ബുധനാഴ്‌ച, ഒക്‌ടോബർ 14, 2009

ഉറുമ്പുകള്‍ ആത്മഹത്യ ചെയ്യാറില്ല

ഉറുമ്പുകള്‍
ആത്മഹത്യ ചെയ്യാറില്ല
കൊലപാതകവും
അവര്‍ക്കറിയാം
ജീവിതത്തിന്റെ വില

ഉറുമ്പുകള്‍
ചതിക്കാറില്ല
ചതിക്കപ്പെടാറും
അവര്‍ക്കറിയാം
നന്മയുടെ വില

ഉറുമ്പുകള്‍ക്ക്
മതങ്ങളില്ല
മതിലുകളും
അവര്‍ക്കറിയാം
സ്നേഹത്തിന്റെ വില

ഉറുമ്പുകള്‍
വാണിഭം നടത്താറില്ല
പീഡനവും
അവര്‍ക്കറിയാം
പ്രണയത്തിന്റെ വില

ഉറുമ്പുകള്‍
പുകവലിക്കാറില്ല
മദ്യപിക്കാറും
അവര്‍ക്കറിയാം
ബോധത്തിന്റെ വില

ഉറുമ്പുകള്‍ക്ക്
സ്വാശ്രയ കോളേജുകളില്ല
സ്വകാര്യ സ്കൂളുകളും
അവര്‍ക്കറിയാം
അറിവിന്റെ വില

ഉറുമ്പുകള്‍
അന്തിച്ചര്‍ച്ചകള്‍ കേള്‍ക്കാറില്ല
റിയാലിറ്റി ഷോകളും
അവര്‍ക്കറിയാം
സത്യത്തിന്റെ വില

ഉറുമ്പുകള്‍ക്ക്
മോബൈലുകളില്ല
എസ്.എം.എസുകളും
അവര്‍ക്കറിയാം
മൗനത്തിന്റെ വില

ഉറുമ്പുകള്‍
ബോംബുണ്ടാക്കാറില്ല
മിസൈലുകളും
അവര്‍ക്കറിയാം
വിശപ്പിന്റെ വില

ഉറുമ്പുകള്‍
അമേരിക്കന്‍ സൈനികനല്ല
തീവ്രവാദിയും
അവര്‍ക്കറിയില്ല
'എണ്ണ'യുടെ വില

ശുഭം!
മംഗളം!

anoopesar

കടപ്പാട്: ഇന്നു എന്നെ കടന്നുപോയ ഒരു പാവം ഉറുമ്പ്‌...........

എന്തൊക്കെയോ കുത്തിക്കുറിച്ച ശേഷം ഒന്നു ഉറങ്ങാന്‍ കിടന്നു. അപ്പോള്‍ കിടക്ക നിറയെ ഉറുമ്പുകള്‍, എന്റെ സുഖസുഷുപ്തിയെ തകര്‍ത്തുകൊണ്ട് അവ എന്നെ കടിച്ചു വലിക്കുന്നു. എന്തിനാണ് അവ എന്റെ ഉറക്കത്തെ തടസപ്പെടുത്തുന്നത്.... ഞാന്‍ ഒന്നു കാണാതെ അറിയാതെ ഉറങ്ങുകയാണല്ലോ.... എന്റെ സഹോദരങ്ങളുടെ കണ്ണീരും പിഞ്ചുപൈതങ്ങളുടെ രോദനങ്ങളും. ഒന്നുമറിയാതെ എല്ലാത്തിനോടും കണ്ണടച്ച്. ഞാന്‍ എന്തിനാണ് ഉണര്‍ന്നിരിക്കുന്നത്? ഈ പോരാട്ടങ്ങള്‍ കാണാനോ? ഈ പോരാട്ടങ്ങള്‍..... പണത്തിനു വേണ്ടി, എണ്ണക്ക് വേണ്ടി, ആണവത്തിനു വേണ്ടി, ശരീരത്തിന് വേണ്ടി, എന്തിനെന്നറിയാത്ത എന്തിനൊക്കെയോ വേണ്ടി.... ഞാനുറങ്ങട്ടെ, ഒന്നുമറിയാതെ. നീ എന്തിനാണ് എന്റെ ഉറക്കത്തെ തകര്‍ക്കുന്നത്?

അതെ, ഇപ്പോള്‍ നിന്നിലൂടെ ഞാനറിയുന്നു. ഞാനറിയാതെ അറിയുന്നു. എന്റെ ഈ സുഷുപ്തിയാണവരുടെ ആയുധം. ആ ഗഗനചാരികളുടെ, ആണവതമ്പുരാക്കന്മാരുടെ,
എണ്ണക്കൊതിയന്മാരുടെ, കുത്തകകളുടെ, അതിസമ്പന്നന്മാരുടെ, മാധ്യമ കൂലിപ്പടയുടെ, ദുഷ്പ്രഭുത്വത്തിന്റെ........
ഇപ്പോള്‍ ഈ ഉറക്കംവിട്ടുണര്‍ന്നില്ലെങ്കില്‍
ഒടുവില്‍ ഈ ഭൂമിയില്‍ അവശേഷിക്കുക
വിശപ്പ്‌
വിശപ്പു മാത്രം
പിന്നെ കണ്ണീരും
ഒരു പിടി കിനാവുകളും.........

ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2009

എന്തിനുവേണ്ടിയാണ് ആ 40 ലക്ഷം പേര്‍ കേരളത്തിന്റെ ദേശീയപാതയില്‍ ഒരു മനുഷ്യകോട്ട തീര്‍ത്തത്?


ചില ആസിയന്‍ ചിന്തകള്‍.........

മനമോഹനന്റെ വാക്കും പഴയ .............


പോരാടുക, സാമ്രാജ്യത്വ ദാസ്യത്തിനെതിരെ........ നമ്മുടെ കര്‍ഷകര്‍ക്ക് വേണ്ടി, നമുക്കുതന്നെ വേണ്ടി.....................

ഗഗനസഞ്ചാരികളെ,
മറ്റുള്ളോരുടെ വിശപ്പടക്കാന്‍
സ്വജീവിതം ബലികഴിക്കും
കര്‍ഷകരാം മാനുഷരുടെ
കണ്ണീരില്‍ പണിതൊരു സൗധവും ശാശ്വതമാവില്ലോര്‍ക്ക നീ.....

ശുഭം!
മംഗളം!

anoopesar

വ്യാഴാഴ്‌ച, ഒക്‌ടോബർ 01, 2009

ഒരു എസ്.എം.എസ് കവിത

"എവിടെയെന്നറിയുവാന്‍
വാങ്ങിക്കൊടുത്തൊരാ-
മൊബൈലും മകളുമി-
ന്നെവിടെയെന്നറിയുമോ?"

(മീര യു. മേനോന്‍, 'ഒരു ഹൃദയത്തിന്റെ യാത്ര')

കടപ്പാട്: ഉണ്മ മാസിക