വ്യാഴാഴ്‌ച, ഓഗസ്റ്റ് 13, 2009

ചില ലാവലിന്‍ ചിന്തകള്‍........


അടുത്തിടെ ഒരു മെസ്സേജ് കിട്ടി. അതായത് മലയാളികളുടെ 374.5 കോടി രൂപ പിണറായിയുടെ കയ്യില്‍ ആണത്രേ. അതായത് 3.5 കോടി മലയാളികളില്‍ ഒരാളുടെ 106 രൂപ വീതം. നമ്മള്‍ പണം എത്രയും പെട്ടെന്ന് തിരിച്ചു വാങ്ങണമത്രേ. യഥാര്‍ഥത്തില്‍ എന്താണ് സംഭവം. .ജി നല്കിയ റിപ്പോര്‍ട്ട്‌ ആണല്ലോ കേസിന്റെ തുടക്കം. അതില്‍ പറയുന്നതു പദ്ധതിയില്‍ ചെലവഴിച്ച 374.5 കോടി രൂപക്ക് പൂര്‍ണമായും പ്രയോജനപ്പെട്ടില്ല. അതായത് പദ്ധതിതുകയില്‍ കുറച്ചു സര്‍ക്കാരിന് നഷ്ടം വന്നു. കൂടാതെ മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കേണ്ട തുക പൂര്‍ണമായും ലാവ്‌ലിന്‍ കമ്പനി നല്‍കിയില്ല. ഇതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ അവര്‍ക്ക് അഴിമതി ഒന്നും കണ്ടത്താന്‍ കഴിഞ്ഞില്ല. കേസ് സി.ബി.ഐക്ക് വിട്ടു. തങ്ങള്‍ ഇതു അന്വേഷിക്കേണ്ട കാര്യമില്ലെന്ന് ബോധ്യപെട്ടതിനാല്‍ സി.ബി. കേസ് എടുത്തില്ല. 2006-ലെ ഇലക്ഷന്‍ പ്രഖ്യാപിച്ച അന്ന് യു.ഡി.എഫ്‌. സര്‍ക്കാര്‍ കേസ് വീണ്ടും സി.ബി.ഐക്ക് കേസ് വിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക താല്പര്യ പ്രകാരം സി.ബി. അന്വേഷണം ഏറ്റെടുത്തു. അടുത്തിടെ പിണറായിയെ 7-ആം പ്രതിയാക്കി കുറ്റപത്രവും സമര്‍പ്പിച്ചു. മറ്റു 6 പേരുടെ കാര്യമൊന്നും ഒരു പത്രത്തിലും കാണാറില്ല.
എന്നാല്‍ ഓര്‍ക്കേണ്ട ഒരു കാര്യം സി. ബി. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നആരോപണം സര്‍ക്കാരിന് നഷ്ടം വരുന്ന രീതിയില്‍ ഗൂഢാലോചന നടന്നു എന്നാണ്. അല്ലാതെ പിണറായിയോ മറ്റാരെങ്കിലുമോ സാമ്പത്തികലാഭം ഉണ്ടാക്കിയതായി കുറ്റപത്രത്തില്‍ ഇല്ല. എന്തിന് പിണറായി ഒരു നയാപൈസ എടുത്തെന്ന് ഒരു കോണ്‍ഗ്രസ്സ്‌കാരന്‍ പോലും ഇതുവരെ ആരോപിച്ചു
കണ്ടില്ല. പിന്നെങ്ങനെ പത്രങ്ങളുടെ ഒന്നാം പേജില്‍ 80 കോടി മുതല്‍ 375 വരെ മാറിമാറി കാണുന്നതിലെ മറിമായം എന്താണ്? എന്തുകൊണ്ടാണ് ഓരോ പത്രത്തിലും ഓരോ തരത്തിലുള്ള കോടികള്‍. 375 കോടിയുടെ പദ്ധതിയില്‍ കുറച്ചു നഷ്ടം വന്നാല്‍ അതെങ്ങനെ 375കോടിയുടെ അഴിമതിയാവും? അതുപോട്ടെ കരാറിന് തുടക്കം കുറിച്ച കാര്‍ത്തികേയന്‍ എന്തുകൊണ്ട് പ്രതിയായില്ല? ഇപ്പൊകാര്‍ത്തികേയനെതിരെ അന്വേഷിക്കാന്‍ സി.ബി. കോടതി ഉത്തരവിട്ടിരിക്കുകയാണ്.
ഒരു ബില്യണ്‍ എത്രയാ? 100 കോടി അല്ലേ. അപ്പൊ 300 ബില്യണ്‍ എന്നാല്‍ 30,൦൦൦ കോടി.അങ്ങനെ 80 കോടിയില്‍ തുടങ്ങിയ ലാവലിന്‍ കേസ് 30,000 കോടിയിലെത്തി. 375 കോടിയുടെ പദ്ധതി സംബന്ധിച്ച കേസ് ഇപ്പൊ 300 billlion crores SNC Lavlin Scam ആണ് ഏഷ്യാനെറ്റിന്. 375 കോടിയുടെ പദ്ധതിയില്‍ 30,000 കോടിയുടെ അഴിമതി. മര്‍ഡോക്ക് ചുമ്മാതാണോ ഷ്യാനെറ്റ്‌ വാങ്ങിയത്, അല്ലപിന്നെ...............

anoopesar

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....