വെള്ളിയാഴ്‌ച, ജൂൺ 05, 2009

ഫ്ലാഷ് ന്യൂസ്

സ്ക്രീനില്‍ ഫ്ലാഷ് ന്യൂസ് ഒഴുകിക്കൊണ്ടിരുന്നു.............
....."ഭ്രാന്തന്‍ നായയില്‍ നിന്നു പിഞ്ചുകുഞ്ഞിനെ കോണ്‍ഗ്രസുകാരന്‍ സാഹസികമായി രക്ഷിച്ചു"..............
ന്യൂസ് ടൈം അല്ലെങ്കിലും അവതാരകന്‍ ഉടന്‍ ചാടിവീണു-"ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്കാന്‍ മധു ലൈനില്‍ ഉണ്ട്."
"
മധു! അതിപ്രധാനമായ ഒരു സംഭവമാണ് തലസ്ഥാനത്ത് നടന്നത്, എന്താണ് വിശദാംശങ്ങള്‍."
"
പ്രകാശ്‌! അംഗന്‍വാടി വിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന കുഞ്ഞിനു നേരെ ഭ്രാന്തന്‍ നായ ചാടിവീഴുകയായിരുന്നു. തൊട്ടടുത്ത പറമ്പില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന കോണ്‍ഗ്രസുകാരന്‍ പൊടുന്നനെ കുഞ്ഞിനെഎടുതുമാട്ടുകയും നായയെ തല്‍സമയം തന്നെ അടിച്ചുകൊല്ലുകയും ചെയ്തു..... അതിസാഹസികമായ പ്രവൃത്തി കൊണ്ടുനാടിന്‍റെ അഭിമാനമായി മരിയ മാന്യ സുഹൃത്ത് നമ്മുടെയോപ്പമുണ്ട്.....അദ്ദേഹം നമ്മുടെ ചാനലിനുവേണ്ടി സംസാരിക്കും. "

"
ഇതിലെന്താകാര്യം ഇതൊക്കെ നാട്ടില്‍ സാധാരണ നടക്കുന്നതല്ലേ! പിന്നൊരു കാര്യം ഞാന്‍ കോണ്‍ഗ്രെസ്സുകരനോന്നുമല്ല."മധു: "പ്രകാശ്‌! ഭയന്കരമായൊരു വെളിപ്പെടുത്തലാണ് നമുക്കു ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇദ്ദേഹം ഒരുകോണ്‍ഗ്രെസ്സുകരനല്ല. മാത്രവുമല്ല ഇദ്ദേഹം രാഷ്ട്രീയമില്ലാത്ത ഒരു സാമൂഹ്യപ്രവര്‍്തകനാണ്."
"
അല്ലെടോ! താനാണോ അത് തീരുമാനിക്കുന്നത്‌. " മധുവില്‍ നിന്നു മൈക്ക് പിടിച്ചുവാങ്ങി അയാള്‍ തുടര്‍ന്നു."എനിക്കൊരു രാഷ്ട്രീയമുണ്ട്‌. ഞാന്‍ കംമ്യൂനിസ്ടുകാരനാണ് . "ഉടന്‍ ഫ്ലാഷ് മാറി മിന്നി. കൂടുതല്‍ കടുപ്പത്തില്‍......
..........."ഒരു പാവം നായയെ സി പി എം കാരന്‍ അടിച്ചുകൊന്നു. " " ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അപ്പുക്കുട്ടന്‍, ജയശങ്കര്‍ എന്നിവര്‍ എരണാകുളത്തും ആസാദ്‌ കോഴിക്കോട്ടും നിന്നു നമ്മോടൊപ്പം ചേരുന്നു.............................


കടപ്പാട്: യുവധാര
വാല്‍ക്കഷ്ണം: ജിയും സി പി എം നേതാവും തമ്മിലുള്ള ഫോണ്‍ സി ബി ചോര്‍ത്തി ഗവര്‍ണര്‍ക്ക്‌നല്‍കിയെന്ന് മനോരമ, മാതൃഭൂമി വക വെണ്ടയ്ക്ക. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് സിബി ഐ...............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....