ചൊവ്വാഴ്ച, ഓഗസ്റ്റ് 11, 2009

'പുതിയ മുഖം' അത്ര പുതിയതോ?

മഹാനടന്‍ മുരളിയുടെ വിയോഗത്തിനടുത്ത ദിവസം അദ്ദേഹത്തിന്റെ ഒരു അഭിമുഖം കാണാന്‍ഇടയായി. അതില്‍ അദ്ദേഹം മലയാള സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധിയായി കണ്ടത് സാമ്പത്തികലാഭം മാത്രം ലക്ഷ്യമാക്കി എടുക്കുന്ന സിനിമാകലെയാണ്. അത്തരം സിനിമാകലെക്കുരിച്ചു അദ്ദേഹംപറഞ്ഞതിതാണ്. ഒരു നായകന്‍. അയാള്‍ക്കിടിക്കാന്‍ കുറെ വില്ലന്മാര്‍. പാട്ടുപാടാന്‍ ഒന്നോ പറ്റുമെങ്കില്‍രണ്ടോ നായികമാര്‍. ഒരച്ചന്‍. പുള്ളിയെ സെക്കന്റ്‌ ഹാഫില്‍ ഒതുക്കുക. ഇതു അദ്ദേഹം കുറച്ചു കാലംമുന്പേ പറഞ്ഞതാ. ഇതു പറഞ്ഞതെന്തിനാണെന്നു വെച്ചാല്‍ ഒരു പടം കാണാനിടയായി. പേരു 'പുതിയ മുഖം'. ഒട്ടും പുതിയതായി തോന്നിയില്ല. മുരളി പറഞ്ഞ അതെ സംഭവം. പടം കണ്ടുംകൊണ്ടിരുന്നപ്പോള്‍ ഓര്‍മ വന്നത് ഒരു പഴയ മുഖമാണ്, ലോഹിതദാസ്. ഉസ്താദുമാരുംതമ്പുരാക്കന്മാരും വാഴുന്ന അഭ്രപാളികളില്‍ തോല്‍പ്പിക്കപ്പെടുന്ന, നന്മതിന്മകള്‍ നിറഞ്ഞ സാധാരണമനുഷ്യര്‍ക്കും ഇടം തന്ന മഹാനായ കലാകാരന്റെ മുഖം. വരും നാളുകളില്‍ താങ്കളുടെഅകാലത്തിലെ വിടവാങ്ങല്‍ മലയാള സിനിമക്ക് ഒരു തീരാനഷ്ടമായിരിക്കും. എങ്കിലും പുതിയമുഖങ്ങള്‍ കാണേണ്ട ദൗര്‍ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ലല്ലോ എന്നാശ്വസിക്കാം.................
'
anoopesar

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....