ശനിയാഴ്‌ച, ഓഗസ്റ്റ് 15, 2009ചോദ്യം: ഖാന്‍= തീവ്രവാദി?

ഉത്തരം(അമേരിക്കന്‍ മോഡല്‍): അമേരിക്കയില്‍ ഇന്ത്യക്കാര്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ഷാരുഖ് ഖാനെ അധികൃതര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വെച്ചു 2 മണിക്കൂര്‍ ചോദ്യം ചെയ്തു. പേരില്‍ ഖാന്‍ ഉള്ളതുമൂലം തീവ്രവാദിയാവാം എന്ന സംശയത്താല്‍ ആണിത്. മമ്മൂട്ടിക്കും കമലഹാസനും മുമ്പു ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. കമലഹാസന്റെ പേരിലെ ഹസന്‍ കണ്ടു അദ്ദേഹം മുസ്ലിം ആണെന്ന ധാരണയില്‍ ആണിത് സംഭവിച്ചത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ പേരു ബരാക് ഹുസൈന്‍ ഒബാമ എന്നാണ്.

വാല്‍ക്കഷ്ണം: ഇന്ത്യ മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ വളരെ മോശമെന്ന് അമേരിക്ക. മതസ്വാതന്ത്ര്യത്തില്‍ ഇന്ത്യ സോമാലിയക്കും അഫ്ഘാനും ഒപ്പമത്രേ.........


anoopesar

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....