ഞായറാഴ്‌ച, നവംബർ 22, 2009

കേരളവര്‍മ്മ പഴശ്ശിരാജാ

ഇതു ഓര്‍ക്കാനുള്ള സമയം.............

video


മറവിയുടെ ഭൂതകാലത്തില്‍ നിന്നു നമ്മുടെ ഹൃദയത്തിലേക്ക് വീരയോദ്ധാവിന്റെ സ്മരണകളെ തിരിച്ചുകൊണ്ടുവന്ന എം.ടി - ഹരിഹരന്‍ ദ്വയത്തിനു എല്ലാ ഭാവുകങ്ങളുംനേരുന്നു.........

ശുഭം!
മംഗളം!

Font problems?

Friends,

If you can't read the malayalam font in this blog, then follow the link........

http://indulekha.com/about/2005/11/download-malayalam-font.html


ശുഭം!
മംഗളം!

anoopesar

ശനിയാഴ്‌ച, നവംബർ 21, 2009

ഫോര്‍ത്ത് എസ്റ്റേറ്റ്‌?

നാം പ്രഭാതത്തില്‍ വായിക്കുകയും പ്രദോഷത്തില്‍ കേള്‍ക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍നിക്ഷ്പക്ഷമോ? ആരെങ്കിലും ഈ വാര്‍ത്തകളെ നിയന്ത്രിക്കുന്നുണ്ടോ? അല്ല, ആരാണീപത്രങ്ങളുടെയും ചാനലുകളുടെയും ഉടമകള്‍? മലയാള മനോരമ - മാത്തുക്കുട്ടിച്ചായന്‍ ("കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നാല്‍ആ നിമിഷം ഞാന്‍ വിഷം കഴിച്ചു ആത്മഹത്യ ചെയ്യും. ഇതു സത്യം, സത്യം, സത്യം." പാര്‍ടിപലപ്രാവശ്യം കേരളം ഭരിച്ചു. പുള്ളി ഇപ്പോഴും സസുഖം വാഴുന്നു.) മാതൃഭൂമി - എം. പി. വീരേന്ദ്രകുമാര്‍ (പണ്ടേ മനം കൊണ്ടും ഇപ്പൊ മെയ്യ്‌ കൊണ്ടും യു.ഡി.എഫ്. പുള്ളിയെ യു.ഡി.എഫില്‍ എടുത്തത്‌ തന്നെ ഈ പത്രം മുന്നില്‍ കണ്ടാണെന്നത് പരസ്യമായ രഹസ്യം.)ചന്ദ്രിക- മുസ്ലിം ലീഗ്ദീപിക - സഭഏഷ്യാനെറ്റ്‌ - റൂപെര്‍ട് മര്‍ഡോക്ക് (അമേരിക്കന്‍ മാധ്യമ ഭീമന്‍)ഇന്ത്യവിഷന്‍ - മുനീര്‍(മുസ്ലിം ലീഗ്)ഏഷ്യാനെറ്റ്‌ ന്യൂസ് - രാജീവ് ചന്ദ്രശേഖര്‍ ( രാജ്യസഭ എം പി, ബി. ജെ. പി നോമിനി)മനോരമ ന്യൂസ് - മാത്തുക്കുട്ടിച്ചായന്‍വീക്ഷണം, ജയ്‌ഹിന്ദ്‌ - കോണ്‍ഗ്രസ്‌സൂര്യ - ഡി. എം. കെ

ഇവയില്‍ വരുന്ന വാര്‍ത്തകള്‍ അത്ര നിക്ഷ്പക്ഷമോ? ചിന്തിക്കുക. പിന്നെ ഇടതുപക്ഷത്തെഅനുകൂലിക്കുന്ന ചിലരുമുണ്ട്‌; ദേശാഭിമാനി, കൈരളി, പീപ്പിള്‍, ജനയുഗം. അതും കൂടിഇല്ലായിരുന്നേല്‍...........
ശുഭം!
മംഗളം!
anoopesar

"ആഗോള വഞ്ചനയുടെ കാലത്തു സത്യം പറയുന്നതുതന്നെ ഒരു വിപ്ലവപ്രവര്‍ത്തനമാണ്."
-ജോര്‍ജ്ജ് ഓര്‍വെല്‍

ചൊവ്വാഴ്ച, നവംബർ 17, 2009

ഉറക്കം നടിക്കുന്നവരോട്..........


ഉറങ്ങുന്നവരെ ഉണര്‍ത്താം. ഉറക്കം നടിക്കുന്നവരെയോ?

ഹിറ്റ്ലറുടെ നാസികള്‍ ഭരിച്ചിരുന്ന ജര്‍മ്മനിയെപ്പറ്റി എഴുതപ്പെട്ട ഒരു കവിതയുണ്ട്. അതിലെ ചില വരികള്‍ ഇങ്ങനെയാണ്..........

നാസികള്‍ ജൂതന്മാരെത്തേടി വന്നു,
ഞാനൊന്നും മിണ്ടിയില്ല, കാരണം ഞാന്‍ ജൂതന്‍ അല്ല;
പിന്നീട് അവര്‍ കമ്മ്യൂണിസ്റ്റുകാരെത്തേടി വന്നു,
ഞാനൊന്നും മിണ്ടിയില്ല, കാരണം ഞാന്‍ കമ്മ്യൂണിസ്റ്റല്ല;
പിന്നീട് അവര്‍ തൊഴിലാളിനേതാക്കളെ തേടി വന്നു,
ഞാനൊന്നും മിണ്ടിയില്ല, കാരണം ഞാന്‍ തൊഴിലാളിനേതാവല്ല;
പിന്നെ അവര്‍ സോഷ്യലിസ്റ്റുകളെ തേടിവന്നു,
ഞാനൊന്നും മിണ്ടിയില്ല, കാരണം ഞാന്‍ സോഷ്യലിസ്റ്റല്ല;
ഒടുവില്‍ അവര്‍ എന്നെത്തേടിവന്നു,
അപ്പോള്‍ എനിക്കുവേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടായിരുന്നില്ല..........


ശുഭം!
മംഗളം!

ഞായറാഴ്‌ച, നവംബർ 15, 2009

20*


"ഞാന്‍ ഒരു ഇന്ത്യന്‍, എന്നിട്ടു മാത്രം മഹാരാഷ്ട്രക്കാരന്‍. മഹാരാഷ്ട്ര എല്ലാ ഇന്ത്യക്കാരുടെതുമാണ്."
-സച്ചിന്‍ ടെണ്ടുല്‍ക്കര്‍,

ക്യാപ്ടന്‍ (മുംബൈ ഇന്ത്യന്‍സ്)

ശനിയാഴ്‌ച, നവംബർ 14, 2009

നേരോടെ? നിര്‍ഭയം? നിരന്തരം...........മുതലാളിയുടെ നാക്ക്
കഴുത്തില്‍
കോണകം
ഒരു കയ്യില്‍ കോല്
മറുകയ്യില്‍
ഉറുമ്പുനാശിനി
രാത്രി
9 മണിയായി
ഉറുമ്പുകളെ കൊന്നുതുടങ്ങാം
എല്ലാവരും സുഖമായി ഉറങ്ങട്ടെ..............


ശുഭം?
മംഗളം?

anoopesar

Related Posts:

ഉറുമ്പുകള്‍ ആത്മഹത്യ ചെയ്യാറില്ല

ബുധനാഴ്‌ച, ഒക്‌ടോബർ 14, 2009

ഉറുമ്പുകള്‍ ആത്മഹത്യ ചെയ്യാറില്ല

ഉറുമ്പുകള്‍
ആത്മഹത്യ ചെയ്യാറില്ല
കൊലപാതകവും
അവര്‍ക്കറിയാം
ജീവിതത്തിന്റെ വില

ഉറുമ്പുകള്‍
ചതിക്കാറില്ല
ചതിക്കപ്പെടാറും
അവര്‍ക്കറിയാം
നന്മയുടെ വില

ഉറുമ്പുകള്‍ക്ക്
മതങ്ങളില്ല
മതിലുകളും
അവര്‍ക്കറിയാം
സ്നേഹത്തിന്റെ വില

ഉറുമ്പുകള്‍
വാണിഭം നടത്താറില്ല
പീഡനവും
അവര്‍ക്കറിയാം
പ്രണയത്തിന്റെ വില

ഉറുമ്പുകള്‍
പുകവലിക്കാറില്ല
മദ്യപിക്കാറും
അവര്‍ക്കറിയാം
ബോധത്തിന്റെ വില

ഉറുമ്പുകള്‍ക്ക്
സ്വാശ്രയ കോളേജുകളില്ല
സ്വകാര്യ സ്കൂളുകളും
അവര്‍ക്കറിയാം
അറിവിന്റെ വില

ഉറുമ്പുകള്‍
അന്തിച്ചര്‍ച്ചകള്‍ കേള്‍ക്കാറില്ല
റിയാലിറ്റി ഷോകളും
അവര്‍ക്കറിയാം
സത്യത്തിന്റെ വില

ഉറുമ്പുകള്‍ക്ക്
മോബൈലുകളില്ല
എസ്.എം.എസുകളും
അവര്‍ക്കറിയാം
മൗനത്തിന്റെ വില

ഉറുമ്പുകള്‍
ബോംബുണ്ടാക്കാറില്ല
മിസൈലുകളും
അവര്‍ക്കറിയാം
വിശപ്പിന്റെ വില

ഉറുമ്പുകള്‍
അമേരിക്കന്‍ സൈനികനല്ല
തീവ്രവാദിയും
അവര്‍ക്കറിയില്ല
'എണ്ണ'യുടെ വില

ശുഭം!
മംഗളം!

anoopesar

കടപ്പാട്: ഇന്നു എന്നെ കടന്നുപോയ ഒരു പാവം ഉറുമ്പ്‌...........

എന്തൊക്കെയോ കുത്തിക്കുറിച്ച ശേഷം ഒന്നു ഉറങ്ങാന്‍ കിടന്നു. അപ്പോള്‍ കിടക്ക നിറയെ ഉറുമ്പുകള്‍, എന്റെ സുഖസുഷുപ്തിയെ തകര്‍ത്തുകൊണ്ട് അവ എന്നെ കടിച്ചു വലിക്കുന്നു. എന്തിനാണ് അവ എന്റെ ഉറക്കത്തെ തടസപ്പെടുത്തുന്നത്.... ഞാന്‍ ഒന്നു കാണാതെ അറിയാതെ ഉറങ്ങുകയാണല്ലോ.... എന്റെ സഹോദരങ്ങളുടെ കണ്ണീരും പിഞ്ചുപൈതങ്ങളുടെ രോദനങ്ങളും. ഒന്നുമറിയാതെ എല്ലാത്തിനോടും കണ്ണടച്ച്. ഞാന്‍ എന്തിനാണ് ഉണര്‍ന്നിരിക്കുന്നത്? ഈ പോരാട്ടങ്ങള്‍ കാണാനോ? ഈ പോരാട്ടങ്ങള്‍..... പണത്തിനു വേണ്ടി, എണ്ണക്ക് വേണ്ടി, ആണവത്തിനു വേണ്ടി, ശരീരത്തിന് വേണ്ടി, എന്തിനെന്നറിയാത്ത എന്തിനൊക്കെയോ വേണ്ടി.... ഞാനുറങ്ങട്ടെ, ഒന്നുമറിയാതെ. നീ എന്തിനാണ് എന്റെ ഉറക്കത്തെ തകര്‍ക്കുന്നത്?

അതെ, ഇപ്പോള്‍ നിന്നിലൂടെ ഞാനറിയുന്നു. ഞാനറിയാതെ അറിയുന്നു. എന്റെ ഈ സുഷുപ്തിയാണവരുടെ ആയുധം. ആ ഗഗനചാരികളുടെ, ആണവതമ്പുരാക്കന്മാരുടെ,
എണ്ണക്കൊതിയന്മാരുടെ, കുത്തകകളുടെ, അതിസമ്പന്നന്മാരുടെ, മാധ്യമ കൂലിപ്പടയുടെ, ദുഷ്പ്രഭുത്വത്തിന്റെ........
ഇപ്പോള്‍ ഈ ഉറക്കംവിട്ടുണര്‍ന്നില്ലെങ്കില്‍
ഒടുവില്‍ ഈ ഭൂമിയില്‍ അവശേഷിക്കുക
വിശപ്പ്‌
വിശപ്പു മാത്രം
പിന്നെ കണ്ണീരും
ഒരു പിടി കിനാവുകളും.........

ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2009

എന്തിനുവേണ്ടിയാണ് ആ 40 ലക്ഷം പേര്‍ കേരളത്തിന്റെ ദേശീയപാതയില്‍ ഒരു മനുഷ്യകോട്ട തീര്‍ത്തത്?


ചില ആസിയന്‍ ചിന്തകള്‍.........

മനമോഹനന്റെ വാക്കും പഴയ .............


പോരാടുക, സാമ്രാജ്യത്വ ദാസ്യത്തിനെതിരെ........ നമ്മുടെ കര്‍ഷകര്‍ക്ക് വേണ്ടി, നമുക്കുതന്നെ വേണ്ടി.....................

ഗഗനസഞ്ചാരികളെ,
മറ്റുള്ളോരുടെ വിശപ്പടക്കാന്‍
സ്വജീവിതം ബലികഴിക്കും
കര്‍ഷകരാം മാനുഷരുടെ
കണ്ണീരില്‍ പണിതൊരു സൗധവും ശാശ്വതമാവില്ലോര്‍ക്ക നീ.....

ശുഭം!
മംഗളം!

anoopesar

വ്യാഴാഴ്‌ച, ഒക്‌ടോബർ 01, 2009

ഒരു എസ്.എം.എസ് കവിത

"എവിടെയെന്നറിയുവാന്‍
വാങ്ങിക്കൊടുത്തൊരാ-
മൊബൈലും മകളുമി-
ന്നെവിടെയെന്നറിയുമോ?"

(മീര യു. മേനോന്‍, 'ഒരു ഹൃദയത്തിന്റെ യാത്ര')

കടപ്പാട്: ഉണ്മ മാസിക

തിങ്കളാഴ്‌ച, സെപ്റ്റംബർ 28, 2009

വെള്ളിയാഴ്‌ച, സെപ്റ്റംബർ 25, 2009

തിരുവിതാംകൂര്‍ വാഴും ശശിമഹാരാജാവ് വക ആധുനിക മലയാളം-മലയാളം നിഘണ്ടു


കോണ്ഗ്രസുകാര്‍്‍- ഖദറിനുളളിലെ മാംസപിണ്ഡങ്ങള്‍
സോണിയ ഗാന്ധി- ഒരു വിവാഹസര്‍ട്ടിഫിക്കറ്റിന്‍െറ മാത്രം ബലത്തില്‍ ഇന്ത്യയുടെ ഭരണചക്രംതിരിക്കുന്ന വിദേശവനിത
ദേശഭക്തി- അമേരിക്കന്‍ വിധേയത്വം
ദേശീയഗാനം പാടുന്നത്- അമേരിക്കക്കാരെപ്പോലെ നെഞ്ചില്‍ കൈചേര്‍ത്ത്‌
സബര്‍മതി ആശ്രമം- താജ് ഹോട്ടല്‍
കുടിവെള്ളം- പെപ്സി
മന്ത്രിപദം- ബോറന്‍ എര്‍പ്പാട്
വിമാനത്തിലെ എകണോമിക് ക്ലാസ്സ്- കന്നുകാലി ക്ലാസ്സ്
ട്രെയിനിലെ ജനറല്‍ കംപാര്‍ട്മെന്‍റ്-..............................
സോണിയാ ഗാന്ധി- വിശുദ്ധ പശു
രാഹുല്‍ ഗാന്ധി-
വിശുദ്ധ പശുക്കിടാവ്
ഇന്ത്യയിലെ സാധാരണ ജനങ്ങള്‍‍-..........................
പട്ടിണിപ്പാവങ്ങള്‍‍-...................

സോണിയാ ഗാന്ധി വക മലയാളം-മലയാളം നിഘണ്ടു

ശശി തരൂര്‍- വേലിയിലിരുന്ന ................ശുഭം!
മംഗളം!

anoopesar

ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2009

ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009

ശശി തരൂര്‍ തുറക്കാനിടയില്ലാത്ത ഒരു 'തുറന്ന കത്ത്'

പ്രിയപ്പെട്ട ശശി തരൂര്‍,
താങ്കള്‍ ഡല്‍ഹിയില്‍ ദിവസവാടക 40,000 രൂപ ഉള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞ 3 മാസമായി സുഖമായി കഴിയുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ആദ്യം തന്നെ രേഖപ്പെടുത്തിക്കൊള്ളട്ടെ. ഒരു യഥാര്‍ഥ ഗാന്ധിയന്‍ ആണ് എന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു. താങ്കളെ എം.പിയായി കിട്ടിയ തിരുവനന്തപുരം-കാരുടെ മഹാഭാഗ്യം എന്നേ പറയേണ്ടു. ഇതില്‍ കൂടുതല്‍ സന്തോഷിക്കുന്നവര്‍ കര്‍ണാടകക്കാര്‍ മാത്രം ആയിരിക്കും. കാരണം എസ്.എം കൃഷ്ണ 1 ലക്ഷം ദിവസവാടക ഉള്ള presidential suite-ഇല്‍ ആണല്ലോ താമസം. പിന്നെ കേരള ഹൗസില്‍ താമസിക്കാത്തത് താങ്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ ആണെന്ന വാദത്തോട് യോജിക്കാതെ വയ്യ. കാരണം അടുത്ത ഇലക്ഷന്‍ വരെ സാധാരണ ജനങ്ങളില്‍ നിന്നു പരമാവധി അകലം പാലിക്കുന്നതാനല്ലോ ഒരു ആധുനിക ഗാന്ധിയന്റെ ലക്ഷണം. ഇലക്ഷന് തൊട്ടു മുമ്പു കോട്ടില്‍ നിന്നു ഖദരിലെക്കു മാറിയ താങ്കള്‍ വീണ്ടും കൊട്ട് ധരിച്ചുകാനുന്നതില്‍ സന്തോഷം.
ബുന്ധേല്‍ഖണ്ട് എന്ന ഗ്രാമത്തെക്കുറിച്ച് താങ്കള്‍ കേട്ടിരിക്കാനിടയില്ല. ഇലക്ഷന് മുമ്പു രാഹുല്‍ ഗാന്ധി ഒരു രാത്രി ചപ്പാത്തിയും കഴിച്ചു ഒരു കര്‍ഷകന്റെ വീട്ടില്‍ അന്തിയുരങ്ങിയത് ഗ്രാമത്തിലാണ്. ഗ്രാമത്തിലെ കര്‍ഷകര്‍ ഇപ്പോള്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ സ്വന്തം ഭാര്യമാരെ 50 മുതല്‍ 5000 രൂപക്ക് വില്‍ക്കുന്ന കാര്യവും താങ്കള്‍ അറിഞ്ഞുകാനാനിടയില്ല. പത്രം നിറയെ ഇപ്പോള്‍ ഗുണ്ടകളുടെ വീരസാഹസികകഥകളാണല്ലോ. എന്നാല്‍ അങ്ങനെയും മഹാരാജ്യത്ത് സംഭവിക്കുന്നുട്. വിവാഹ ഉടമ്പടിയില്‍ ഒപ്പിട്ടു ആവശ്യക്കാരന് സ്വന്തം ഭാര്യയെ വിവാഹം കഴിച്ചുകൊടുക്കുന്ന രീതിയിലാണ് കച്ചവടം നടക്കുന്നത്. അഞ്ചിലധികം വിവാഹം (?) കഴിച്ച കുടുംബിനികളെ കര്‍ഷകകുടുംബങ്ങളില്‍ അവിടെ കാണാനാകും. ഒരു നേരമെങ്കിലും തന്റെ കുടുംബം പട്ടിണി കൂടാതെ കഴിയാനാണ് കുടുംബിനികള്‍ക്ക് നരകയാതന അനുഭവിക്കേണ്ടി വരുന്നത്. വിവാഹ ഉടമ്പടി ഉള്ളതിനാല്‍ നിയമാവ്യവസ്ഥക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇലക്ഷന് മുന്‍പ് കര്‍ഷകരെപ്പറ്റി ഘോരഘോരം പ്രസംഗിച്ച രാഹുല്‍ ഗാന്ധി മഹാരാജാവിനെ ഇപ്പൊ ഭാഗത്തൊന്നും കാണാറില്ല. പ്രധാനമന്ത്രിയും മറ്റും നേരിട്ടു പദ്ധതികള്‍ പ്രഖ്യാപിച്ച വിദര്‍ഭയില്‍ 2 ദിവസത്തിനിടെ 7 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അഥവാ ഏഴ് കുടുംബങ്ങളാണ് അനാഥമായത്. വിദര്‍ഭയില്‍ വര്‍ഷം മാത്രം ഇതുവരെ 641 കര്‍ഷകരാണ് ജീവന്‍ ഒടുക്കിയത്.
ഓണത്തിനാണ് താങ്കള്‍ ജീവിതത്തില്‍ ആദ്യമായി കേരളത്തില്‍വെച്ചു ഓണമുന്നുന്നത് എന്ന് അഭിമാനപൂര്‍വ്വം ഓണാഘോഷത്തിന്റെ ഉത്ഘാടനത്തില്‍ പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ അതിയായ സന്തോഷം തോന്നി. താങ്കളെപ്പോലുള്ള നേതാക്കളെയാണ് ഇന്ത്യക്ക് പൊതുവിലും കേരളത്തിന് പ്രത്യേകിച്ചും ഇന്നു ആവശ്യം. സാധാരണജനങ്ങളോട് ബന്ധമില്ലാത്ത കോടീശ്വരന്മാരായ നേതാക്കളെ. സാധാരണ പൊതുപ്രവര്‍ത്തകരെ താങ്കള്ക്ക് പുച്ച്ചമാണെന്നു താങ്കളുടെ പ്രസ്ഥാവനകളില്കൂടി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. താങ്കളെപ്പറ്റി ആദ്യമായി മലയാളികള്‍ കേള്‍ക്കുന്നത് സോണിയ ഗാന്ധിയെയും ഗാന്ധികുടുംബതെയും പറ്റി താങ്കള്‍ മോശമായി പറഞ്ഞതിനെതുടര്‍ന്നു കോണ്‍ഗ്രസുകാര്‍ തെരുവില്‍ താങ്കളുടെ കോലം കത്തിച്ചപ്പോഴാണ്. താങ്കള്‍ അതെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി, ഇപ്പോള്‍ മന്ത്രിയും.
വരള്‍ച്ച മൂലം ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ ശവപ്പെട്ടില്‍ ആസിയന്‍ കരാര്‍ എന്ന പേരില്‍ ഒരു ആണി കൂടി താങ്കളുടെ goverment അടിച്ചല്ലോ. ഇനി ഡബ്ലിയു.ടി. വക ഒരു ആണി കൂടി അടിക്കാനുള്ള കോളുണ്ട്‌. ആസിയാന്‍ കരാര്‍ കേരളത്തിലെ കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന് കോണ്ഗ്രസ് പോലും സമ്മതിച്ചിട്ടുണ്ട്. പക്ഷെ താങ്കള്‍ അതിനെ എതിര്‍ക്കാന്‍ പോയി സ്വന്തം വില കളയരുത്. ഇവിടത്തെ കര്‍ഷകര്‍ ചത്താലും ജീവിച്ചാലും താങ്കള്‍ക്കെന്താ? താങ്കള്‍ താങ്കളുടെ സുഖവാസം തുടരുക. അടുത്ത ഇലക്ഷന് വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ............
'ജയ് ഹിന്ദ്'

ശുഭം!
മംഗളം!
anoopesar

Related Posts:

IPL-ഉം വിശപ്പും പിന്നെ പുച്ഛവും.......