചോട്ടെ, അല്ല പിന്നെ. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടത് അവനവന്റെയും വേണ്ടപ്പെട്ടവരുടെയും ആരോഗ്യത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരുടെയും കര്‍ത്തവ്യമാണ്. ആണവ ബാധ്യതാ ബില്ലിന്റെ കാര്യത്തില്‍ ഈ പ്രതിഷേധത്തിന്റെ ശക്തി നാം കണ്ടതാണ്. കാര്യമായ ഗുണം ഉണ്ടായില്ലെങ്കിലും ചെറിയ ചില മാറ്റങ്ങള്‍ ഈ ബില്ലില്‍ ഉണ്ടാക്കാന്‍ ഈ പ്രതിഷേധം കാരണമായി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ശക്തമായി ആവശ്യമുയര്‍ത്തുക. വീണ്ടും ചോദിക്കുക, ഇവര്‍ക്ക് ആരോടാണ് ബാധ്യത? അതോ ഇവര്‍ നമുക്ക് വെറും ബാധ്യതകള്‍ മാത്രമോ?

വാല്‍ക്കഷണം: പറയുമ്പോള്‍ അറിയാത്തോര്‍.......
നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടിലെങ്കില്‍ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില്‍ ഇടപെടും.
-ലെനിന്‍
ചിലപ്പോള്‍ എന്‍ഡോസള്‍ഫാന്റെ രൂപത്തിലും...!!ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

ചിത്രം : Kerala Walk

Related Posts:

ചൊറിഞ്ഞറിയുമ്പോള്‍: എന്ടോസള്‍ഫാന്‍


ബാധ്യതകള്‍


ചില ആസിയന്‍ ചിന്തകള്‍.........


ധാര്‍ഷ്ട്യം

തിങ്കളാഴ്‌ച, നവംബർ 08, 2010

ജനം, ആധി, പദ്യം

 പറയുമ്പോള്‍ അറിയാത്തോരവര്‍
ചൊറിഞ്ഞു തന്നറിഞ്ഞിടും, പക്ഷെ
പറയാതറിയുന്നവരും പിന്നെ
പറഞ്ഞറിയുന്നവരും കൂടെ
ചൊറിയണം ഹതോ കഷ്ടം...
പറഞ്ഞുകൊണ്ടിരിക്കാമെന്കിലും;
അറിഞ്ഞാലോ അവര്‍ ചിലപ്പോള്‍....


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ചിത്രം :  Kerala Walk

ഞായറാഴ്‌ച, ഒക്‌ടോബർ 31, 2010

ധാര്‍ഷ്ട്യംആഴ്ചതോറും എണ്ണവില കൂട്ടിയാലും
ബോഡി ലാംഗ്വേജ് നന്നായാല്‍ മതി.
റേഷന്‍ ഒട്ടും തന്നില്ലേലും
വിനയം ഉണ്ടായാ മതി.
എന്ടോസള്‍ഫാന്‍ ഉച്ചിക്കുതന്നെ തളിച്ചാലും
ക്യാമറ നോക്കി ഇളിച്ചാമതി.
അരിവില മാനം മുട്ടെ ഉയര്‍ന്നാലും
അന്തിച്ചര്‍ച്ചയില്‍ ആ ചിരി കണ്ടാ മതി.
ആ ചിരിക്കുന്ന മുഖം കാണുമ്പോള്‍
ആനന്ദം പരമാനന്ദം... ഹായ്...
പത്രക്കാരന്‍ എന്‍റെ അളിയനാകുന്നു,
കണ്ണും കാതുമാകുന്നു,
കവിളും കരളുമാകുന്നു....
അവന്‍ നിര്‍മ്മിക്കുന്നത് മാത്രമെന്‍ കാഴ്ചകള്‍,
അവന്‍ നിര്‍മ്മിക്കുന്നത് മാത്രമെന്‍ കേള്‍വികള്‍;
എന്‍ ചിന്തകള്‍ പോലും....

അവനെന്നോട് പറയുന്നു,
ഇടതന്റെ ആ ധാര്‍ഷ്ട്യം, അതാണ്‌ നിന്റെ ശത്രു.
അതു മാത്രം....
ബാക്കിയെല്ലാം നിസ്സാരം, വെറും നിസ്സാരം.

ഒടുവിലെന്‍ കണ്ണ് കലങ്ങുമ്പോള്‍,
മുണ്ട് മുറുക്കിയുടുക്കുമ്പോള്‍,
പൈതങ്ങള്‍ വിശന്നുകരയുമ്പോള്‍,
കിടപ്പാടം ബ്ലയിഡിലോതുങ്ങുമ്പോള്‍,
കഴുത്തില്‍ കയറു മുറുകുമ്പോള്‍...
അവന്‍ മുന്‍നിരയില്‍ തന്നെയുണ്ട്‌;
പുതിയ കാഴ്ചകള്‍ക്കും കേള്‍വികള്‍ക്കുമായി

എന്നെത്തന്നെ ആഘോഷിച്ചുകൊണ്ട്.....

ശുഭം!
മംഗളം!
അനൂപ് കിളിമാനൂര്‍ചിത്രം : Kerala Walk

ശനിയാഴ്‌ച, ഒക്‌ടോബർ 30, 2010

ന്യൂമാന്‍കോളേജ് പുറത്താക്കിയ അധ്യാപകന്‍ ഇപ്പോള്‍ ഓട്ടോഡ്രൈവര്‍

ശുഭം!
മംഗളം!

കട: ദേശാഭിമാനി

ഫുട്ബോള്‍ ദൈവത്തിനു 50 വയസ്സ്പിറന്നാള്‍ ആശംസകള്‍.........
പോരാടുന്നവര്‍ക്കുള്ള പ്രചോദനമായി ഇനിയും ഒരു പാടുകാലം നമ്മുക്കിടയില്‍ താങ്കള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഒരു ആരാധകന്‍.......
ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ഒക്‌ടോബർ 29, 2010

കൈപ്പത്തിക്കു കുത്താന്‍ 51 കാരണങ്ങള്‍......


1. ആസിയാന്‍ കരാര്‍
2. എന്‍ഡോസള്‍ഫാന്‍
3. ആണവ ബാധ്യതാ ബില്‍
4. പെട്രോള്‍, ഡീസല്‍ വിലവര്‍ധന
5. വിലക്കയറ്റം
6. കര്‍ഷക ആത്മഹത്യ
7. പൊതുവിതരണ സമ്പ്രദായം തകര്‍ക്കല്‍
8. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കല്‍
9. കോമണ്‍ വെല്‍ത്ത് അഴിമതി
10. സ്പെക്ട്രം അഴിമതി
11. അംബാനിയുടെ ഇരുപത്തെട്ടു നില വീട്
12. സിഘ്വി സുബ്ബ ചിദംബരം ലോട്ടറി
13. റെയില്‍വേ സ്വകാര്യവല്‍ക്കരണം
14. മമതോയിസ്റ്റ്
15. അമേരിക്കന്‍ വിധേയത്വം
16. ഭോപാല്‍
17. ശശി തരൂര്‍
18. അരി, ഗോതമ്പ് കൂട്ടിവെച്ചു പാഴാക്കല്‍
19. ആന്റണി വക മുണ്ട്
മുറുക്കിയുടുക്കല്‍ ഭരണം
20. മാണി,ജോസഫ്‌,ജോര്‍ജ്, അരമന
21. കൈവെട്ടു ടീം വക സഖ്യം
22. താമര, മാങ്ങ, ആപ്പിള്‍
23. കുഞ്ഞാലിക്കുട്ടി
24. മര്‍ഡോക്ക്, ഇന്ത്യ, മമ വിഷം
25. വീരഭൂമി
26. കുഞ്ഞൂഞ്ഞിന്റെ അതിവേഗം ബഹുദൂരം പിന്നോട്ട് ഭരണ ഓര്‍മ്മകള്‍
27. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കല്‍
28. കെ. സുധാകരന്‍
29. അബ്ദുള്ളക്കുട്ടി, കെ.എസ്.മനോജ്‌, എം.ആര്‍ മുരളി, കൂത്താട്ടുകുളം ശശി, കൂതറ പരമു
30. വിദേശ നയം
31. ഐ.പി.എല്‍ കള്ളത്തരങ്ങള്‍, കള്ളപ്പണങ്ങള്‍
32. കല്മാടിതരങ്ങള്‍
33. ഉണ്ണിത്താന്‍, തിവാരി ...
34. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, കെ.വേണു ആന്‍ഡ്‌ അദര്‍ എക്സ്-ന്‍മാര്‍
35. വളച്ചൊടിക്കല്‍ 'വീര'ന്മാര്‍
36. ചിറ്റൂരിലെ കള്ളു മുതലാളി
37. കള്ളനോട്ടും അളിയനും പിന്നെ കുഞ്ഞാലിക്കുട്ടിയും
38. കെ.എസ്.ടി.പി അഴിമതി
39. പാമോയില്‍ ഇറക്കുമതിച്ചുങ്കം കുറച്ചത്
40. റബ്ബര്‍ ഇറക്കുമതിച്ചുങ്കം കുറച്ചത്
41. ഇടയലേഖനം
42. പിന്നേം ഇടയലേഖനം
43. വീണ്ടും ഇടയലേഖനം
44. അന്തിച്ചര്‍ച്ച
45. ഇടതന്മാരുടെ ബോഡി ലാംഗ്വേജ്
46. ഇടതന്മാര്‍ ഭരിക്കുമ്പോള്‍ ട്രഷറിനിയന്ത്രണം വരുന്നില്ല, എന്നും തുറന്നു പ്രവര്‍ത്തിക്കുന്നു
47. എല്ലാര്ക്കും കൃത്യമായി ശമ്പളം കൊടുക്കുന്നു, ബില്ലുകള്‍ പെട്ടെന്ന് മാറുന്നു
48. കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതായി
49. കേരളം കേന്ദ്രത്തില്‍ നിന്ന് അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടുന്നു, അരിയും ഫണ്ടുമോന്നും കിട്ടുന്നില്ലെങ്കിലും
50. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍. ആറുമാസത്തിനകം എല്ലാം ലാഭത്തിലാകും
51. ഞാന്‍ അനുഭവിക്കാന്‍ തന്നെ തീരുമാനിച്ചു.
കെടക്കട്ടെ കൈപ്പത്തിക്കിട്ടൊരു കുത്ത്.....

ശുഭം?മംഗളം??അനൂപ്‌ കിളിമാനൂര്‍

പ്രവാസലോകം, The Migrants World


ജോലിക്കും മറ്റുമായി വിദേശത്ത് പോയി കാണാതായവരെ തേടിയുള്ള ഒരു യാത്രയാണ് പ്രവാസലോകം. ഇതു തീര്‍ത്തും സൗജന്യമാണ്. സേവനം ആവശ്യമുള്ളവര്‍ കാണാതായവരുടെ ഫോട്ടോയും വിശദാംശങ്ങളും അയക്കുന്നയാളുടെ പൂര്‍ണ്ണമായ മേല്‍വിലാസത്തിനും ഫോണ്‍ നമ്പരിനുമോപ്പം താഴെപ്പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുക.

Pravaasalokam
Kairali TV
Kairali Towers
Univesity P O
Thiruvananthapuram 650034

പ്രവാസലോകം എല്ലാ വ്യാഴാഴ്ചകളിലും രാത്രി പതിനൊന്നിനു കൈരളി ടി വിയില്‍ സംപ്രേക്ഷണം ചെയ്യുന്നു.
സംവിധാനം: റഫീക്ക് റാവുത്തര്‍ (ഫോണ്‍: 919847920104 )
ഷാര്‍ജ: 00971507262997
manchaster: 00447986180390
mail: pravasalokam@gmail.com
ശുഭം!
മംഗളം!

വെള്ളിയാഴ്‌ച, ഒക്‌ടോബർ 15, 2010

കല്‍മാഡീചരിതം, മൂന്നാം ഖണ്ഡം....

ആഹ്ലാദിപ്പിന്‍, അര്‍മ്മാദിപ്പിന്‍....അങ്ങനെ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനത്തോടെ കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശീല വീണു. 38 സ്വര്‍ണ്ണം ഉള്‍പ്പടെ 101 മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യയുടെ കായികതാരങ്ങള്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തു. മെഡല്‍ നേടിയവരും അല്ലാത്തവരുമായ എല്ലാ കായികതാരങ്ങള്‍ക്കും എന്‍റെ ഒരായിരം അഭിനന്ദനങ്ങള്‍. മത്സരിക്കുന്നതാണല്ലോ വിജയത്തേക്കാള്‍ പ്രധാനം. ഇന്ത്യക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയ എല്ലാ കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും നന്ദി.... വേദികള്‍ ഒരുക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട ആ തൊഴിലാളികള്‍ക്ക് ഇത്രയെങ്കിലും തിരിച്ചു നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞുവേന്നോര്‍ക്കുമ്പോള്‍ ഓരോ കായികതാരത്തിനും അഭിമാനിക്കാം.

അങ്ങനെ രണ്ടാം ഖണ്ഡം ഇവിടെ അവസാനിക്കുന്നു. ഗെയിംസിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളുടെ (ചാനലുകാര്‍ വന്നതുകാരണം വിവാദം എന്ന വാക്കിന്റെ ആ പഴേ എടുപ്പോക്കെ അങ്ങ് പോയി. പുതിയൊരണ്ണം കണ്ടുപിടിക്കണം. ഞാനതിനുള്ള ഗവേഷണത്തിലാണ്. കണ്ടുപിടിക്കുവാനെ അറിയിക്കാം. ഒരുപാടാവശ്യം വരുന്ന കോളാ...) കറ ഒരല്‍പ്പമെങ്കിലും ഇല്ലാതാക്കാന്‍ ഈ നേട്ടങ്ങള്‍ക്ക്‌ കഴിഞ്ഞു എന്നത് സത്യമാണ്. ഇനിയിതാ മൂന്നാം ഭാഗത്തിലേയ്ക്ക്. ദത് തന്നെ, യേത്...

ഗെയിംസ് തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ ചെല കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. ('കോമണ്‍വെല്‍ത്ത് അഥവാ നാട്ടുകാരുടെമുതല്‍' ) അപ്പൊ പലരും എന്നോട് ചോദിച്ചു. നിനക്ക് ദേശസ്നേഹം ഉണ്ടോടാ കോപ്പേ? "മോന്‍ ചത്താലും വേണ്ടീല ,മരുമോളുടെ കണ്ണീരു കണ്ടാല്‍ മതീ" അല്ലേ, ദങ്ങനെ ദിങ്ങനെ... എന്‍റെ മറുപടി ഇതാണ്. ഇവിടെ പ്രശ്നം ഒരാള്‍
പച്ചയായി അഴിമതി കാണിക്കുക, അഥവാ കക്കുക. അതും ചില്ലറയൊന്നുമല്ല. എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ നെഞ്ചും വിരിച്ചു നടക്കുക. പ്രസിഡണ്ടിന്റെം പ്രധാനമന്ത്രീടെം ഒക്കെ മുന്നില്‍ നിന്ന് പരിപാടിക്ക് സ്വാഗതം പറയുക. എന്നിട്ട് നമ്മള്‍ ഒന്നും മിണ്ടിക്കൂടാ. അയാള്‍ക്ക്‌ കയ്യടിക്കണം. (നല്ല വിവരമുള്ള മനുഷ്യനാ, എ.പി.ജെ അബ്ദുല്‍ കലാമിനെ അബ്ദുല്‍ കലാം ആസാദ് എന്നൊക്കെ പറയുന്ന കേട്ടു. അത് കേട്ടു അബ്ദുല്‍കലാം അങ്ങടും ഇങ്ങടും ഒക്കെ നോക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് പറയുന്നു ചാള്‍സ് രാജകുമാരന്റെ കൂടെ വന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയ ഡയാന രാജകുമാരി ആണെന്ന്) സൗകര്യമില്ല എനിക്ക് ഈ കല്‍മാഡിക്കൊക്കെ കയ്യടിക്കാന്‍. അത് ആത്മാഭിമാനമുള്ള ഒരു ഇന്ത്യക്കാരനായത് കൊണ്ടാ. ഞാനും കൂടി നികുതി കൊടുക്കുന്ന പൈസയാ പുള്ളി പച്ചക്ക് കട്ട് വീട്ടില്‍ കൊണ്ട് വെച്ചിരിക്കുന്നെ.

ഏഴു വര്ഷം മുന്‍പ് ഗെയിംസ് ഇന്ത്യക്ക് കിട്ടി. ആറര വര്ഷം ചുമ്മാ ഇരുന്നു. പിന്നെ അയ്യോ ഇനി ടെണ്ടര്‍ വിളിക്കാന്‍ സമയമില്ലല്ലോ എന്ന് വ്യാകുലപ്പെട്ടു സ്വന്തക്കാര്‍ക്കും ബന്ധുക്കാര്‍ക്കും ചോദിച്ച പൈസക്ക് ടെണ്ടര്‍ കൊടുത്തു. എഴുപതിനായിരം കോടി പൊടിച്ചു. അതും സാധാരണക്കാരന്റെ കീശയില്‍ നിന്ന്. പട്ടികജാതി-വര്‍ഗക്കാര്‍ക്കുള്ള ഫണ്ട്‌ വരെ ഗെയിമ്സിലെയ്ക്ക് വകമാറ്റി. എന്നിട്ടോ, ഗയിംസിന്റെ തലേന്ന് ഒരു മേല്‍പ്പാലം പൊളിഞ്ഞു വീണു. പിന്നെ നടന്നതൊന്നും ഞാന്‍ പറയണ്ടല്ലോ. ഉത്തരേന്ത്യന്‍ പത്രക്കാരൊക്കെ കല്‍മാടിക്കെതിരെ ആഞ്ഞടിച്ചു. അവരെ കല്‍മാഡി വേണ്ട രീതിയില്‍ ഗൗനിച്ചില്ല എന്നൊരു പരാതിയും ഉണ്ടായിരുന്നു. ആ പരാതി ഗെയിംസ് തുടങ്ങുന്നതിനു മുന്‍പ് സംഘാടകര്‍ അങ്ങ് തീര്‍ത്തു. പ്രധാന പത്രക്കാര്‍ക്കും മുതലാളിമാര്‍ക്കും വമ്പന്‍ ട്രീറ്റ്. അതിനു ശേഷം കല്മാടിക്കതിരെ പത്രക്കാര്‍(പ്രത്യേകിച്ചും ചാനല്‍ അവതാരങ്ങള്‍) കാര്യമായി മിണ്ടാതായി. ഐ.പി.എല്‍ കള്ളപ്പണ ഇടപാടുകളില്‍ അവര്‍ കാണിച്ച നിസംഗത നാം കണ്ടതാണല്ലോ. ദി ഹിന്ദുവിലെ സായിറാം പറഞ്ഞ പോലെ ഐ.പി.എല്ലിലുള്ള വന്‍ പരസ്യക്കമ്പനികളെ അങ്ങനെ പിണക്കാന്‍ പറ്റോ, അല്ലപിന്നെ.... അപ്പൊ പത്രക്കാരുടെ ശല്യവും തീര്‍ന്നു. എന്തിനാ അങ്ങു വടക്കൊക്കെ പോണേ? ഇവിടേം ഉണ്ടല്ലോ അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച വീരമാധ്യമശിങ്കങ്ങള്‍‍. ഒരുത്തനും ഒന്നും മിണ്ടുന്നില്ലല്ലോ? എവിടപ്പോയി ആ ഉശിരൊക്കെ, ഏ?

കല്‍മാഡി നില്‍ക്കാനും അറിയുന്ന കള്ളനാണെന്ന് നേരത്തെ തെളിയിച്ചതാണല്ലോ. (കക്കുന്നവനെ നമ്മുടെ നാട്ടില്‍ കള്ളനെന്നാ വിളിക്കുന്നെ, അതിനു എന്നോട് ചൂടായിട്ടു കാര്യമില്ല). കൊണ്ഗ്രസ്സുകാരനായിട്ടു കൂടി കരാറുകള്‍ കൊടുത്തപ്പോള്‍ പുള്ളി പാര്‍ട്ടി ഭേദം ആരോടും കാണിച്ചില്ല. അതോണ്ട് തന്നെ പ്രശ്നം രൂക്ഷമായപ്പോള്‍ പ്രധാന പ്രതിപക്ഷവും മഹാമൌനികളായി. കള്ളി വെളിച്ചത്തായാല്‍ അവരും കുടുങ്ങുമേ. ഡെല്‍ഹിലെ ചേരികള്‍ക്ക് മുന്നിലെല്ലാം വലിയ ഫ്ലക്സ് ബോര്‍ഡുകള്‍. ഗെയിംസ് കഴിയുന്നതുവരെ പുറത്തിറങ്ങാന്‍ പാടില്ല. ഭിക്ഷക്കാരെയൊക്കെ വണ്ടികളില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി. ചേരികള്‍ സായിപ്പന്മാര്‍ കണ്ടാല്‍ സൂപ്പര്‍ പവറായി കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഇമേജിന് കോട്ടം തട്ടത്തില്ലായോ?
ഇനി ഒരു ചോദ്യം ഉണ്ട്. അഴിമതി നമ്മുടെ നാട്ടില്‍ അത്ര പുതിയതൊന്നുമല്ല. എന്നിട്ടും ഈ കല്‍മാഡിമക്കളുടെ കാര്യം മാത്രം എന്തേ ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുന്നെ എന്ന്. ദതിന്‍റെ ഉത്തരം ദിതാണ്. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍, കൃത്യമായി പറഞ്ഞാല്‍ 1996 -ലെ ഇന്ത്യയിലും മറ്റുമായി നടന്ന ക്രിക്കറ്റ്‌ വേള്‍ഡ് കപ്പ് മുതല്‍, ഞാന്‍ ഒരു കുഞ്ഞു കായിക പ്രേമി ആണ്. സാമാന്യം നല്ലൊരു ക്രിക്കറ്റ്‌ ഭ്രാന്തന്‍. എന്നാല്‍ കോഴ വിവാദത്തോടെ ക്രിക്കറ്റ്‌ പ്രേമം ഏതാണ്ടോടുങ്ങുകയും ഫുട്ബാള്‍ മുതലായവയുമായി പ്രണയത്തിലാവുകയും ചെയ്തു. സച്ചിന്‍ ഉള്ളത് കൊണ്ട് മാത്രമാണ് ഞാനിപ്പോഴും സ്വല്പം ക്രിക്കറ്റ്‌ കാണുന്നെ. ക്രിക്കറ്റ്‌ ഒഴികെ മറ്റു ഏതു കായിക ഇനത്തിലാണ് ഒരു കായിക താരത്തിനു നല്ല രീതിയിലുള്ള ജീവിതം സാധ്യമാകുന്നത്. (ക്രിക്കറ്റിനും ആ അവസ്ഥ വിദൂരമല്ല. ഐ.പി.എല്‍ പൊന്മുട്ടക്ക് വേണ്ടി ആ താറാവിന്റെ കഴുത്തില്‍ കത്തി വെക്കുകയാനല്ലോ പവാറും പിള്ളേരും.) ഫെല്‍പ്സ് എന്ന നീന്തല്‍ക്കാരന്‍ ഒറ്റയ്ക്ക് നേടിയതിന്റെ പകുതി സ്വര്‍ണ്ണം പോലും ഈ നൂറ്റാണ്ടില്‍ ഒളിമ്പിക്സില്‍ നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. അതിനു പ്രധാന കാരണം ഞാന്‍ നേരത്തെ പറഞ്ഞത് തന്നെയാണ്, അല്ലാതെ ഇവിടെ കഴിവില്ലാത്തവര്‍ ഇല്ലാഞ്ഞിട്ടൊന്നുമല്ല. ഏതെങ്കിലും ഒരു കായിക ഇനത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ചാല്‍ പിന്നീടുള്ള ജീവിതം മനോഹരമാകുമെന്നു എന്തുറപ്പാണുള്ളത്? കായിക രംഗത്ത് സജീവമാകുന്നവര്‍ പഠനത്തില്‍ പിന്നോട്ട് പോകുന്നത് സ്വാഭാവികം, ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും. അതുകൊണ്ട് തന്നെ പഠിച്ചു നല്ലൊരു ജോലി സമ്പാദിക്കാന്‍ അവര്‍ക്ക് കഴിയാറില്ല. കായിക രംഗത്ത് മികവു തെളിയിക്കുന്ന പലരും സാമ്പത്തികമായി അത്ര ഉയര്‍ന്ന സ്ഥിതിയില്‍ നിന്ന് വരുന്നവരായിരിക്കില്ല. അതു കൊണ്ട് തന്നെ ജീവിതം മിക്കപ്പോഴും ദുരിതമയമായിതീരുന്നു. മുപ്പത്തഞ്ചു വയസ്സോക്കെയാണ് സാധാരണ കായികതാരങ്ങളുടെ വിരമിക്കാന്‍ സമയമാകുമ്പോഴുള്ള പ്രായം. അവര്‍ പിന്നെ എങ്ങനെ ജീവിക്കുമെന്നത് ഒരു വലിയ ചോദ്യചിഹ്നമായി ഇന്ത്യന്‍ കായിക രംഗത്തിനു മുകളില്‍ ഡെമോക്ലസിന്റെ വാള് പോലെ തൂങ്ങിക്കിടക്കുന്നു. സ്വന്തം മകനോ മകളോ ഒരു പ്രൊഫഷനല്‍ കായിതാരമാകണമെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന എത്ര മാതാപിതാക്കള്‍ ഭാരതത്തില്‍ ഉണ്ടാകും?

ഇക്കാര്യത്തില്‍ നമ്മുക്ക് മാതൃക അമേരിക്കയും, ചൈനയും, ആസ്ട്രെലിയയുമോക്കെയാണ്. അവിടെ കായികതാരങ്ങള്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും, ഉയര്‍ന്ന ജീവിത നിലവാരവും നാം കണ്ടു പഠിക്കേണ്ടത് തന്നെയാണ്. എന്നാല്‍ ഇവിടയോ? ഇവിടെ ഫണ്ടില്ലാത്തത് കൊണ്ടൊന്നുമല്ല ഈ അവസ്ഥ എന്ന് കോമണ്‍വെല്‍ത്ത് എന്ന പേരില്‍ പൊടിച്ച കോടികളിലൂടെ നാം കണ്ടതാണ്. പക്ഷെ ഇതു കായികതാരങ്ങളില്‍ എത്തുന്നില്ല. ഭൂരിഭാഗവും അധികാരികള്‍ തന്നെ പങ്കിട്ടെടുക്കുന്നു. ഇതിന്റെ ഏറ്റവും നിന്ദ്യമായ ഉദാഹരണമാണ് ഈ കോമണ്‍വെല്‍ത്ത് ഗെയിംസ്. ഇപ്പൊ നാം കയ്യടിക്കും. സ്വര്‍ണവും വെള്ളിയും വെങ്കലവും നേടിയവരെപ്പറ്റി രോമാഞ്ചം കൊള്ളും. രണ്ട് ദിവസം കഴിയുമ്പോള്‍ നാം ഇതെല്ലാം അങ്ങ് മറക്കുകയും ചെയ്യും. (അല്ലേലും നാം വലിയ മറവിക്കാരാ, അതോണ്ടാണല്ലോ ആന്റണിയുടെ മുണ്ട് മുറുക്കല്‍ ഭരണവും മറ്റും നാം പെട്ടെന്ന് തന്നെ അങ്ങു മറന്നു കളഞ്ഞത്..!!) പിന്നെ അവര്‍ എങ്ങനെ ജീവിക്കുന്നെന്നോ അവരുടെ അവസ്ഥ എന്തെന്നോ ആരും ചിന്തിക്കാറില്ല. എന്തിനേറെ നമ്മുടെ പി.ടി. ഉഷയെ ഉത്ഘാടനത്തിനു ഒന്ന് ക്ഷണിക്കാന്‍ പോലും സംഘാടകര്‍ കൂട്ടാക്കിയില്ല. 'സ്വന്തം വീട്ടിലെ കല്യാണത്തിനു വിളിക്കേണ്ട കാര്യമുണ്ടോ' എന്നൊക്കെ നമുക്ക് ഉപമിക്കാം. എന്നാല്‍ കല്യാണത്തിനു പോകുമ്പോള്‍ സുരക്ഷാ ഭടന്മാര്‍ തടഞ്ഞു നിര്‍ത്തി എവിടെ വി.ഐ.പി പാസ് എന്നൊന്നും നമ്മോടു ചോദിക്കാറില്ല എന്ന് നാം മറന്നു കളഞ്ഞു.

ഈ കല്‍മാഡിമക്കള്‍ക്കൊന്നും കയ്യടിക്കാന്‍ എന്നെ കിട്ടില്ല. ഈ പുല്ലന്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി നമ്മുടെ അത്ലടിക്ക്സ് ഫെഡറേഷന്‍ അടക്കിവാഴുന്നു. കുറെ കാലമായി ഇന്ത്യന്‍ ഒളിമ്പിക്സ് ഫെഡറേഷനും. എന്നിട്ടെന്തായി?? മരുന്നിനു ഒരു അഭിനവ് ബിന്ദ്രയിലും, പെയ്സിലും സൈനയിലും മല്ലേശ്വരിയിലും മറ്റും ഒതുങ്ങുന്നു ഇന്ത്യന്‍ കായികരംഗം (ഏഷ്യാഡില്‍ കളിക്കാന്‍ ഇന്ത്യയുടെ രോമാഞ്ചങ്ങളായ ക്രിക്കറ്റ്‌ പുലികള്‍ക്ക് സമയമില്ല. കോടികള്‍ കിട്ടുന്നില്ലേല്‍ പിന്നെന്തു ഇന്ത്യ, ഏതു ഏഷ്യാഡ്?) കല്‍മാഡിക്കും മറ്റും എതിരെ അന്വേഷണം തുടങ്ങി എന്ന് കേട്ടു. അതൊക്കെ എവിടെ വരെ പോകും എന്ന് നമുക്ക് ഊഹിക്കാവുന്നെതെ ഉള്ളു. ഊഹിക്കാന്‍ പറ്റുന്നില്ലേല്‍ കേന്ദ്ര മന്ത്രിയായി ഇപ്പോഴും സസുഖം വാഴുന്ന ആ സ്പെക്ട്രം രാജയോടു ഒന്ന് ചോദിച്ചു നോക്കൊയാട്ടെ. ഈ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ കായികരംഗത്തിന് ഒരു ഉണര്‍വ്വ് നല്‍കി എന്ന സത്യം അംഗീകരിക്കുമ്പോള്‍ തന്നെ ഈ കല്‍മാഡിമാര്‍ ഇനിയും ഇന്ത്യന്‍ കായികരംഗം ഭരിച്ചാല്‍ പ്രതിഭകളുണ്ടായിട്ടും പണമുണ്ടായിട്ടും നമുക്ക് അസെര്‍ബിജാനും മോസാമ്ബിയക്കുമോപ്പം ഒളിമ്പിക്സ് മെഡല്‍ പട്ടികയുടെ കീഴില്‍ അന്ത്യവിശ്രമം കൊള്ളാം എന്നോര്‍മ്മിപ്പിച്ചു കൊണ്ട്
ജയ് ഹിന്ദ്‌...
ശുഭം!
മംഗളം!

ചൊവ്വാഴ്ച, ഒക്‌ടോബർ 12, 2010

അമ്പലവും പള്ളിയും പിന്നെ ഒരമ്മയും.........

വിശന്നു കരഞ്ഞുരങ്ങുന്ന സ്വന്തം പൈതങ്ങളെ നോക്കി
ഉറങ്ങാതെ കണ്ണീര്‍ വാര്‍ക്കുന്ന ആ അമ്മയ്ക്ക്
അവര്‍ അമ്പലം കെട്ടിയാലെന്ത്....
പള്ളി കെട്ടിയാലെന്ത്....!!


ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

To a man with empty stomach, Food is God.
-Mahatma Gandhi

വീരഭൂമിക്കാര്‍ അറിയുന്നതിന് - ഭാഗം മൂന്ന്


പൊളിച്ചെഴുത്ത്
  ദിതു കൂടി വായിക്കുക:

വീരഭൂമിക്കാര്‍ അറിയുന്നതിന്....

ബസ്സിലെ ചര്‍ച്ചയ്ക്കുള്ള മറുപടി......

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ഞായറാഴ്‌ച, ഒക്‌ടോബർ 10, 2010

ഒരു ജനതയുടെ ആത്മാവിഷ്കാരം....

ഒടുവില്‍ തങ്കമ്മ ചേച്ചിയുടെയും കുടുംബത്തിന്റെയും ഗൃഹപ്രവേശം നടന്നു. സ്പോണ്സര്‍മാരായ ശാന്തിമഠം ബില്‍ടെഴ്സ് നിര്‍മ്മിച്ച്‌ നല്‍കിയ വില്ലയില്‍ ഇന്നലെയാണ് തങ്കമ്മയും കുടുംബവും താമസമാക്കിയത്. ഒരു രൂപ പോലും തങ്കമ്മയ്ക്ക് ചെലവായില്ല. രജിസ്ട്രേഷന്‍ ഉള്‍പ്പടെ സര്‍വ ചെലവുകളും ശാന്തിമഠം ആണ് വഹിച്ചത്. കൂടാതെ ടി.വി, ഫ്രിഡ്ജ്, ഗാസ് കണക്ഷന്‍ മുതലായവയും ശാന്തിമടം നല്‍കിയിട്ടുണ്ട്. ഈ ലിങ്കില്‍ പോയി ഒന്ന് നോക്കുക.
http://www.kairalitv.in/TV/kairalisays.asp

പിന്നെന്തിനായിരുന്നു ഈ കുപ്രചരണങ്ങള്‍? കൈരളി ചാനലിനെ കുറ്റം പറയാന്‍ കിട്ടുന്ന ഒരവസരവും കളയാത്ത ചിലരുണ്ട്. ഇതില്‍ ഇവര്‍ക്ക് എന്ത് സുഖമാണ് കിട്ടുന്നത് എന്ന് മനസിലാകുന്നില്ല. ലക്ഷക്കണക്കിന്‌ മലയാളികളുടെ സ്വത്താണ് കൈരളി ഉള്‍പ്പെടുന്ന മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റെഡ്. നമ്മുടെ താല്പര്യം സംരക്ഷിക്കുക മര്‍ഡോക്ക് നടത്തുന്ന ചാനലാണോ അതോ നമ്മള്‍ തന്നെ നടത്തുന്ന ചാനലാണോ എന്ന് ഒന്നാലോചിക്കുന്നത് നന്നായിരിക്കും. സാധാരണക്കാരനായ ഒരു മധ്യവര്‍ഗക്കാരന് എനിക്ക് മൂന്ന് ചാനലുണ്ട് എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്നത്‌ ഈ കൊച്ചു കേരളത്തില്‍ മാത്രമായിരിക്കും. ശരിയാണ്, ഷെയര്‍ ഉള്ളവരില്‍ കൂടുതലും ഇടതുപക്ഷ ചിന്താഗതിക്കാരാണ്. അതിനു കാരണം കേരളത്തിന്റെ ഇടതുപക്ഷ മനസ്സാണ്. ഇതു പലര്‍ക്കും ദഹിച്ചെന്നു വരില്ല; പക്ഷെ ഇതല്ലേ സത്യം? കൈരളി 'ഒരു ജനതയുടെ ആത്മാവിഷ്കാരം' തന്നെയാണ്.

റിയാലിറ്റി ഷോ കേരളത്തില്‍ ആദ്യമായി രംഗപ്രവേശം നടത്തുന്നത് പത്തുവര്‍ഷം മുന്‍പ് കൈരളിയിലൂടെയാണ്. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പേരിലുള്ള 'ഗന്ധര്‍വ സംഗീതം' ആയിരുന്നു ആ പരിപാടി. എന്നാല്‍ മറ്റു പല റിയാലിറ്റി ഷോകളിലും കാണുന്ന പോലെ എലിമിനേഷന്‍ കണ്ണീര്‍പ്പുഴയും മറ്റു മസാലകളും ഈ പരിപാടിയില്‍ കാണാന്‍ കഴിയില്ല. യേശുദാസ് പല റിയാലിറ്റി ഷോകളിലെയും ജഡ്ജുകളെ രൂക്ഷമായി വിമര്‍ശിച്ചു സംസാരിക്കുകയുണ്ടായി. പരിപാടി കാണാന്‍ ആളെക്കൂട്ടാനായി വളര്‍ന്നു വരുന്ന യുവപ്രതിഭകളുടെ മനോവീര്യം കെടുത്തുന്ന രീതിയിലാണ് പല ജഡ്ജുമാരും പെരുമാറുന്നത്. എന്നു ഗന്ധര്‍വ സംഗീതത്തില്‍ ഈ രീതി വരുന്നോ അന്ന് തന്‍റെ പേര് ഈ പരിപാടിയില്‍ നിന്ന് മാറ്റണമെന്ന് യേശുദാസ് പറഞ്ഞു. ഇതു വരെ അതിനുള്ള അവസരം 'ഗന്ധര്‍വ സംഗീതം' ഉണ്ടാക്കിയിട്ടില്ല. കവിതകള്‍ക്കായുള്ള 'മാമ്പഴം', മാപ്പിളപ്പാട്ടുകള്‍ക്കുള്ള 'പട്ടുറുമാല്‍', കഥാപ്രസംഗത്തിനുള്ള 'കഥ പറയുമ്പോള്‍' എന്നിങ്ങനെ എത്രയെത്ര പരിപാടികള്‍....

പ്രവാസലോകം : ദി റിയല്‍ റിയാലിറ്റി ഷോ

യഥാര്‍ത്ഥത്തില്‍ റിയാലിറ്റി ഷോ എന്നു ആത്മാര്‍ഥമായി ഒരു പരിപാടിയെ വിളിക്കാമെങ്കില്‍ അത് കൈരളിയുടെ 'പ്രവാസലോകം' ആണ്. പത്തു വര്‍ഷം പിന്നിട്ട ഈ പരിപാടി കാണാതായവരെത്തേടിയുള്ള ഒരു അന്വേഷണമാണ്. 2000 ആഗസ്റ്റ്‌ 24 നാണ് ഈ പരിപാടി ആരംഭിച്ചത്. ജോലി തേടിയും മറ്റും വിദേശത്ത് പോവുകയും പിന്നീടു കാണാതാവുകയും ചെയ്ത പലരെയും തിരിച്ചു കൊണ്ടുവരാന്‍ ഈ പരിപാടിക്ക് കഴിഞ്ഞു. പ്രശസ്ത ചലച്ചിത്ര സംവിധായകനും കൈരളിയുടെ മേധാവികളില്‍ ഒരാളുമായ പി. ടി. കുഞ്ഞുമുഹമ്മതാണ് പ്രവാസലോകത്തിന്റെ അവതാരകന്‍. സംവിധാനം റഫീക്ക്.

പ്രവാസികള്‍ മലയാളികളുടെ ആന്തരിക സത്തയുടെ ഒരു ഭാഗം തന്നെയാണ്. ഒരു ഗള്‍ഫുകാരനെങ്കിലും ബന്ധു ആയില്ലാത്ത മലയാളികളുടെ എണ്ണം കുറയും. നാം ഇന്ന് അനുഭവിക്കുന്ന ഈ സുഖസൗകര്യങ്ങളില്‍ പ്രവാസികളുടെ കണ്ണീരും വിയര്‍പ്പും ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്‌ എന്നു മറക്കാന്‍ കഴിയില്ല. സ്വന്തം കുടുംബത്തിനായി ജോലി തേടി ഗള്‍ഫിലെത്തുകയും അവിടെ ജയിലില്‍ അകപ്പെടുകയും ചെയ്ത വളരെയധികം പേരെ തിരിച്ചു നാട്ടിലെത്തിക്കാന്‍ പ്രവാസലോകത്തിനു കഴിഞ്ഞിട്ടുണ്ട്. ജപ്പാനിലെ ജയിലില്‍ നിന്ന് പോലും ഒരാളെ അടുത്തിടെ പ്രവാസലോകം ഇടപെട്ടു മോചിപ്പിച്ചിരുന്നു. വിദേശത്ത് മാത്രമല്ല നമ്മുടെ നാട്ടില്‍തന്നെ കാണാതായ പലരെയും പ്രവാസലോകം തിരിച്ചു കൊണ്ടുവന്നു. പ്രവാസലോകത്തിന്റെ സ്റ്റുഡിയോയില്‍ വീഴുന്ന ഉറ്റവരെ നഷ്ടപ്പെട്ട അമ്മമാരുടെയും ഭാര്യമാരുടെയും കണ്ണീരിന്റെ പവിത്രതയും സത്യസന്ധതയും ഒരു റിയാലിറ്റി ഷോയുടെ എലിമിനേഷന്‍ നാട്യങ്ങള്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല.


ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

ശനിയാഴ്‌ച, ഒക്‌ടോബർ 09, 2010

കോണ്‍ഗ്രസ്സും ഗാന്ധിജിയും...

പേരും നുണകളില്‍ കെട്ടിപ്പൊക്കിയ ലോട്ടറി വിവാദം കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ തിരിഞ്ഞു കൊത്തിയത് നാം കണ്ടതാണ്. പക്ഷെ, വീ ഡീ സതീശനെപ്പോലുള്ള മാന്യന്മാര്‍ വീണ്ടും നുണകളുമായി ഇറങ്ങുന്നത് കാണുമ്പോള്‍ എനിക്ക് പറയാനുള്ളത് ഇത്രയും മാത്രം; വീണിടത്ത് കിടന്നുരുണ്ടു ആ ഖദറില്‍ ഇനിയും ചെളി പുരട്ടരുത്. സത്യം എല്ലാക്കാലവും ഒളിച്ചുവെയ്ക്കാന്‍ കഴിയില്ല. എന്നെങ്കിലും അത് പുറത്തുവന്നെ തീരൂ. വി.ഡി സതീശനും മറ്റും ഇതു മനസിലാക്കിയാല്‍ നന്ന്. ലോട്ടരിക്കാര്‍ക്ക് വാദിച്ചതിനായി തൊണ്ണൂറുലക്ഷമാണത്രേ മാര്‍ട്ടിന്‍ കൊടുത്ത സിന്ഘ്വിയുടെ ഫീസ്‌. നോട്ടുകള്‍ കാണുമ്പോഴെങ്കിലും ഗാന്ധിജിയെ ഒന്നോര്‍ക്കുക....


ശുഭം!
മംഗളം!

അനൂപ്‌ കിളിമാനൂര്‍

വ്യാഴാഴ്‌ച, ഒക്‌ടോബർ 07, 2010

നൂറാമത്തെ പോസ്റ്റ്‌..!!

"ആഗോള വഞ്ചനയുടെ കാലത്തു സത്യം പറയുന്നതുതന്നെ ഒരു വിപ്ലവപ്രവര്‍ത്തനമാണ്."
-ജോര്‍ജ്ജ് ഓര്‍വെല്‍


ഇന്ന് കേരളത്തില്‍ ഏറ്റവും മാര്‍ക്കറ്റുള്ള കാര്യങ്ങളില്‍ പ്രധാനപ്പെട്ടവ അശ്ലീലവും ഇടതുപക്ഷത്തെ കുറ്റം പറയലുമാണ്. ഇതു രണ്ടും പ്രതീക്ഷിക്കാതെ ഇവിടെ വന്നു ഈ ശബ്ദങ്ങള്‍ കേട്ട എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു....

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

കടപ്പാട്: എന്‍റെ ഉറക്കം നഷ്ടപ്പെടുത്തുന്ന ആ പാവം ഉറുമ്പുകള്‍ക്ക്...!!!

ദേ പിന്നെ:
(If You are under 18 years please don't go through it and Quit , If you are Above or equal 18 then go through it)
!
!
!
!
!
!
!
!!
!!!
!!!!
!!!!!
!!!!!!
!!!!!!!!
!!!!!!!!!
!!!!!!!!!!
!!!!!!!!!!!!
!!!!!!!!!!!! !!
!!!!!!!!!!!! !!!
!!!!!!!!!!!! !!!!
!!!!!!!!!!!! !!!!!!
!!!!!!!!!!!! !!!!!!!
!!!!!!!!!!!! !!!!!!!!
!!!!!!!!!!!! !!!!!!!!!
!!!!!!!!!!!! !!!!!!!!! !
!!!!!!!!!!!! !!!!!!!!! !!
!!!!!!!!!!!! !!!!!!!!!
!!!!!!!!!!!! !!!!!!!!
!!!!!!!!!!!! !!!!!!
!!!!!!!!!!!! !!!!
!!!!!!!!!!!! !!
!!!!!!!!!!!! !
!!!!!!!!!!!
!!!!!!!!!
!!!!!!!
!!!!!!
!!!!!
!!!!
!!!
!!
!


PANCHAYATH ELECTIONS ARE COMMING!!!!
So Pls do vote

നമ്മുടെ ചിഹ്നം...


ശുഭം!
മംഗളം!
anoopesar

ചിരിക്കണോ അതോ കരയണോ...???

ശനിയാഴ്‌ച, ഒക്‌ടോബർ 02, 2010

എന്നാലും ഐസക്കേ, ചെന്നിത്തലയോട് ഈ ചതി വേണ്ടായിരുന്നു...

ലോട്ടറി മാഫിയക്കെതിരെ സ്വന്തം ജീവന്‍ പോലും പണയം വെച്ച് പോരാടുന്ന ചെന്നിത്തലയ്ക്കും വീഡീ സതീശനും ഹസനും മറ്റും എതിരായ വന്‍ ഗൂഡാലോചനയാണ് ഇപ്പോള്‍ പുറത്തു കേരളത്തിലെ മാധ്യമ പുലികളുടെയും മറ്റും പ്രവര്‍ത്തനത്തിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ലോട്ടറി മാഫിയയും തോമസ്‌ ഐസക്കും ചേര്‍ന്ന് വന്‍ ഗൂഡാലോചന നടത്തി ലോട്ടറി സംവാദത്തില്‍ വെന്നിക്കൊടി പാറിച്ചു എന്നവകാശപ്പെടുന്ന പുലിക്കുട്ടന്‍ വീഡീ സതീശനെയും മറ്റും നാണം കേടുത്തിയെന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. ലോട്ടറി മാഫിയക്ക് വേണ്ടി വാദിക്കാന്‍ കോണ്ഗ്രസിന്റെ ദേശീയ നേതാവ് അഥവാ വക്താവ് ആയ അഭിഷേക് സിംഗ്വി സാറിനെ കൊണ്ടുവന്നത് ഐസക്കിന്റെ ബുദ്ധിയാണെന്നാണ് ചെന്നിത്തല സാര്‍ ഇന്ന് പറഞ്ഞത്. എന്നിട്ട് ചെന്നിത്തലയും പി.ടി.തോമസും വന്ന പ്ലൈനില്‍ തന്നെ ടിക്കറ്റെടുത്ത് കൊടുത്തു. പ്ലെയിനില്‍ വെച്ച് കണ്ടപ്പോള്‍ താന്‍ കൊച്ചി വഴി ബംഗ്ലൂര്‍ക്ക് പോവുകയാണെന്ന് സിങ്ങ്വി ചെന്നിതലയോട് പറഞ്ഞത്രേ. പാവം ചെന്നിസാര്‍ അതങ്ങ് വിശ്വസിച്ചു. കേസിന്റെ കാര്യം ചെന്നിയോടു പറഞ്ഞതുമില്ല. പത്രക്കാര്‍ പറഞ്ഞപ്പോഴാണ് പാവം ചെന്നി ഈ കേസിന്റെ കാര്യം അറിഞ്ഞത്. ഉടന്‍ തന്നെ വീഡീ സതീശനേം കൂട്ടി വന്‍ നീക്കങ്ങള്‍ നടത്തി. തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് വിളി വരുകയും കേസില്‍ അനുകൂല വിധി വാങ്ങിയ ശേഷം(!) പുള്ളി കേസില്‍ നിന്ന് ഒഴിവാകുകയും ചെയ്തു.

കൊണ്ഗ്രസിനുണ്ടായ നാണക്കേട്‌ ചില്ലറയല്ല. എന്തിനേറെ, 'ഒരു കേട്ടു നോട്ടു കൊടുത്താല്‍ ഒരു വക്താവ് കൂടെപ്പോരും' എന്ന് വീരഭൂമിക്കുപോലും എഴുതേണ്ടി വന്നു. ഏതായാലും ചെന്നിത്തലയെ നാണം കെടുത്താന്‍ മാത്രം കോണ്ഗ്രസിന്റെ ദേശീയ നേതാവിനെ രംഗത്തിറക്കിയ ഐസക്കിന്റെ നടപടി ഭയാനകം തന്നെ. ഐസക്ക് നല്ലൊരു മന്ത്രിയാനെന്നറിയാം, പക്ഷെ ഇത്രേം ഫയങ്കരനാനെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. ഇനി അടുത്ത തവണ ചെന്നിയെ നാണം കെടുത്താന്‍ മനമോഹനനെയോ എന്തിനു സോണിയാ മാഡത്തിനെതന്നെയോ  പുള്ളി രംഗത്തിറക്കുവോ എന്നാണ് എന്റെ ഭയം. ഇത്രയും നാള്‍ ചിദംബരം, ആ ഇപ്പഴത്തെ നമ്മുടെ കേന്ദ്ര മന്ത്രി തന്നെ, ലോട്ടറിക്കാര്‍ക്ക് വേണ്ടി നമ്മുടെ കേരളാ ഹൈക്കോടതിയിലടക്കം ഇന്ത്യ മുഴുവന്‍ വാദിച്ചു നടന്നതിനു പിന്നില്‍ തോമസ്‌ ഐസക്കിന്റെ കരങ്ങളാനെന്നാണ് എന്റെ ബലമായ സംശയം. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഇപ്പോഴും ലോട്ടറിക്കാരുടെ കേസ് വാദിക്കുനതിനു പിന്നിലും ഐസക്കിന്റെ ഗൂഡാലോചന തന്നെ ആയിരിക്കും. ചിദംബരം കേരളാ ഹൈക്കോടതിയില്‍ വാദിച്ചു തോറ്റ അതേ വാദങ്ങള്‍ കേന്ദ്രനിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ പുള്ളി അതില്‍ ഉള്‍പ്പെടുത്തിയതും ഐസക്കിന്റെ ഗൂഡാലോചന തന്നെ. ലോട്ടറികള്‍ക്കെതിരെ നടപടിയടുക്കാന്‍ അവകാശം കേന്ദ്രത്തിനു മാത്രമെന്ന് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയതും ഇത്രയും കാലമായിട്ടും, ഉമ്മന്‍ ചാണ്ടിയും വി. എസ്സും ഇത്രയും കത്ത് എഴുതിയിട്ടും ഒരു നടപടിയും എടുക്കാതിരുന്നതും ഈ ഗൂഡാലോചനയുടെ ഭാഗമല്ലേ എന്ന് പോലും ഞാന്‍ സംശയിക്കുന്നു. രാം ഗോപാല്‍ വര്‍മ്മ ഇതൊന്നും കേള്‍ക്കണ്ട, ഉടന്‍ ഇതു വെച്ചൊരു പടം പിടിച്ചു കളയാന്‍ ചാന്‍സുണ്ട്.
മണി കുമാര്‍ സുബ്ബ എന്ന മഹാനായ ഒരു കോണ്ഗ്രസ് നേതാവുണ്ട്. നമ്മുടെ കാലഘട്ടത്തില്‍ ഉള്ള കോണ്‍ഗ്രസ്‌ നേതാക്കന്മാരില്‍ ഏറ്റവും മഹാന്‍ പുള്ളിയാണെന്ന് പറഞ്ഞാല്‍ അച്യുതന്‍ മുതലാളി പോലും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. പുള്ളി നേപ്പാളില്‍ നിന്നോ മറ്റോ ഒരു കൊലപാതകം ചെയ്തു ഇന്ത്യയില്‍ കടന്നു. എന്നിട്ട് നേരെ ചെന്നു കൊണ്ഗ്രെസ്സില്‍ ചേര്‍ന്നു. മൂന്നു പ്രാവശ്യം എം.എല്‍.എയും രണ്ട് പ്രാവശ്യം എം.പിയുമായി, അതും കോണ്‍ഗ്രസ്‌ ടിക്കറ്റില്‍. ഇപ്പൊ ഏതോ ബലാല്‍സംഘക്കേസില്‍ പെട്ട് ഡല്‍ഹിയിലോ മറ്റോ ഒളിവിലാണെന്ന് കേട്ടു. പുള്ളിയുടെ കാര്യം ദിവിടെ പറഞ്ഞത് എന്തിനാണെന്ന് ചോദിച്ചാല്‍ ഇന്ത്യയിലെ ലോട്ടറിയുടെ കിരീടം വെയ്ക്കാത്ത രാജാവാണ് ഈ മഹാന്‍. പുള്ളി കഴിഞ്ഞ ഇലക്ഷനുമാത്രം കൊണ്ഗ്രസ്സിനു കൊടുത്തത് 5000 കോടി രൂപയാണെന്നത് പുള്ളി തന്നെ പറഞ്ഞ കാര്യമാണ്. പുള്ളിയെ കൊണ്ഗ്രസ്സില്‍ ചേര്‍ത്തതിനു പിന്നിലും ചെന്നിത്തലയെയും വീഡീ സതീശനെയും അപകീര്‍ത്തിപ്പെടുതാനുള്ള ഐസക്കിന്റെ ബുദ്ധിയല്ലേ എന്ന് ഞാന്‍ ഭയങ്കരമായി സംശയിക്കുന്നു.

കേരളാ സംസ്ഥാന ഭാഗ്യക്കുറി എന്നത് വികലാംഗരായവരും മറ്റു ജോലി ചെയ്യാന്‍ കഴിയാത്തവരുമായ പലരുടെയും അത്താണി ആണ്. ഈ ഭാഗ്യക്കുറി നിരോധിച്ചാല്‍ മാത്രമേ നമുക്ക് അന്യ സംസ്ഥാന ഭാഗ്യക്കുറി നിരോധിക്കാന്‍ കഴിയൂ. കാരണം സ്വന്തമായി ഭാഗ്യക്കുറി നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളുടെ ഭാഗ്യക്കുറി നിരോധിക്കാന്‍ കഴിയില്ല. അതിനുള്ള അധികാരം കേന്ദ്രത്തില്‍ മാത്രം നിക്ഷിപ്തം. കേന്ദ്രത്തിന്റെ കാര്യം പറയണ്ടല്ലോ; അവര്‍ക്ക് വല്ല നടപടിയും എടുക്കാന്‍ പറ്റോ? സര്‍വ കേന്ദ്ര മന്ത്രിമാരേം ഇപ്പൊ നിയന്ത്രിക്കുന്നത്‌ തോമസ്‌ ഐസക്കല്ലേ. പിന്നെങ്ങനെ നടപടി വരും. ഹല്ല പിന്നെ...... എന്നാലും ഐസക്കേ, ചെന്നിത്തലയോട് ഈ ചതി വേണ്ടായിരുന്നു...

 
വാല്‍ക്കഷണം: കള്ളുകച്ചവടത്തിനും ലോട്ടറിക്കുമെതിരെ എം.എം ഹസന്‍ ഇന്ന് തിരുവന്തോരത്ത് ഉപവാസം നടത്തുന്നു. ഡിഫിക്കാര്‍  ഒരു കോവര്‍ കഴുതയുടെ പുറത്തു ഹസന്‍, അച്യുതന്‍, സിംഗ്വി തുടങ്ങിയവുടെ പടം ഒട്ടിച്ചു സിറ്റി മൊത്തം നടത്തുകയും പ്രതീകാത്മകമായി അതിനു ആഹാരം കൊടുക്കുകയും ചെയ്തു. ഡിഫിക്കാരുടെ ഈ  നടപടിയില്‍ ഞാന്‍ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. അധ്വാനിക്കുന്നവും ഭാരം ചുമക്കുന്നവനുമായ ആ കോവര്‍ കഴുതയെ ഇങ്ങനെ അപമാനിക്കാന്‍ പാടില്ലായിരുന്നു. ആരുടെ പ്രതീകമാണ് താനെന്നു ആ കഴുതയ്ക്ക് മനസിലാവാത്തത് ഡിഫിക്കാരുടെ ഭാഗ്യം.

ശുഭം! 
മംഗളം! 
anoopesar

റിയാലിറ്റി ഓഫ് ദി ഫ്ലാറ്റ് ഷോ...

ആദ്യം വില്ല കൊടുത്തില്ലെന്നായിരുന്നു കുറ്റം പറച്ചില്‍. വില്ല കൊടുത്തൂന്നു തെളിഞ്ഞപ്പോള്‍ വില്ലയെന്തിനാ ഇവര്‍ക്ക് കാശ് കൊടുത്തൂടെ എന്നും പറഞ്ഞു ബഹളം....
കിലുക്കത്തിലെ ഒരു സീന്‍ ഓര്‍മവരുന്നു...

ജഡ്ജി അദ്ദേഹം(തിലകന്‍) : പത്രം കഴുവിയോടോ?
വേലക്കാരന്‍(ഇന്നസെന്റ്) : കഴുവി
ജഡ്ജി അദ്ദേഹം : പച്ചവെള്ളത്തിലായിരിക്കും...
വേലക്കാരന്‍: അല്ല ചൂടുവെള്ളത്തിലാ...
ജഡ്ജി അദ്ദേഹം : തന്നോടാര് പറഞ്ഞടോ ചൂടുവെള്ളത്തില്‍ കഴുവാന്‍.
വേലക്കാരന്‍: എന്നാ ഞാനൊരു സത്യം പറയട്ടെ പച്ച വെള്ളത്തിലാ കഴുവിയത്...........
ജഡ്ജി അദ്ദേഹം : തനിക്കുള്ളത് അകത്തിരിപ്പില്ലെടോ? ഇവിടെ നിന്ന് വെള്ളമിറക്കി എന്റെ വയറൂടെ ചീത്താക്കണം...
വേലക്കാരന്‍: എന്റമ്മേ..... ങ്ങീ..
കുറ്റം പറയാന്‍ എല്ലാവ
ര്‍ക്കും ഓരോ കാരണമുണ്ട്........
വാല്‍ക്കഷണം: ഫ്ലാറ്റ് കിട്ടിയിട്ടും അത് വാങ്ങാതെ പത്രസമ്മേളനം നടത്തി ഫ്ലാറ്റ് കിട്ടീലെ എന്ന് പറഞ്ഞ് ബഹളം കൂട്ടിയ തങ്കമ്മചേച്ചിയപ്പറ്റി മാത്രം ആര്‍ക്കും പരാതിയില്ല...!!


ശുഭം!
മംഗളം!
anoopesar

പോന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളേ........

മലയാളനാടിലെയ്ക്ക് വീണ്ടും ജ്ഞാനപീഠം കൊണ്ടെത്തിച്ച മലയാളത്തിന്റെ പ്രിയകവി .എന്‍.വി കുറുപ്പിന്ഒരായിരം ആശംസകള്‍. മലയാളകവിതയെ ഇനിയും ഉയരങ്ങളിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു. 'ഭൂമിക്കൊരു ചരമ ഗീതം' എഴുതിയ ദീര്‍ഘദൃഷ്ടിക്ക് മുന്നില്‍ തലകുനിച്ചുവണങ്ങുന്നു.....

"ഇതു നിന്റെ എന്റെയും ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.
ഇനിയും മരിക്കാത്ത ഭൂമി,
നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി..."

ശുഭം!
മംഗളം!
anoopesar

ശനിയാഴ്‌ച, സെപ്റ്റംബർ 18, 2010

എന്തരാവോ എന്തോ?

കടയില്‍ നിന്ന് ഒരു സാധനം വാങ്ങാന്‍ ചെന്നു. കടക്കാരനാണേല്‍ വലിയ ബിസിനസ്‌ ഒന്നുമില്ലാതെ വെയില് വെക്കയും കുത്തി ഇരിപ്പാണ്. ഞാന്‍ വേണ്ട സാധനങ്ങളുടെ ലിസ്റ്റ് വായിച്ചു. പുള്ളി അപ്പൊ ഒരേ ഡിമാണ്ട്. ഞാന്‍ അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, പിന്നെ വാങ്ങിച്ചവയ്ക്ക് എന്തേലും കേടുവന്നാല്‍ അത് എന്റെ കുറ്റമാണ്. ദിവിടൊരൊപ്പ്, ദവിടെ, ദവിടെ, ദതിന്റെ ദപ്പുറത്ത് (കട: സ. കു). അങ്ങനെ ഇങ്ങനെ.... ഒരു വിധം സാമാന്യ ബുദ്ധിയുള്ളവനോക്കെ താന്‍ പോ ഊവ്വേ എന്നും പറഞ്ഞ് വേറെ ഏതേലും കടയില്‍ പോകും. പക്ഷെ അത് ചെയ്യാതെ അവിടത്തന്നെ കറങ്ങിത്തിരിഞ്ഞ്‌ നില്‍ക്കുവാണേല്‍ ഒന്നുകില്‍ എന്റെ തലയ്ക്കു എന്തോ വലിയ പ്രശ്നമുണ്ട്, അല്ലേല്‍ പുള്ളി എനിക്കെന്തോ വലിയ കൈക്കൂലി തരാമെന്നു പറഞ്ഞിട്ടുണ്ട്; ഈ സാധനമൊക്കെ വാങ്ങിക്കൊണ്ടുപോയി വീട്ടുകാരെ പറ്റിക്കാന്‍. എന്താണ് സംഭവമെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.
ആണവ ബാധ്യതാ ബില്ലിന്റെ കാര്യം തന്നെ നോക്കുക. ഇവിടന്നു വളരെ ഗഷ്ടപ്പെട്ടു മനമോഹനനും സംഘവും ഒരു ബില്ലൊക്കെ പാസ്സാക്കി അയച്ചപ്പോള്‍ ഞാന്‍ കുറെ അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും ഒക്കെ പുള്ളിക്ക് അയച്ചു കൊടുത്തിരുന്നു. ആ കാശ് പോയെന്നാണ് തോന്നുന്നത്. ഈ ബില്ലും അമേരിക്കയിലെ മുതലാളിമാര്‍ക്ക് പോരത്രേ. ഈ റിയാക്ടറുകളില്‍ എന്തേലും അപകടം പറ്റിയാല്‍ മുഴുവന്‍ ബാധ്യതയും ഇന്ത്യക്കാരുടെ തലയില്‍ വരണമെന്നാണ് അവര്‍ പറയുന്നത്; അവര്‍ക്ക് അതിന്റെ ഒന്നും പിറകെ നടക്കാന്‍ സമയമില്ല. കാശുമില്ല. ഇപ്പൊ ബിസിനസ്‌ ഒന്നും ഇല്ലേലും അഹങ്കാരത്തിന് ഒരു കുറവുമില്ല. എന്നാല്‍ റഷ്യ, ഫ്രാന്‍സ് മുതലായവര്‍ക്ക് ഇങ്ങനത്തെ നിര്‍ബന്ധങ്ങളൊന്നുമില്ല. എന്നിട്ടും നമുക്കിതിക്കെ അമേരിക്കക്കാരുടെ കയ്യില്‍ നിന്ന് മതി. അപ്പോഴാണ്‌ ഞാന്‍ നേരത്തെ ചോദിച്ച ആ ചോദ്യം ഉയര്‍ന്നു വരുന്നത്. ഓര്‍ക്കുക, 30 മുതല്‍ 40 വരെ റിയാക്ടരുകളാണ് ഇന്ത്യ വാങ്ങാന്‍ പോകുന്നത്. ഓരോന്നിനും 10000-15000 കോടി വില വരും. എന്തൊക്കെയോ ചീഞ്ഞു നാറുന്നില്ലേ എന്നൊരു സംശയം. ഈ ആണവ കരാറിന്റെ പേരിലല്ലേ ഇവര്‍ ഇടതുപക്ഷവുമായി തെറ്റിയത്. അന്ന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ നടന്ന വിശ്വാസവോട്ടെടുപ്പിന്റെ കാര്യമൊക്കെ ഓര്‍മയുണ്ടാകുമല്ലോ. കോഴയായി കിട്ടിയ കോടിക്കണക്കിനു രൂപ പാര്‍ലമെന്റില്‍ ചില എം.പി-മാര്‍ കൊണ്ടുവാന്നതും മറ്റും. ആ കേസൊക്കെ എവിടെയോ അലിഞ്ഞലിഞ്ഞു ഇല്ലാതായി. അന്ന് മറിഞ്ഞ കോടികളുടെ ഉറവിടം എന്താണെന്ന് ഈ അവസരത്തില്‍ ചിന്തിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇവര്‍ക്ക് നട്ടെല്ല് നിവര്‍ന്നു പറഞ്ഞൂടെ, എന്നാല്‍ പിന്നെ നിങ്ങളുടെ കയ്യില്‍ നിന്ന് വേണ്ടെടെയ് എന്ന്. അതോ നട്ടെല്ലും പണയം വെച്ചിരിക്കുവാണോ? ഇനി അവര്‍ പറയുന്നതെല്ലാം കേട്ടു, നമ്മുടെ കാശും കൊടുത്തു ഇതൊക്കെ വാങ്ങിക്കൂട്ടിയിട്ടൊടുക്കം... അല്ലേല്‍ ഞാന്‍ ഒന്നും പറയുന്നില്ല.

ഇതെല്ലാം കാണുമ്പോള്‍ ഒരു തിരുവന്തോരംകാരന്‍ എന്ന നിലയില്‍ എന്റെ ച്വാദ്യം ഇതാണ്,
"ദിതെല്ലാം കൂടി എന്തരാവോ എന്തോ?"

ശുഭം?
മംഗളം?
anoopesar

ശനിയാഴ്‌ച, സെപ്റ്റംബർ 11, 2010

വിവാ 'വിവ കേരള'


ഒടുവില്‍ കേരളത്തിന്റെ അഭിമാനമായ 'വിവ കേരള'യ്ക്ക് സ്പോണ്‍സറെ ലഭിച്ച വിവരം സന്തോഷത്തോടും അതിലേറെ ആശ്വാസത്തോടും ഒരു കുഞ്ഞു ഫുട്ബോള്‍ പ്രേമി എന്ന നിലയില്‍ ഇവിടെ അറിയിക്കട്ടെ. കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് മസ്ലി പവര്‍ എക്സ്ട്രാ ആണ് വിവ കേരളയുടെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്. സ്പോണ്‍സര്‍ഷിപ്പ് മാത്രമല്ല, വിവയ്ക്ക് വേണ്ടി ഒരു ഫുട്ബോള്‍ അക്കാഡമിയും അവര്‍ തുടങ്ങുന്നുണ്ടത്രേ. ഏതായാലും ഇനി വിവയ്ക്ക് പണത്തിനായി ബുദ്ധിമുട്ടേണ്ടി വരില്ല എന്ന ഉറപ്പു അവര്‍ നല്‍കിക്കഴിഞ്ഞു. കൂടാതെ അന്തര്‍ദേശീയ നിലവാരമുള്ള ടീമുകളുമായി പരിശീലന മത്സരം നടത്താനുള്ള അവസരവും വിവയ്ക്ക് ഉണ്ടാകുമത്രേ.

കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍ ആയിരുന്ന സക്കീര്‍ ഉള്‍പ്പടെ ചിലരെ നഷ്ടമായെങ്കിലും കൂടുതല്‍ കളിക്കാരെയും പിടിച്ചു നിര്‍ത്താന്‍ വിവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മോഹന്‍ ബഗാനില്‍ നിന്ന് കലോതുങ്കനേയും ചില വിദേശ കളിക്കാരെയും കൊണ്ട് വരാന്‍ വിവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്ത സീസണില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാനും മലബാര്‍ യുണൈറ്റെഡ് പോലുള്ള ടീമുകളുമായി ചേര്‍ന്ന് കേരളാ ഫുട്ബാളിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ അവര്‍ക്ക് കഴിയുമാറാകട്ടെ എന്നും ആശംസിക്കുന്നു. നായനാര്‍ സ്മാരക ഫുട്ബോള്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ കൊണ്ടുവന്ന ആവേശം ഇതിനു അവരെ സഹായിക്കുക തന്നെ ചെയ്യും....

വാല്‍ക്കഷണം: ഇന്ത്യയില്‍ ഫുട്ബോളിനുള്ള പരിശീലന സൗകര്യങ്ങള്‍ തീരെ നിലവാരമില്ലാ
ത്തതാണെന്നു ഇന്ത്യന്‍ കോച്ച് ബോബ് ഹൗട്ടണ്‍‍. പോര്‍ച്ചുഗലില്‍ പരിശീലനം നടത്താന്‍ മൂന്നു കോടി ചെലവാക്കിയതിന് അദ്ദേഹത്തെ ഇവിടത്തെ മേലാളന്മാര്‍ വഴക്ക് പറഞ്ഞപ്പോളാണ് അദ്ദേഹം ഈ മറുപടി നല്‍കിയത്. നിലവാരമുണ്ടാക്കാനോക്കെ അവര്‍ക്കെവിടെ സമയം. അവര്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താന്‍ പെടാപാട് പെടുകല്ലേ. അതിനിടയിലെവിടാ ഫുട്ബാളിനേം ഹോക്കിയേം ഒക്കെ ഉദ്ധരിക്കാന്‍ സമയം?


ശുഭം!
മംഗളം!
anoopesar